Malayalam
അലീന ടീച്ചറെ ഉപേക്ഷിക്കാൻ അനുപമയുടെ ഉപദേശം; അനുപമയെ എതിർക്കുന്നെങ്കിലും അമ്പാടി ടീച്ചറെ കുറിച്ച് ചിന്തിച്ചത് ഇങ്ങനെ; പുത്തൻ എപ്പിസോഡിനായി ആകാംക്ഷയോടെ അമ്മയറിയാതെ പ്രേക്ഷകർ!
അലീന ടീച്ചറെ ഉപേക്ഷിക്കാൻ അനുപമയുടെ ഉപദേശം; അനുപമയെ എതിർക്കുന്നെങ്കിലും അമ്പാടി ടീച്ചറെ കുറിച്ച് ചിന്തിച്ചത് ഇങ്ങനെ; പുത്തൻ എപ്പിസോഡിനായി ആകാംക്ഷയോടെ അമ്മയറിയാതെ പ്രേക്ഷകർ!
ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലുകളില്‍ ഒന്നാണ് അമ്മയറിയാതെ. ടിആര്‍പി റേറ്റിങ്ങില്‍ മൂന്നാം സ്ഥാനത്ത് നിന്നും ഉയര്‍ന്ന് വരികയാണ് പരമ്പര. നിലവില്‍ സംഭവബഹുലമായ കാര്യങ്ങളാണ് സീരിയലില്‍ നടക്കുന്നത്. ഇടയ്ക്ക് അമ്പാടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ നിഖില്‍ നായര്‍ പിന്മാറിയത് ആരാധകരെ നിരാശയിലാക്കിയിരുന്നു. വൈകാതെ നടനെ സീരിയലിലേക്ക് കൊണ്ട് വന്നാണ് പ്രശ്‌നം പരിഹരിച്ചത്.
ഇപ്പോൾ സീരിയൽ ആരാധകർ അലീനയുടെയും അമ്പാടിയുടെയും പ്രണയം വിവാഹത്തിലെത്തുന്നത് കാത്തിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ഇരുവരും. എഴുത്തുകാരിയും അധ്യാപികയുമായ അലീന ടീച്ചറുടെ ബോഡി ഗാര്‍ഡായാണ് അമ്പാടി അര്‍ജുന്‍ രംഗപ്രവേശനം ചെയ്തത്. തുടക്കത്തിലൊന്നും തുറന്നുപറഞ്ഞിരുന്നില്ലെങ്കിലും പ്രണയത്തിലാണെന്ന് ഇരുവരും മനസ്സിലാക്കുകയായിരുന്നു പിന്നീട്. ഐപിഎസ് ട്രയിനിംഗിലാണ് അമ്പാടി. അതിനിടയിലാണ് അനുപമയുടെ രംഗപ്രവേശം. അമ്മാവനായ സച്ചിയോടുള്ള പ്രതികാരം അമ്പാടിയിലൂടെ തീര്‍ക്കാനായുള്ള വരവാണ് അനുപമയുടേത്. അലീനയുടേയും അമ്പാടിയുടേയും പ്രണയത്തിനിടയിലും വിലങ്ങാവുന്നുണ്ട് അനുപമ.
നീണ്ടനാളുകള്‍ക്ക് ശേഷം സര്‍പ്രൈസായി അമ്പാടിയെ കാണാനെത്തിയ അലീന അനുപമയെ സംശയത്തോടെയായിരുന്നു വീക്ഷിച്ചത്. അമ്പാടിയുമായുള്ള അനുപമയുടെ ഇടപെടലുകളും അലീനയെ ചൊടിപ്പിച്ചിരുന്നു. തിരിച്ച് പോവുന്നതിനിടയില്‍ അമ്പാടി അലീനയെ വിളിച്ചിരുന്നുവെങ്കിലും ഫോണെടുക്കാന്‍ അലീന തയ്യാറായിരുന്നില്ല. അലീന സ്ഥലത്തില്ലാത്തതിന്റെ പരാതിയായിരുന്നു നീരജ പറഞ്ഞത്. മകളായ അപര്‍ണയുമായി സംസാരിക്കുന്നതിനിടയിലും നീരജ സംസാരിച്ചത് അലീനയെക്കുറിച്ചായിരുന്നു.
അലീനയെ താന്‍ ഉപേക്ഷിക്കുമെന്ന അനുപമയുടെ ആഗ്രഹം നടക്കാന്‍ പോവുന്നില്ല. ഈ ക്യാമ്പ് കഴിയുന്നതിന് മുന്‍പ് അമ്പാടിയുമായി ഇഷ്ടത്തിലാവാമെന്ന് ബെറ്റ് വെച്ചിട്ടുണ്ടെങ്കില്‍ അത് വ്യാമോഹമാണ്, ഇവിടെ അതൊന്നും നടക്കില്ലെന്ന ശക്തമായ മറുപടിയായിരുന്നു അ്മ്പാടി നല്‍കിയത്. അലീന നാടന്‍ പെണ്‍കുട്ടിയാണെന്നും, തൊട്ടാവാടിയാണെന്നും ഭാവി ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായേക്കുമെന്നുമൊക്കെ അനുപമ അമ്പാടിയോട് പറഞ്ഞിരുന്നു. അനുപമ പറഞ്ഞപ്പോള്‍ എതിര്‍ത്തെങ്കിലും ടീച്ചര്‍ ഇത്ര തൊട്ടാവാടിയാവാന്‍ പാടില്ലെന്നായിരുന്നു അമ്പാടി മനസ്സില്‍ പറഞ്ഞത്.
അമ്പാടിയുടെ അമ്മാവനായ സച്ചിയുടെ തകര്‍ച്ച ലക്ഷ്യമിട്ടാണ് അലീന നീങ്ങുന്നത്. തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെയെല്ലാം സ്‌കെച്ച് ചെയ്യാനുള്ള ക്വട്ടേഷനായിരുന്നു സച്ചി നല്‍കിയത്. അലീനയേയും അമ്പാടിയേയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളും അണിയറയില്‍ സജീവമാണ്. അപ്രതീക്ഷിത സംഭവവികാസങ്ങളുമായാണ് പരമ്പര മുന്നേറുന്നത്. ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് മുന്നേറുന്ന പരമ്പര കൂടിയാണ് അമ്മയറിയാതെ.
about ammayariyathe
