Malayalam
ഇനി സന്തോഷ നാളുകൾ! വമ്പൻ ആഘോഷത്തിന് തുടക്കം .. എല്ലാ നന്മകളും, സന്തോഷവും ജീവിതത്തിൽ ഉണ്ടാകട്ടെ! ആ സന്തോഷ വാർത്ത പുറത്ത്.. ആശംസകളുമായി ആരാധകർ
ഇനി സന്തോഷ നാളുകൾ! വമ്പൻ ആഘോഷത്തിന് തുടക്കം .. എല്ലാ നന്മകളും, സന്തോഷവും ജീവിതത്തിൽ ഉണ്ടാകട്ടെ! ആ സന്തോഷ വാർത്ത പുറത്ത്.. ആശംസകളുമായി ആരാധകർ
മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് അമ്പിളി ദേവി. നൃത്തം കൊണ്ടും അഭിനയം കൊണ്ടും മിനിസ്ക്രീൻ- ബിഗ് സ്ക്രീൻ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടി മകൻ അർജുന്റെ വരവോടെ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. അടുത്തിടെയാണ് തുമ്പപ്പൂ എന്ന പുതിയ പരമ്പരയിലൂടെ അമ്പിളി തിരിച്ചുവരവ് നടത്തിയത്. രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം ശക്തമായ കഥാപാത്രമായിട്ടാണ് അമ്പിളിയുടെ മടങ്ങിവരവ്.
ഇപ്പോൾ ഇതാ അമ്പിളിയുടെ വീട്ടിൽ ഒരാഘോഷം നടക്കുകയാണ്. മകന്റെ പിറന്നാൾ ദിനത്തിൽ അമ്പിളി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്
“എന്റെ കുഞ്ഞിന് എല്ലാ നന്മകളും, സന്തോഷവും ജീവിതത്തിൽ ഉണ്ടാകട്ടെ. സന്തോഷകരമായ ജന്മദിനം മോന് ഉണ്ടാകട്ടെ”, എന്ന ആശംസയോടെയോടെയാണ് രണ്ടാമത്തെ മകൻ അർജുന്റെ പിറന്നാൾ ദിനം അമ്പിളി ദേവി പോസ്റ്റ് പങ്കിട്ടത്. പുലർച്ചെ പന്ത്രണ്ടു മണിക്ക് തന്നെ അമ്പിളി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടെത്തുകയുണ്ടായി. അപ്പോൾ മുതൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയ അർജുന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തുകയും ചെയ്തു. അമ്പിളി യൂ ആർ ഗ്രേറ്റ്; പതറാതെ യാത്ര തുടർന്നുകൊള്ളൂ എന്നാണ് അർജുന്റെ പിറന്നാൾ ദിനം മകനും അമ്മയ്ക്കും ആശംസകൾ നേർന്ന് ആരാധകർ കുറിച്ചത്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് വരെ അമ്പിളിയുടെ കുടുംബ വിശേഷങ്ങള്‍ ആയിരുന്നു വാര്‍ത്തകളില്‍ ഇടം പിടിച്ചത്. രണ്ടാം ഭര്‍ത്താവ് ആദിത്യന് ജയനുമായി അമ്പിളി വേര്‍പിരിഞ്ഞതും ഇരുവരും തമ്മിലുള്ള ആരോപണങ്ങളുമാണ് സോഷ്യല്‍ മീഡിയ ഏറ്റു പിടിച്ചത്. 2019 ല്‍ ആയിരുന്നു സീരിയല്‍ താരം ആദിത്യന് ജയനും അമ്പിളി ദേവിയും വിവാഹിതരാവുന്നത്. ഇരുവരുടെയും രണ്ടാം വിവാഹം കൂടിയായിരുന്നു.
ഫ്ളവേഴ്സിലെ സീത എന്ന സീരിയലില്‍ ഭാര്യയും ഭര്‍ത്താവുമായി അഭിനയിക്കുന്നതിനിടയിലായിരുന്നു ആദിത്യനും അമ്പിളിയും വിവാഹിതരാവാന്‍ തീരുമാനിക്കുന്നത്. ശേഷം രണ്ടാള്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ അര്ജുന് എന്നൊരു മകന് ജനിച്ചു. അമ്പിളിയുടെ ആദ്യ ബന്ധത്തിലെ മകനും ഇവര്‍ക്കൊപ്പമായിരുന്നു.
രണ്ട് ആണ്മക്കള്ക്കൊപ്പം സന്തുഷ്ടരായി കഴിയുന്നതിനിടയിലാണ് അമ്പിളിയും ആദിത്യനും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നത്. അമ്പിളിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആധാരമാക്കി വാര്‍ത്തകള്‍ വന്നു. വൈകാതെ അത് സത്യമാണെന്നും ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അമ്പിളി വെളിപ്പെടുത്തി.
അമ്പിളിയ്ക്കെതിരെയും രൂക്ഷ വിമര്‍ശനങ്ങളായിരുന്നു ആദിത്യന് പുറത്ത് വിട്ടത്. ഇതോടെ മാസങ്ങളോളം കേസും വിവാദങ്ങളുമായി കഴിയുകയായിരുന്നു. ആദിത്യനുമായിട്ടുള്ള വിവാഹം കഴിഞ്ഞതിന് ശേഷമാണ് അഭിനയ ജീവിതത്തില്‍ നിന്നും അമ്പിളി ദേവി മാറി നില്‍ക്കുന്നത്. ഇരുവരും ബന്ധം പിരിഞ്ഞതോട് കൂടി അമ്പിളി അഭിനയത്തിലേക്ക് തന്നെ തിരിച്ച് വരണമെന്നാണ് ആരാധകരും ആവശ്യപ്പെട്ടത്. ഒടുവിൽ ആരാധകരുടെ അഭ്യർത്ഥ പ്രകാരം തുമ്പപ്പൂ സീരിയലിലൂടെ അത് നടക്കുകയും ചെയ്തു
