Connect with us

ഞാന്‍ ദീപം കൊളുത്തിയത് കൊണ്ടാണത്രേ സിനിമ വന്‍ ഹിറ്റായത് എന്ന് ഞാന്‍ തന്നെ പ്രചരിപ്പിക്കുന്നുമുണ്ട്.. ഇത് ഒരന്ധവിശ്വാസമാക്കി പ്രചരിപ്പിച്ച് എന്നെ ഇനിയും ഭദ്രദീപം കൊളുത്തുവാന്‍ വിളിക്കുക; ജോയ് മാത്യു

Malayalam

ഞാന്‍ ദീപം കൊളുത്തിയത് കൊണ്ടാണത്രേ സിനിമ വന്‍ ഹിറ്റായത് എന്ന് ഞാന്‍ തന്നെ പ്രചരിപ്പിക്കുന്നുമുണ്ട്.. ഇത് ഒരന്ധവിശ്വാസമാക്കി പ്രചരിപ്പിച്ച് എന്നെ ഇനിയും ഭദ്രദീപം കൊളുത്തുവാന്‍ വിളിക്കുക; ജോയ് മാത്യു

ഞാന്‍ ദീപം കൊളുത്തിയത് കൊണ്ടാണത്രേ സിനിമ വന്‍ ഹിറ്റായത് എന്ന് ഞാന്‍ തന്നെ പ്രചരിപ്പിക്കുന്നുമുണ്ട്.. ഇത് ഒരന്ധവിശ്വാസമാക്കി പ്രചരിപ്പിച്ച് എന്നെ ഇനിയും ഭദ്രദീപം കൊളുത്തുവാന്‍ വിളിക്കുക; ജോയ് മാത്യു

ഒടിടി റിലീസായെത്തിയ ‘കനകം കമാനി കലഹം’ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. നിവിൻ പോളിയും ഗ്രേസ് ആന്‍റണിയും വിനയ് ഫോര്‍ട്ടും ജാഫര്‍ ഇടുക്കിയും ജോയ് മാത്യുവും സുധീഷും ഒക്കെയാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇപ്പോഴിതാ സിനിമയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണത്തിൽ നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു.

സിനിമയുടെ ആരംഭത്തില്‍ വിളക്ക് കൊളുത്തിയത് താന്‍ ആണ്. ചിത്രീകരണ സമയത്ത് തനിക്ക് ചിത്രം കാലത്തെ കവച്ചു വെയ്ക്കുന്ന സൃഷ്ടി ആണെന്ന് മനസ്സിലായി എന്നും ജോയ് മാത്യു പറയുന്നു.

ലൈംഗിക ചുവയും ദ്വയാര്‍ത്ഥ പ്രയോഗങ്ങളുമാണ് ഹാസ്യം എന്ന് കരുതിയ ഒരു പ്രേക്ഷകര്‍ക്കിടയിലേക്കാണ് സിനിമ എത്തിയത്. അത്തരമൊരു വെല്ലുവിളി ഏറ്റെടുക്കാന്‍ ധൈര്യം കാണിച്ച സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ജോയ് മാത്യു നന്ദിയും അറിയിച്ചു.

ജോയ് മാത്യുവിന്റെ വാക്കുകള്‍:

ചില കൈപ്പുണ്യങ്ങള്‍. കഠിനമായ കൊറോണക്കാലത്ത് മുപ്പത് ദിവസം ഒരേ ഹോട്ടലില്‍ ഒരേ മുറിയില്‍ ഒരുമിച്ചു താമസിച്ചു സൃഷ്ടിച്ചെടുത്ത ഒരു കലാസൃഷ്ടിയുടെ ആരംഭത്തിനു വിളക്ക് കൊളുത്തുവാന്‍ നിര്‍മാതാവും നായകനുമായ നിവിന്‍ പോളിയും രതീഷ് ബാലകൃഷ്ണന്‍ പൊതുവാളും നിര്‍ബന്ധിച്ചപ്പോള്‍ ഞാനാ കടുംകൈ ചെയ്തു. തുടര്‍ന്നുള്ള ഓരോ ദിവസങ്ങളിലും ചിത്രീകരണത്തിലേ പുരോഗതിയും സംവിധായകന്റെ സര്‍ഗ്ഗാത്മകതയും സഹപ്രവര്‍ത്തകരുടെ ആവേശവും കണ്ടറിഞ്ഞപ്പോള്‍ എനിക്കുറപ്പായി ഇത് കാലത്തെ കവച്ചുവെക്കുന്ന ഒരു സൃഷ്ടിയായിരിക്കുമെന്ന്,

ഇപ്പോഴിതാ ദിവസവും സന്ദേശങ്ങള്‍ വരുന്നു, അധികവും ഞാന്‍ കരയുന്നത് കണ്ടു ചിരിച്ചവര്‍ അയക്കുന്നതാണ്. ഒരു നടന്‍ എന്ന നിലയില്‍ അത് എനിക്ക് നല്‍കുന്ന ഊര്‍ജ്ജം വലുതാണ്.ലൈംഗിക ചുവയും ദ്വയാര്‍ത്ഥ പ്രയോഗങ്ങളുമാണ് കോമഡി എന്ന് പ്രേക്ഷകരെ തെറ്റിദ്ധരിച്ചിരുന്ന പ്രേക്ഷകരെ യഥാര്‍ത്ഥ കോമഡിയും ദാമ്പത്യ ജീവിതത്തിലെ യാഥാര്ഥ്യവും ബോധ്യപ്പെടുത്തുന്ന ഒരു ക്ലാസ്സിക് ആയി മാറി കനകം കാമിനി കലഹം എന്നാണ് ദിവസവും വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .

ഇത്തരം ഒരു വെല്ലുവിളി ഏറ്റെടുക്കാന്‍ ധൈര്യം കാണിച്ച നിവിന്‍ പോളിക്കും സംവിധായകന്‍ രതീഷിനും സഹപ്രവര്‍ത്തകര്‍ക്കും ഛായാഗ്രാഹകന്‍ വിനോദ് ഇല്ലം പള്ളിക്കും മറ്റു എല്ലാ അണിയറശില്പികള്‍ക്കും നന്ദി.പറഞ്ഞുവന്നത് എന്റെ കൈപ്പുണ്യത്തെ ക്കുറിച്ചാണ്, ഞാന്‍ ദീപം കൊളുത്തിയത് കൊണ്ടാണത്രേ സിനിമ വന്‍ ഹിറ്റായത് എന്ന് ഞാന്‍ തന്നെ പ്രചരിപ്പിക്കുന്നുമുണ്ട്. അതിനാല്‍ പ്രിയപ്പെട്ടവരെ ഇത് ഒരന്ധവിശ്വാസമാക്കി പ്രചരിപ്പിച്ച് എന്നെ ഇനിയും ഭദ്രദീപം കൊളുത്തുവാന്‍ വിളിക്കുക. പ്രതിഫലം ആരും കാണാതെ പോക്കറ്റിലിട്ടു തന്നാല്‍ നിങ്ങള്‍ക്ക് വിജയം ഉറപ്പ്.

More in Malayalam

Trending

Recent

To Top