Connect with us

ചന്ദ്രനിൽ പോകാൻ അവസരം കിട്ടിയാൽ ബിഗ് ബോസ് താരം ഡിംപൽ ചെയ്യാൻ പോകുന്ന കാര്യങ്ങൾ ഇവ; പാറി നടക്കുന്ന ഡിംപൽ ഭാൽ ; മറുപടി കലക്കി!

Uncategorized

ചന്ദ്രനിൽ പോകാൻ അവസരം കിട്ടിയാൽ ബിഗ് ബോസ് താരം ഡിംപൽ ചെയ്യാൻ പോകുന്ന കാര്യങ്ങൾ ഇവ; പാറി നടക്കുന്ന ഡിംപൽ ഭാൽ ; മറുപടി കലക്കി!

ചന്ദ്രനിൽ പോകാൻ അവസരം കിട്ടിയാൽ ബിഗ് ബോസ് താരം ഡിംപൽ ചെയ്യാൻ പോകുന്ന കാര്യങ്ങൾ ഇവ; പാറി നടക്കുന്ന ഡിംപൽ ഭാൽ ; മറുപടി കലക്കി!

ബിഗ്‌ബോസ് മൂന്നാം സീസണിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസിലേക്ക് കയറി കൂടിയ താരമാണ് ഡിംപൽ ഭാൽ. മോഡലിംഗ് രംഗത്ത് സജീവമായ ഡിംപൽ ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

യൂത്തിനിടയിൽ മാത്രമല്ല കുടുംബ പ്രേക്ഷകർക്കിടയിലും ഡിംപലിന് ആരാധകരുണ്ട്. താരങ്ങൾ പോലും ഇവരെ പിന്തുണച്ചിരുന്നു. കാൻസറിനെതിരെ പേരാടിയ ഡിംപൽ ശക്തമായ ഒരു സന്ദേശവുമായിട്ടായിരുന്നു ബിഗ് ബോസ് ഷോയിൽ എത്തിയത്. അത് ഒരു പരിധിവരെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുകയും ചെയ്തിരുന്നു.

മലയാളി പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് ഡിംപലിനുള്ളത് കുടുംബത്തിന്റെ പ്രതിസന്ധി ഘട്ടത്തിൽ മലയാളി പ്രേക്ഷകർ ഇവർക്കൊപ്പം നിന്നിരുന്നു. പിതാവിന്റെ വിയോഗം മലയാളി പ്രേക്ഷകർക്കും ഏറെ വേദന സൃഷ്ടിച്ചിരുന്നു. ഡിംപലിനെ പോലെ തന്നെ ഇവരുടെ കുടുംബാംഗങ്ങളുടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.

ഡിംപലിന്റെ വാക്കുകൾ പലപ്പേഴും വലിയ ചർച്ചയായവാറുണ്ട്. ജീവിതത്തെ വളരെ ഹാപ്പിയായി കാണുന്ന ആളാണ് ഡിംപൽ. പല പ്രതിസന്ധിഘട്ടങ്ങളും ചിരിച്ച് കൊണ്ടാണായിരുന്നു താരം നേരിട്ടത്. ഈ സ്വഭാവമായിരുന്നു പ്രേക്ഷകരെ ആകർഷിച്ചത്. ജീവിതത്തെ വളരെ സിമ്പിളായി കാണുന്ന ഡിംപലിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

ഏഷ്യനെറ്റ് സംപ്രേക്ഷണ ചെയ്യുന്ന പുതിയ ഷോയാണ് വാൽക്കണ്ണാടി. ബിഗ് ബോസ് സീസൺ 2 താരം ആര്യയാണ് ഷോ അവതരിപ്പിക്കുന്നത്. വാൽക്കണ്ണാടിയിൽ ഡിംപൽ എത്തിയിരുന്നു. ഈ ഷോയിലൂടെ താരത്തിനോട് ആര്യ ചോദിച്ച ചോദ്യത്തിന് നൽകിയ ഉത്തരമാണ് ഇപ്പോൾ വൈറലായിമാറിയിരിക്കുന്നത്.

”ചന്ദ്രനിൽ ഒരു വീട് വെച്ച് താമസിക്കാനുള്ള ചാൻസ് ലഭിക്കുകയാണ്. എന്തൊക്കെയായിരിക്കും ചെയ്യുക? എങ്ങനെയായിരിക്കും ലൈഫ് എന്നായിരുന്നു ചോദ്യം.” ഏറെ രസകരമായിട്ടാണ് ഡിംപൽ മറുപടി നൽകിയത്. ചന്ദ്രനിൽ പോയി കുറച്ച് നേരം അവിടെ കട്ടിൽ ഇട്ട് കിടന്നിട്ട് തിരികെ വരുമെന്നായിരുന്നു പറഞ്ഞത്.

ആര്യയുടെ ചോദ്യത്തിന് ഡിംപൽ നൽകിയ മറുപടി ഇങ്ങനെയാണ്: ” ചന്ദ്രനിൽ പോയി കുറച്ച് നേരം അവിടെ കട്ടിൽ ഇട്ട് കിടന്നിട്ട് തിരികെ വരും. കാരണം അവിടെ റീൽസ് ഇല്ല, നെറ്റില്ല, വെള്ളമില്ല ബാത്ത് റൂം ഇല്ല. ഞാൻ എവിടെ പോകും. എന്റെ ഫാന്റസി വരുമ്പോൾ അവിടെ കുറച്ച് റിയാലിറ്റി ഉണ്ടാവും. ചന്ദ്രനിൽ പോയി വൈറ്റ് ഡ്രസ്സൊക്കെ ഇട്ട് കുറച്ച് നേരം പാറി നടക്കും.

പിന്നീട് ഫോട്ടോഷൂട്ട് നടത്തി കുറച്ച് റീൽസൊക്കെ ചെയ്യും. എന്നിട്ട് ദേശീയ പതാകയും കേരളത്തിലെ മാപ്പൊക്കെ അവിടെ വയ്ക്കും. ഞാൻ അവിടെ വന്നുവെന്ന് അറിയിക്കാൻ നമ്മുടെ ചിത്രമൊന്നും അവിടെ വയ്ക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് ഒരു മാർക്കായി എന്റെ നീളമുള്ള ഒരു മുടി കട്ട് ചെയ്ത് വയ്ക്കുമെന്നുമാണ് ഡിംപൽ പറഞ്ഞത്.

ബിഗ്‌ബോസ് സീസൺ 3, 14 പേരുമായി 2021 ഫെബ്രുവരി 14 ന് ആയിരുന്നു ആരംഭിക്കുന്നത്. മികച്ച ബിഗ് ബോസ് സീസൺ ആയിരുന്നു ഇത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും സീസൺ 3 ൽ എത്തിയിരുന്നു. താരമൂല്യം നോക്കാതെ മികച്ച മത്സരാർഥികളെ പിന്തുണയ്ക്കുകയായിരുന്നു പ്രേക്ഷകർ.

നടൻ മണിക്കുട്ടൻ ആയിരുന്നു മൂന്നാം ഭാഗത്തിലെ വിജയി. രണ്ടാം സ്ഥാനം നേടിയത് സായി വിഷ്ണു ആയിരുന്നു. ബിബി ഷോയിലൂടെയാണ് സായി പ്രേക്ഷകർക്ക് സുപരിചിതനാവുന്നത്. അതുപോലെ മൂന്നാം സ്ഥാനം ലഭിച്ചത് ഡിംപൽ ബാലിനായിരുന്നു.

about bigg boss

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top