Connect with us

അതിഥി ടീച്ചറെ കണ്ടപ്പോഴുള്ള ഋഷിയുടെ നോട്ടം ; കൂടെവിടെ പരമ്പര ഈ ആഴ്ച്ച തകർക്കും; സൂര്യ കൈമൾ ടീച്ചറുടെ അടുക്കൽ എത്തുമ്പോൾ ശരിയായിക്കോളും ; പുത്തൻ പ്രതീക്ഷയോടെ കൂടെവിടെ പരമ്പര!

Malayalam

അതിഥി ടീച്ചറെ കണ്ടപ്പോഴുള്ള ഋഷിയുടെ നോട്ടം ; കൂടെവിടെ പരമ്പര ഈ ആഴ്ച്ച തകർക്കും; സൂര്യ കൈമൾ ടീച്ചറുടെ അടുക്കൽ എത്തുമ്പോൾ ശരിയായിക്കോളും ; പുത്തൻ പ്രതീക്ഷയോടെ കൂടെവിടെ പരമ്പര!

അതിഥി ടീച്ചറെ കണ്ടപ്പോഴുള്ള ഋഷിയുടെ നോട്ടം ; കൂടെവിടെ പരമ്പര ഈ ആഴ്ച്ച തകർക്കും; സൂര്യ കൈമൾ ടീച്ചറുടെ അടുക്കൽ എത്തുമ്പോൾ ശരിയായിക്കോളും ; പുത്തൻ പ്രതീക്ഷയോടെ കൂടെവിടെ പരമ്പര!

മലയാളി സീരിയൽ ആരാധകർ ഇന്ന് ഏറെ ചർച്ച ചെയ്യുന്ന പരമ്പരയും കഥയുമെല്ലാം കൂടെവിടെയുടേതാണ്. അതിൽ കഥ ഒന്നേ ഉള്ളു എങ്കിലും സംസാരിക്കാൻ നിരവധി വിഷയങ്ങളുണ്ട്. ഡയലോഗ് മുതൽ വസ്ത്രധാരണം വരെ കൂടെവിടെ പ്രേക്ഷകർ ശ്രദ്ധിക്കുന്നുണ്ട്. 2021 ജനുവരി 4 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. അതായത് സീരിയൽ തുടങ്ങിയിട്ട് ഒരു വർഷം മാത്രമാണ് പിന്നിടുന്നത്. ഇതിനിടയിൽ കഥയിൽ ഉണ്ടായ മാറ്റങ്ങളത്രയും ഇന്നും ആരാധകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.

സൂര്യ കൈമൾ എന്ന മിടുക്കിയായ നാട്ടിൻപുറത്തുകാരിയിൽ നിന്നാണ് കഥ തുടങ്ങിയത്, ഇന്നും സൂര്യയുടെ തന്നെ കടന്നുപോകുന്ന കഥയിൽ പുതിയ കുറെ ഏറെ കഥാപാത്രങ്ങൾ എത്തിയിട്ടുണ്ട്. എന്നാൽ, പ്രേക്ഷകർ ഇന്നും സൂര്യയെ തന്നെയാണ് ശ്രദ്ധിക്കുന്നത്.

സമൂഹം കാണാൻ താൽപര്യപ്പെടുന്ന ബോൾഡ് ആയ പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു കഥാപാത്രമായതുകൊണ്ടാകാം ഒരുപക്ഷെ സൂര്യയെ ഇത്രത്തോളം മലയാളികൾ ഏറ്റെടുത്തത്. സൂര്യയുടെ അധ്യാപകനായിട്ട് എത്തിയ ഋഷി ആദ്യം സൂര്യയോട് എതിർപ്പ് കാണിക്കുന്നെങ്കിലും പിന്നീട് ഋഷിയുടെ പ്രണയം അണപൊട്ടിയൊഴുകുകയായിരുന്നു. ആരാധകരെ കൂടെവിടെ എന്ന പാരമ്പരയിലേക്ക് അടുപ്പിച്ചു ഏറ്റവും വലിയ രഹസ്യം തന്നെ ഋഷി സൂര്യ റൊമാൻസ് ആയിരുന്നു.

അവർക്കിടയിൽ പ്രശ്നങ്ങളും അകലങ്ങളും കൂടിവന്നപ്പോൾ ആരാധകർ കൂടെവിടെ പ്രൊമോ വീഡിയോയ്ക്ക് താഴെ അഭ്യർത്ഥനകളുമായിട്ട് എത്തുകയായിരുന്നു. ആദ്യത്തെ പ്രേക്ഷകരുടെ ആവശ്യം ഋഷി സൂര്യ സംഗമമായിരുന്നു. അധികം കാത്തിരുന്ന് മുഷിപ്പിക്കാതെ ഒരു വമ്പൻ പ്രണയ സാക്ഷാത്ക്കരമായിരുന്നു ഋഷ്യ ജോഡികളെ വച്ച് കൂടെവിടെ ടീം ഒരുക്കിയത്.

സിനിമാറ്റിക് ആയ ദൃശ്യങ്ങളും കഥയുമെല്ലാം ആരാധകർ ആഗ്രഹിച്ചതിലും അടിപൊളിയാക്കിയതന്നെ കൂടെവിടെ ടീം ഒരുക്കി. ശേഷം, കഥ വളരെ വ്യത്യസ്തമായി ആർക്കും ഊഹിക്കാൻ പോലും സാധിക്കാത്ത വിധം അഥിതി ടീച്ചറുടെ കഥയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

സൂര്യയെയും കൊണ്ട് നാട്ടിൽ പോകാനും നിവർത്തിയില്ല, ഒളിച്ചു താമസിക്കാനും വഴിയില്ല എന്ന അവസ്ഥ വന്നപ്പോഴാണ് അതിഥി ടീച്ചറെ വിവരമറിയിക്കുന്നതും തുടർന്ന് ടീച്ചർ സ്വന്തം തറവാട്ടിലേക്ക് ഋഷിയെയും സൂര്യയെയും പറഞ്ഞുവിടുന്നതും. ഋഷിയുടെ പെറ്റമ്മ ആയിരുന്നിട്ടും “ടീച്ചർ” എന്ന് വിളിച്ചുകൊണ്ട് അകലം പാലിക്കുന്ന മകൻ “അമ്മേ” എന്നൊന്ന് വിളിച്ചുകേൾക്കാണ് അതിഥി ടീച്ചർക്കൊപ്പം ആരാധകരും കാത്തിരിക്കുകയാണ്. അതിനിടയിലാണ് കഥയുടെ ട്രാക്ക് ‘അമ്മ മകൻ കേന്ദ്രീകരിച്ചു കൊണ്ടുപോയത്.

അതൊക്കെ അടിപൊളിയായി പോയപ്പോഴും എന്തോ ഒരു മിസ്സിംഗ് പ്രേക്ഷകർക്ക് അനുഭവപ്പെട്ടു. അത് സൂര്യ കൈമൾ എന്ന കഥാപാത്രമാണ് എന്നൊക്കെയാണ് ആരാധകർ പറയുന്നത്. അതിനു കാരണം സൂര്യയുടെ വസ്ത്രധാരണവും. സൂര്യയെ എല്ലാവരും തുടക്കം മുതൽ കണ്ടത് നാടൻ വേഷത്തിലായിരുന്നു. ആ സമയം കഥയും അത്തരത്തിലായിരുന്നു. ഇടയ്ക്ക് കോളേജിൽ ടീച്ചറുടെയും അക്കാമ്മയുടെയും നിർബന്ധത്തിൽ മോഡേൺ വസ്ത്രം ധരിച്ചു സൂര്യ കോളേജിൽ എത്തിയപ്പോൾ ഋഷി വഴക്കും പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ ഋഷി വഴക്കും പറയുന്നില്ല… എന്നൊക്കെയാണ് കൂടെവിടെ പ്രോമോയ്ക്ക് താഴെയുള്ള പ്രതികരണങ്ങൾ. അതിനു കഥയിൽ തന്നെ മറുപടിയുണ്ട്. രണ്ടുപേരും ഇന്നുള്ളത് മാളിയേക്കളിലല്ല. മറ്റാരും കാണാത്ത ഒരു സ്ഥലത്താണ്. കൂടാതെ സൂര്യയുടെ ബാഗും വസ്ത്രവുമെല്ലാം നഷ്ടപ്പെട്ടിരുന്നില്ലേ…

അതിനെത്തുടർന്ന് ഋഷിയല്ലേ ആലഞ്ചേരിയിൽ എത്തി ഡ്രെസ് വാങ്ങിക്കൊടുത്തത്. അപ്പോൾ സൂര്യയ്ക്ക് ഒരു മേക്ക് ഓവർ എന്ന് പറഞ്ഞുതന്നെ ഋഷി അതൊക്കെ വാങ്ങിക്കൊടുത്തു. എനിക്കിപ്പോൾ തോന്നിയത് അങ്ങനെ ഒരു സീൻ കൂടി ഉണ്ടായിരുന്നെങ്കിൽ ഈ കൊളാഷ് വരില്ലായിരുന്നു.

ഏതായാലും വീണ്ടും പ്രേക്ഷകരുടെ പരാതി തീർത്ത് കൂടെവിടെ എത്തിയിരിക്കുകയാണ്. ഈ ആഴ്ച കുറെയേറെ കഥകളുണ്ട്. അതിൽ പ്രേക്ഷകർ ആഗ്രഹിക്കുന്ന കാഴ്‌ച ‘അമ്മ മകൻ കോംബോ ആണ്. അതിൽ കൂടെവിടെ തിരിച്ചു വരുമെന്നതിൽ സംശയമില്ല. അത്രത്തോളം ഋഷി അഥിതി കോമ്പിനേഷൻ സീനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതിഥി ടീച്ചർ ആലഞ്ചേരിയിൽ വന്നിറങ്ങുന്ന ആദ്യ സീൻ തന്നെ എന്ത് മനോഹരമായിട്ടാണ് എടുത്തിരിക്കുന്നത്. ടീച്ചറുടെ അഭിനയത്തെ കുറിച്ച് എല്ലായിപ്പോഴും കമെന്റ്സുകൾ വരാറുണ്ട്. ശ്രീധന്യയാണ് അതിഥി ടീച്ചറായിട്ട് നമുക്ക് മുന്നിലെത്തുന്നത്. ആദ്യമായിട്ടാണ് ഒരു മുഴുനീള കഥാപാത്രമായി മിനിസ്‌ക്രീനിൽ ശ്രീധന്യ എത്തുന്നത്, അതിൽ തന്നെ ഇത്രയധികം പ്രശംസ നേടാൻ താരത്തിന് സാധിച്ചു.

പിന്നെ പറയാതിരിക്കാൻ വയ്യാത്തത് ഋഷിയുടെ ആക്റ്റിങ് ആണ്. അമ്മായെ കാണുമ്പോഴുള്ള ഋഷിയുടെ ഒളിഞ്ഞു നോട്ടം… അതൊരു കാണേണ്ട കാഴ്‌ചയാണ്. ഋഷിയും അതിഥി ടീച്ചറും കൂടി സ്‌ക്രീൻ കയ്യടക്കിയപ്പോൾ സൂര്യയ്ക്ക് വലിയ റോൾ ഇല്ലാതെ പോയി… എന്നാൽ ഇന്ന് കൂടെവിടെയുടെ നെക്സ്റ്റ് ഷെഡ്യൂൾ തുടങ്ങുകയാണ്. ഇതുവരെ നമ്മൾ പറഞ്ഞ …. നിങ്ങൾ എന്നോട് പറഞ്ഞ പരാതികളുമെല്ലാം വരും എപ്പിസോഡുകളിൽ പരിഹരിക്കപ്പെടും എന്നുള്ളത് ഉറപ്പാണ്. അതുകൂടാതെ ഇന്നുമുതൽ സീരിയലിന്റെ റേറ്റിങ് വളരെ ഗൗരമായിട്ടാണ് ആരാധകർ നോക്കിക്കാണുന്നത്. കഴിഞ്ഞ ആഴ്ചയിലെ അവസ്ഥ മാറ്റിയെടുക്കാൻ കൂടെവിടെ ടീമിനു സാധിക്കും എന്ന് ജനറൽ പ്രൊമോ കണ്ടപ്പോൾ തന്നെ ആരാധകർ പറയുന്നുണ്ട്.

about koodevide

More in Malayalam

Trending

Recent

To Top