Connect with us

“പീഡനമില്ല ബാലവേലയില്ല മയക്കു മരുന്നില്ല” ; പിന്നെന്തിന് സീരിയൽ സെൻസർ ; സീരിയലുകൾക്ക് സെൻസറിങ് വേണം എന്ന മന്ത്രി സജി ചെറിയാന്റെ വാക്കുകളോട് പ്രതികരിച്ച് കുടുംബവിളക്ക് താരം!

Malayalam

“പീഡനമില്ല ബാലവേലയില്ല മയക്കു മരുന്നില്ല” ; പിന്നെന്തിന് സീരിയൽ സെൻസർ ; സീരിയലുകൾക്ക് സെൻസറിങ് വേണം എന്ന മന്ത്രി സജി ചെറിയാന്റെ വാക്കുകളോട് പ്രതികരിച്ച് കുടുംബവിളക്ക് താരം!

“പീഡനമില്ല ബാലവേലയില്ല മയക്കു മരുന്നില്ല” ; പിന്നെന്തിന് സീരിയൽ സെൻസർ ; സീരിയലുകൾക്ക് സെൻസറിങ് വേണം എന്ന മന്ത്രി സജി ചെറിയാന്റെ വാക്കുകളോട് പ്രതികരിച്ച് കുടുംബവിളക്ക് താരം!

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട വിനോദമാര്‍ഗമാണ് പരമ്പരകള്‍. അതുകൊണ്ട് തന്നെ ഓരോ പരമ്പരയും ആരാധകര്‍ മുടങ്ങാതെ കാണാറുണ്ട്. സിനിമകളില്‍ നിന്നും കുടുംബ പരമ്പരകളെ വ്യത്യസ്തമാക്കുന്നത് നിത്യവും താരങ്ങളെ ആരാധകരുടെ ചര്‍ച്ചയിലും മനസില്‍ നിറഞ്ഞു നിര്‍ത്തുന്നുവെന്നതാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ കുടുംബത്തില്‍ ഒരാളെന്ന ധാരണയായിരിക്കും പരമ്പരകളിലെ താരങ്ങളെക്കുറിച്ച്. ഓരോ ആഴ്ചയും റേറ്റിംഗില്‍ ശക്തമായ മത്സരമാണ് പരമ്പരകള്‍ക്കിടയില്‍ നടക്കുന്നത്. ഇതൊക്കെ ഒരു വശത്ത് നടക്കുമ്പോഴും സീരിയലുകളെ കട്ടയ്ക്ക് വിമർശിക്കുന്നതും നമ്മൾ കേൾക്കാറുണ്ട്.

മലയാളം സീരിയലുകൾക്ക് നിലവാരമില്ല, അവയ്ക്കു സെൻസറിങ് ഏർപ്പെടുത്തണം തുടങ്ങിയ അഭിപ്രായങ്ങളും വിമർശനങ്ങളും ജ്വലിച്ചു നിൽക്കുന്ന സമയമാണ് ഇപ്പോൾ. ഒരു വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിൽ മന്ത്രി സജി ചെറിയാനാണ് സീരിയലുകൾക്ക് സെൻസറിങ് വേണം എന്ന അഭിപ്രായം മുന്നോട്ട് വെച്ചത്. അതുപോലെ, ഈ വർഷത്തെ ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിക്കവേ മികച്ച സീരിയലിനുള്ള അവാർഡ് നൽകാതെ, ജൂറിക്ക് മുന്നിൽ എത്തിയ സീരിയലുകൾക്ക് നല്ല കഥാതന്തുവോ സാങ്കേതിക മികവോ ഇല്ലാത്തതിനാൽ ഈ വര്ഷം ഈ വിഭാഗത്തിനു അവാർഡ് ഇല്ല എന്ന് അവാർഡ് കമ്മിറ്റിയും പരാമർശിച്ചിരുന്നു.

ഈ വിമർശനങ്ങൾക്കെതിരെ ഒട്ടേറെ ടിവി താരങ്ങൾ മുന്നോട്ട് വന്നിരുന്നു. ഇപ്പോൾ ശ്രദ്ധ നേടുന്നത് നടൻ ഷാജുവിന്റെ അഭിപ്രായമാണ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.

ടെലിവിഷൻ രംഗത്ത് 22 വർഷത്തിലേറെ പരിചയമുള്ള താരം പറയുന്നത് മലയാളം സീരിയലുകൾക്ക് സെൻസർഷിപ്പിന്റെ ആവശ്യം ഇല്ല എന്നാണു.

“ഒരു ടിവി സീരിയലിൽ ഒരു പീഡനമോ, വയലൻസോ , ബാലവേലയോ, മയക്കു മരുന്നിനെ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന രംഗങ്ങളോ ഒന്നും നിങ്ങൾക്ക് കാണാൻ കഴിയില്ല. ചില ചാനലുകളിൽ ശക്തമായ നിർദേശങ്ങൾ ഉണ്ട് സ്ത്രീകളെ ഉപദ്രവിക്കുകയോ ശല്യം ചെയ്യുകയോ പോലും ടിവിയിൽ കാണിക്കരുതെന്നു. ഇതിനൊക്കെ മുകളിൽ എന്താണ് ഒരു സീരിയയിൽ സെൻസർ ചെയ്യാൻ ഉള്ളത്?

വിനോദത്തിനു വേണ്ടി മാത്രം ഒരു സാധാരണക്കാരൻ തിരഞ്ഞെടുക്കുന്ന മാധ്യമനാണ് ടിവി സീരിയലുകൾ. അയാളുടെ ജീവിതെ മൂല്യങ്ങൾ വളർത്താമോ സത്ചിന്തകൾ വരുത്താനോ ഒന്നും അല്ല. സീരിയലിൽ എന്തെങ്കിലും കണ്ടു എന്ന് കരുതി അതിലേക്ക് ഇറങ്ങി ചെല്ലുന്ന ആളാണ് ഒരു ശരാശരി ടെലിവിഷൻ പ്രേക്ഷകൻ എന്ന് ഞാൻ കരുതുന്നില്ല,” ഷാജു പറഞ്ഞു.

” ഇപ്പോഴുള്ള സീരിയലുകളിൽ നമ്മൾ എന്തോ ഒന്ന് മിസ് ചെയ്യുന്നുണ്ട്, ശരിയാണ്. എന്നെ സംബന്ധിച്ച് ടിആർപിയാണ് അതിനുള്ള മുഖ്യ കാരണം. ഒരു സൂപ്പർ റിയലിസ്റ്റിക് കഥ ചെയ്തു പരീക്ഷണം നടത്താൻ ഒരു ചാനലും തയ്യാറാകില്ല. ഒരു സ്ലോട്ട് തരു, ടിആർപി സമ്മർദ്ദം ഇല്ലാതെ, ജീവിത ഗന്ധിയായ കഥകളും അതിമനോഹരമായി അത് അവതരിപ്പിക്കാൻ കഴിയുന്ന കലാകാരന്മാരും നമുക്കുണ്ട്, ആ പഴയ കാലം നമുക്കും തിരിച്ചു കൊണ്ടുവരാൻ കഴിയും,” എന്നും ഷാജു പറയുന്നു.

ഒരു ഇടവേളയ്ക്കു ശേഷം ടെലിവിഷൻ രംഗത്ത് സജീവമായിരിക്കുകയാണ് ഡോ ഷാജു ഇപ്പോൾ.
റേറ്റിങ്ങിൽ മുന്നേറുന്ന ഏഷ്യാനെറ്റ് പരമ്പര കുടുംബവിളക്കിൽ രോഹിത് എന്ന കഥാപാത്രം അവതരിപ്പിക്കുന്നതിനൊപ്പം, രേഖ രതീഷ് മുഖ്യ വേഷത്തിൽ എത്തുന്ന സസ്നേഹം എന്ന സീരിയൽ നിർമിക്കുന്നതും ഇദ്ദേഹമാണ്. മികച്ച സ്വീകാര്യതയാണ് കഥാപാത്രത്തിനും ഷാജുവിനും ഉള്ളത്.

about serial

More in Malayalam

Trending

Recent

To Top