Malayalam
സുമിത്രയെ വീണ്ടും പോലീസ് സ്റ്റേഷൻ കയറ്റാൻ വേദിക; പക്ഷെ ഈ പണിയിൽ വേദിക കുടുങ്ങുന്നതോടെ സിദ്ധാർത്ഥ് വേദിക ഡിവോഴ്സ് നടക്കും; പ്രേക്ഷരുടെ ഇഷ്ട പരമ്പര കുടുംബവിളക്കിൽ ഇനി സംഭവിക്കാൻ പോകുന്നത്!
സുമിത്രയെ വീണ്ടും പോലീസ് സ്റ്റേഷൻ കയറ്റാൻ വേദിക; പക്ഷെ ഈ പണിയിൽ വേദിക കുടുങ്ങുന്നതോടെ സിദ്ധാർത്ഥ് വേദിക ഡിവോഴ്സ് നടക്കും; പ്രേക്ഷരുടെ ഇഷ്ട പരമ്പര കുടുംബവിളക്കിൽ ഇനി സംഭവിക്കാൻ പോകുന്നത്!
മലയാളി പ്രേക്ഷകർ ഏറ്റെടുത്ത പരമ്പര കുടുംബവിളക്ക് റേറ്റിങിൽ അല്പം പിന്നോട്ട് പോയിരിക്കുകയാണ്. അതിനു പ്രധാന കാരണം കഥയിൽ വന്ന ലാഗ് ആണ്. താന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞ് എല്ലാവരെയും കൈയ്യിലെടുത്ത് വീട്ടില്‍ കയറാമെന്നായിരുന്നു ആഗ്രഹിച്ചതെങ്കിലും അത് നടക്കാദി വന്നിരിക്കുകയാണ് വേദികയ്ക്ക്. ഇപ്പോഴിതാ വീണ്ടും മറ്റൊരു അടവുമായി എത്തുകയാണ് വേദിക. ഇതോടെ സുമിത്ര അടക്കമുള്ളവര്‍ ജയിലില്‍ പോയേക്കും എന്ന സൂചനകളും പുതിയ പ്രൊമോ വീഡിയോയില്‍ കാണിച്ചിരിക്കുകയാണ്.
സുമിത്രയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതാണ് വേദികയുടെ ഈ പരാജയത്തിന് കാരണമായി മാറിയത്. ഇത്രയധികം ക്രൂരത കാണിക്കുന്നൊരാളുടെ കൂടെ ജീവിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പിച്ച് സിദ്ധാര്‍ഥ് വേദികയെ ഇറക്കി വിട്ടു.
എന്നാല്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ തിരികെ കൂട്ടി വരാമെന്ന് സിദ്ധു തീരുമാനിച്ചെങ്കിലും വേദികയുടെ കള്ളത്തരം മനസിലാക്കിയതോടെ ഇനി ഒരിക്കലും തമ്മില്‍ ബന്ധം ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ സിദ്ധുവിന്റെയും കുടുംബത്തിന്റെയും പേരില്‍ ഗാര്‍ഹിക പീഢനത്തിന് കേസ് കൊടുക്കാന്‍ ഒരുങ്ങുകയാണ് വേദിക.
വക്കീലിനെ പോയി കണ്ട് ഇതേ കുറിച്ച് സംസാരിക്കുന്ന വേദികയെ ആണ് കഴിഞ്ഞ എപ്പിസോഡില്‍ കാണിച്ചിരുന്നത്. എന്നാല്‍ വീണ്ടും ശ്രീനിലയം വീട്ടിലേക്ക് വന്ന് അവിടെ പ്രശ്നം ഉണ്ടാക്കുകയാണ് വേദിക. സുമിത്ര തലയ്ക്ക് അടിച്ചെന്ന് കാണിക്കുന്ന തരത്തിലുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും അതിലൊരു കഥയില്ലെന്ന് വീട്ടിലുള്ളവര്‍ തിരിച്ചറിയാന്‍ പോവുന്നേ ഉള്ളു എന്നാണ് പ്രൊമോയില്‍ നിന്നും വ്യക്തമാവുന്നത്.
ഒപ്പം സുമിത്ര അടക്കമുള്ളവര്‍ ജയിലില്‍ പോവുമോ എന്നും സൂചിപ്പിക്കുന്നുണ്ട്. ഇതിനെതിരെ ശക്തമായ നിലപാടുകളുമായിട്ടാണ് പ്രേക്ഷകര്‍ എത്തുന്നത്. ഒപ്പം സത്യങ്ങളെല്ലാം വക്കീല്‍ സിദ്ധാര്‍ഥിനെ അറിയിച്ചത് കൊണ്ട് ഇത്തവണ സിദ്ധു ആയിരിക്കും സുമിത്രയെ രക്ഷിക്കാന്‍ എത്തുക.
സുമിത്രയെ വീണ്ടും ജയിലില്‍ ആക്കുന്നത് ബോര് ആണെന്നാണ് ആരാധകര്‍ പറയുന്നത്. പ്രൊമോ വീഡിയോയുടെ താഴേ നൂറ് കണക്കിന് കമന്റുകളാണ് വരുന്നത്. വേദികയെ ഇപ്പോള്‍ കാണുമ്പോള്‍ ഓര്മ വരുന്നത് ബാലരമയിലെ മായാവിയെയും കുട്ടൂസനെയുമാണ്.
എത്ര കിട്ടിയാലും പാഠം പഠിക്കാതെ വീണ്ടും അടുത്ത തന്ത്രവുമായി ഇറങ്ങും വേദിക. അന്നും ഇന്നും സത്യം തന്നെ ആണ് വിജയിക്കുക. ഇതല്ല ഇതിനപ്പുറമുള്ള അടവുകള്‍ വേദിക പയറ്റി നോക്കിയിട്ടും കാര്യമില്ല. വിജയം എപ്പോഴും സുമിത്രാന്റിയ്ക്കൊപ്പമാണ്. ഓരോ പ്ലാനുകളും എട്ട് നിലയില്‍ പൊളിയുമ്പോഴും വീണ്ടും കൂടുതല്‍ കോണ്‍ഫിഡന്‍സോടെ പുതിയ പദ്ധതി ഒരുക്കുന്ന വേദിക. കുടുംബവിളക്ക് ഇപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതെ രീതിയില്‍ ആണ് കഥ മുന്നോട്ട് പോകുന്നത്.
മിക്കവാറും വേദിക ഈ പദ്ധതിയിലും തോറ്റ് പോകാനാണ് സാധ്യത. അതോടെ സിദ്ധാർത്ഥ് സുമിത്രയോട് അടുക്കാൻ സാധ്യത ഇല്ലെങ്കിലും വേദികയെ വേണ്ടന്ന് വെക്കും എന്നാണ് പ്രേക്ഷകർ പറയുന്നത്.
about kudumbavilakk
