പ്രിയപ്പെട്ട ശെെലജ ടീച്ചര്‍ ഈ അവാര്‍ഡ് പ്രഖ്യാപിക്കാന്‍ പോലും ഞാന്‍ അര്‍ഹനല്ല, ഒരുപാട് ആദരവോടെ, സന്തോഷത്തോടെ ഞാനിത് പ്രഖ്യാപിക്കുന്നു’
കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ അഭിമാനമാണ് ശെെലജ ടീച്ചറെന്ന് ദുല്‍ഖര്‍ സല്മാന്. വോഗ് മാഗസിന്റെ വിമണ്‍ ഓഫ് ദ ഇയര്‍ പട്ടികയില്‍ ഇടം നേടിയ ആരോഗ്യ മന്ത്രിയെ പരിചയപ്പെടുത്തുകയായിരുന്നു ദുല്‍ഖര്‍. ലീഡര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു കെകെ ശെെലജ ടീച്ചറെ പരിചയപ്പെടുത്തിയത്.
ടീച്ചറെന്നാണ് പുരസ്കാരം പ്രഖ്യാപിച്ചു കൊണ്ട് ദുല്‍ഖര്‍ പറഞ്ഞത്. പുരസ്കാരം പ്രഖ്യാപിക്കുന്ന ദുല്‍ഖറിന്റെ വീഡിയോ വെെറലായി മാറുകയാണ്.
”ഞങ്ങളുടെ സംസ്ഥാനം ഏറ്റവും മികച്ച കെെകളിലാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഒരു അന്താരാഷ്ട്ര മാധ്യമം അവരെ റോക്ക്സ്റ്റാര്‍ എന്നാണ് വിളിച്ചത്. പ്രിയപ്പെട്ട ശെെലജ ടീച്ചര്‍ ഈ അവാര്‍ഡ് പ്രഖ്യാപിക്കാന്‍ പോലും ഞാന്‍ അര്‍ഹനല്ല, ഒരുപാട് ആദരവോടെ, സന്തോഷത്തോടെ ഞാനിത് പ്രഖ്യാപിക്കുന്നു” എന്നു പറഞ്ഞു കൊണ്ടാണ് ദുല്‍ഖര്‍ ശെെലജയുടെ പേര് പ്രഖ്യാപിക്കുന്നത്.
നേരത്തെ വോഗിന്റെ ലേഖനത്തില്‍ ‘കൊറണയുടെ ഘാതക’ എന്നായിരുന്നു കെകെ ശെെലജയെ വിശേഷിപ്പിച്ചത്. കൊവിഡ് 19നെതിരെ കേരളം നടത്തിയ ചെറുത്തു നില്‍പ്പാണ് മന്ത്രിയെ അംഗീകാരത്തിന് അര്‍ഹയാക്കിയത്.
