Connect with us

ഉപ്പും മുളകും പ്രേക്ഷകർ കാത്തിരുന്ന ആ സന്തോഷ വാർത്ത! ബാലുവിന്റെ വെളിപ്പെടുത്തൽ പക്ഷെ… ലോകോത്തര ട്വിസ്റ്റ്…കാത്തിരിപ്പ് മതിയാക്കാം.. ബാലുവിന്റെ ആദ്യ പ്രതികരണം

Malayalam

ഉപ്പും മുളകും പ്രേക്ഷകർ കാത്തിരുന്ന ആ സന്തോഷ വാർത്ത! ബാലുവിന്റെ വെളിപ്പെടുത്തൽ പക്ഷെ… ലോകോത്തര ട്വിസ്റ്റ്…കാത്തിരിപ്പ് മതിയാക്കാം.. ബാലുവിന്റെ ആദ്യ പ്രതികരണം

ഉപ്പും മുളകും പ്രേക്ഷകർ കാത്തിരുന്ന ആ സന്തോഷ വാർത്ത! ബാലുവിന്റെ വെളിപ്പെടുത്തൽ പക്ഷെ… ലോകോത്തര ട്വിസ്റ്റ്…കാത്തിരിപ്പ് മതിയാക്കാം.. ബാലുവിന്റെ ആദ്യ പ്രതികരണം

സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ടും നര്‍മം കൊണ്ടും പ്രേക്ഷകരെ കയ്യിലെടുത്ത പരമ്പരയായിരുന്നു ഉപ്പും മുളകും. ബാലുവിന്റേയും നീലുവിന്റേയും കുടുംബത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും തമാശകളുമെല്ലാം മലയാളികള്‍ നെഞ്ചേറ്റിയിരുന്നു.

അഞ്ച് വര്‍ഷത്തോളം വിജയകരമായി സംപ്രേക്ഷണം നടത്തിയതിന് ശേഷമായിരുന്നു പരമ്പര അവസാനിപ്പിച്ചത്. കൊവിഡ് കാലത്ത് ഏറെ നാളുകള്‍ ഷോ നടക്കാതെ പോയതുമൊക്കെ അതിനൊരു കാരണമായി. കേന്ദ്രകഥാപാത്രങ്ങളായ ബാലുവും നീലുവും രംഗത്ത് വന്നാണ് ഉപ്പും മുളകും ഇനി ഉണ്ടാവില്ലെന്നുള്ള കാര്യം ആരാധകരെ അറിയിച്ചത്.

അതേ സമയം ഈ താരങ്ങളെല്ലാവരും ഒത്തൊരുമിച്ച് തന്നെ മറ്റൊരു ഷോ യിലേക്ക് വന്നിരുന്നു. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്തിരുന്ന എരിവും പുളിയും എന്ന ഓണത്തിനോട് അനുബന്ധിച്ച് നടത്തിയ പ്രോഗ്രാമിലാണ് താരങ്ങളെല്ലാം വീണ്ടും ഒരുമിച്ച് എത്തിയത്. ഇതേ കുടുംബം ഒന്നിക്കുന്നതിന്റെ വിശേഷങ്ങളായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ പേജുകളില്‍ നിറഞ്ഞുനിന്നത്.

ഉപ്പും മുളകും മറ്റൊരു പേരില്‍ മറ്റൊരു ചാനലിലൂടെയായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുകയാണ്. ആ സന്തോഷ വാര്‍ത്തയുമായെത്തിയിരിക്കുകയാണ് ഇപ്പോൾ ബിജു സോപാനം.

നിങ്ങളിലേയ്ക്ക് വീണ്ടും വരുന്നു, പുതിയ രൂപത്തില്‍, പുതിയ ഭാവത്തില്‍ കൂടെയുണ്ടാവണമെന്നായിരുന്നു ബിജു സോപാനം പറഞ്ഞത്. പുത്തന്‍ ലുക്കിലുള്ള ചിത്രത്തിനൊപ്പമായിരുന്നു ബിജു സോപാനം ഇങ്ങനെ കുറിച്ചത്. എരിവും പുളിയും എന്ന ഹാഷ് ടാഗോടെയുള്ള പോസ്റ്റ് ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്.

പിന്നില്ലാതെ എപ്പോഴും കൂടെത്തന്നെയുണ്ട്, പഴയ ബാലചന്ദ്രന്‍ തമ്പീടെ സ്വഭാവം തന്നെ മതി, അഭിനയം സൂപ്പറാണ്, നിങ്ങളെ വല്ലാതെ മിസ് ചെയ്തിരുന്നു. ബാലചന്ദ്രന്‍ തമ്പിയായിരുന്നു കുറച്ചൂടെ നല്ലത്, ആ പഴയ ബാലു,നീലു,കുട്ടികൾ പിന്നെ ആ കുടുംബത്തിലെ രസകരമായ കളിയും ചിരിയും അതാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ആ ഉപ്പും മുളകും എത്രയും പെട്ടെന്ന് തുടങ്ങാൻ നോക്ക് ബാലുചേട്ടാ. മനസ്സ് തുറന്നൊന്ന് ചിരിച്ചിട്ട് കാലമെത്രയായി. ഉപ്പും മുളകും രണ്ടാം ഭാഗം കാണാൻ കാത്തിരിക്കുന്നു, നിങ്ങൾ പഴയ ടീം എല്ലാവരും ഉണ്ടാകണം. ഉപ്പും മുളകിൽ നിന്നും വ്യത്യസ്തത പ്രതീക്ഷിക്കുന്നു. ബാലുവും നീലുവും മനസ്സിൽ തട്ടിയ കഥാപാത്രങ്ങൾ ആണ് ആ കഥാപാത്രങ്ങൾ ആയി വീണ്ടും വരുക കൂട്ടത്തിൽ ലെച്ചുവിനെയും കൂട്ടണമെന്നും ആരാധകർ പറയുന്നു.

ബാലു അച്ഛൻ എത്ര മാറാൻ നോക്കിയാലും പഴയ ബാലചന്ദ്രൻ തമ്പി ആണ് ബാലു അച്ഛന്റെ ലുക്ക്. എരിവ്‌ ആയാലും പുളി ഉണ്ടേലും, ഉപ്പ്‌ മുളകിനോട്‌ യോജിച്ചില്ലെങ്കിൽ സംഗതി കൈവിട്ട്‌ പോവും. തിരിച്ച്‌ വരുന്നതിൽ സന്തോഷം. ഏതൊക്കെ വേഷത്തിൽ വന്നാലും ബാലു അണ്ണാ എന്ന് വിളിക്കാനാണ് ഞങ്ങൾക്കിഷ്ടം.. പിന്നെ ഒരു കാര്യം. നിങ്ങളെ പോലെ തന്നെ നിങ്ങളുടെ ആ പാറമടയിൽ വീടും ഒരുപാട് ഇഷ്ടം ആയിരുന്നു ആ വീട് ഒരുപാട് മിസ്സ് ചെയ്യുന്നു. നിങ്ങൾ പഴയ രൂപത്തിൽ വന്നാലും പുതിയ രൂപത്തിൽ വന്നാലും സ്വീകരിക്കാൻ ആളുണ്ടാവുമെന്നുമായിരുന്നു ആരാധകർ പറഞ്ഞത്.

എരിവും പുളിയിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് തിരിച്ചെത്തുന്ന സന്തോഷം പങ്കിട്ട് താരങ്ങളെല്ലാം എത്തിയിരുന്നു. ഉപ്പും മുളകിൽ നിന്നും തികച്ചും വ്യത്യസ്തമാണ് എരിവും പുളിയുമെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഷൂട്ടിന്റെ തിരക്കിലാണ് തങ്ങളെന്ന് താരങ്ങളെല്ലാം പറഞ്ഞിരുന്നു. എന്നാണ് എരിവും പുളിയുടെ സംപ്രേഷണമെന്നാണ് പ്രേക്ഷകരുടെ ചോദ്യം.

Continue Reading
You may also like...

More in Malayalam

Trending