Malayalam
അതീവ സന്തോഷവതിയായി അമ്പിളി ദേവി… ഈ ചിരി എന്നും മായാതെ നിലനിൽക്കട്ടെ! സന്തോഷത്തോടെ മുന്നോട്ട് പോവുകയെന്ന് ആരാധകർ
അതീവ സന്തോഷവതിയായി അമ്പിളി ദേവി… ഈ ചിരി എന്നും മായാതെ നിലനിൽക്കട്ടെ! സന്തോഷത്തോടെ മുന്നോട്ട് പോവുകയെന്ന് ആരാധകർ
മലയാളികളുടെ ഇഷ്ട താരമാണ് അമ്പിളി ദേവി.കുറച്ച് നാളുകല്‍ക്ക് മുമ്പ് വരെ അമ്പിളുടെ കുടുംബ വിശേഷങ്ങള്‍ ആയിരുന്നു വാര്‍ത്തകളില്‍ ഇടം പിടിച്ചത്. രണ്ടാം ഭര്‍ത്താവ് ആദിത്യന് ജയനുമായി അമ്പിളി വേര്‍പിരിഞ്ഞതും ഇരുവരും തമ്മിലുള്ള ആരോപണങ്ങളുമാണ് വാര്‍ത്തകളില്‍ ഇടം നേടാനുള്ള കാരണം.
തിരക്കുകള്‍ക്കിടയിലെല്ലാം നൃത്തവും താരത്തിനൊപ്പമുണ്ടായിരുന്നു. അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തപ്പോഴും ഡാന്‍സ് സ്കൂളുമായി സജീവമായിരുന്നു താരം. തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട് അമ്പിളി. മക്കളാണ് തന്റെ ലോകമെന്നാണ് താരം എപ്പോഴും പറയാറുള്ളത്. ഇപ്പോഴിതാ മക്കള്‍ക്കൊപ്പമുള്ള അമ്പിളി ദേവിയുടെ ഫോട്ടോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
മൈ ലൈഫ് എന്ന ക്യാപ്ഷനോടെയായിരുന്നു അമ്പിളി ദേവി മക്കള്‍ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്. രണ്ടാമത്തെ മകന്റെ പിറന്നാള്‍ ആഘോഷത്തിനിടയിലെ ചിത്രമാണോ ഇതെന്നായിരുന്നു ആരാധകരുടെ ചോദ്യം.
അടുത്തിടെയായിരുന്നു രണ്ടാമത്തെ മകന്റെ പിറന്നാള്‍. എന്റെ കുഞ്ഞിന് എല്ലാ നന്മകളും സന്തോഷവും ജീവിതത്തില്‍ ഉണ്ടാകട്ടെ, ഹാപ്പി ബര്‍ത്ത് ഡേ മോനെയെന്നായിരുന്നു മകന്റെ പിറന്നാള്‍ ദിനത്തില്‍ അമ്പിളിയുടെ ആശംസ. ആശംസാപോസ്റ്റും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
നിരവധി പേരാണ് അമ്പിളിയുടെ ഫോട്ടോയ്ക്ക് താഴെ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അമ്മയും പൊന്നോമനകളും ഒരുപാട് ഉയരങ്ങളിലെത്തട്ടെ. എന്നും സന്തോഷമായിരിക്കൂ. ജീവിതത്തിൽ സന്തോഷം മാത്രം കണ്ടെത്താൻ ശ്രമിച്ചാൽ ജീവിതം അതിമനോഹരമായിരിക്കും. ഇനിയും സന്തോഷങ്ങൾ മാത്രം ജീവിതത്തിൽ ഈശ്വരൻ പ്രധാനം ചെയ്യട്ടെ. ഈ ചിരി ആയിരിക്കട്ടെ കുഞ്ഞുങ്ങളുടെയും സന്തോഷം. ഈ ചിരി എന്നും മായാതെ നിലനിൽക്കട്ടെ. ഇതിൽ കൂടുതൽ എന്ത് സന്തോഷമാണെടാ നമുക്ക് വേണ്ടത്, സന്തോഷത്തോടെ മുന്നോട്ട് പോവുക തുടങ്ങിയ കമന്റുകളും ചിത്രത്തിന് താഴെയുണ്ട്.
രണ്ടാമത് ഗർഭിണിയായതിന് ശേഷമായിരുന്നു അമ്പിളി ദേവി അഭിനയത്തിൽ നിന്നും ബ്രേക്കെടുത്തത്. ഡോക്ടർമാർ വിശ്രമം നിർദേശച്ചതിനെത്തുടർന്നാണ് താൻ ബ്രേക്ക് എടുക്കുന്നതെന്നും വൈകാതെ തന്നെ തിരിച്ചെത്തുമെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു.
നാളുകൾക്ക് ശേഷമായി തുമ്പപ്പൂവിലൂടെയായിരുന്നു താരം തിരിച്ചെത്തിയത്. രണ്ടാം വരവിലും അമ്പിളി ദേവിക്ക് മികച്ച പിന്തുണയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഈ കഥാപാത്രവും അമ്പിളിയിൽ ഭദ്രമായിരിക്കും എന്നുറപ്പുണ്ടെന്നായിരുന്നു ആരാധകർ പറഞ്ഞത്. വ്യക്തി ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിലും ശക്തമായ പിന്തുണ ആരാധകർ അറിയിച്ചിരുന്നു. തുമ്പപ്പൂവിലേക്ക് വിളിച്ചപ്പോൾ തുടക്കത്തിൽ താനില്ലെന്നായിരുന്നു പറഞ്ഞത്. മകനോടൊപ്പമായി ലൊക്കേഷനിലേക്ക് വരാനുള്ള സൗകാര്യങ്ങൾ ഒരുക്കാമെന്ന് പറഞ്ഞതോടെയായിരുന്നു താൻ ഇത് സ്വീകരിച്ചതെന്നും അമ്പിളി ദേവി വ്യക്തമാക്കിയിരുന്നു.
