പ്രമുഖ വ്യവസായി എംഎ യൂസഫലിക്ക് പിറന്നാൾ ആശംസയുമായി നടൻ മോഹൻലാൽ. ഫേസ്ബുക്കിലൂടെ ആയിരുന്നു താരത്തിന്റെ ആശംസ. താൻ കണ്ടിട്ടുള്ളതിൽ വച്ച് ദയയുള്ള, എളിമയുള്ള, പ്രചോദനം നൽകുന്ന വ്യക്തികളിൽ ഒരാളാണ് യൂസഫലിയെന്ന് മോഹൻലാൽ കുറിച്ചു.
‘ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദയയുള്ള, എളിമയുള്ള, പ്രചോദനം നൽകുന്ന വ്യക്തികളിൽ ഒരാൾക്ക്.നിങ്ങൾക്ക് എല്ലായ്പ്പോഴും നല്ല ആരോഗ്യവും സന്തോഷവും നേരുന്നു. ജന്മദിനാശംസകൾ യൂസഫ് അലി ഇക്ക… ദൈവം അനുഗ്രഹിക്കട്ടെ’, എന്നാണ് മോഹൻലാൽ കുറിച്ചത്.
ഈ വര്‍ഷം ഫോബ്സ് മാഗസിന് പ്രസിദ്ധീകരിച്ച ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ ആറ് മലയാളികളില്‍ ഒരാളാണ് യൂസഫലി. മുത്തൂറ്റ് ഫിനാന്‍സ് ചെയര്മാന് എം ജി ജോര്‍ജ് മുത്തൂറ്റും ലുലു ഗ്രൂപ്പ് ചെയര്മാന് യൂസഫ് അലിയുമാണ് പട്ടികയില്‍ ഇടം നേടിയ മലയാളികളില്‍ മുമ്പിലുള്ളത്.480 കോടി ഡോളറിന്റെ(35,500 കോടി) ആസ്തിയുമായി എം ജി ജോര്‍ജ് മുത്തൂറ്റ് ഫോബ്സ് പട്ടികയിലെ 26-ാം സ്ഥാനത്താണുള്ളത്. 445 കോടി ഡോളറിന്റെ(32,900 കോടി) ആസ്തിയുമായി എം എ യൂസഫ് അലി 29-ാം സ്ഥാനത്തുമാണുള്ളത്. പട്ടികയിലുള്ള മലയാളികളില്‍ യൂസഫ് അലി മാത്രമാണ് വ്യക്തിഗത സമ്പാദ്യം കണക്കിലെടുത്ത് അതിസമ്പന്നരില്‍ ഉള്‍പ്പെട്ടത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...