Connect with us

സിനിമ മേഖലയിൽ ഉള്ള ആള് തന്നെ ഇതുപോലെ ഒന്നും അറിയാതെ പോസ്റ്റ് ഇടുന്നതു കഷ്ടമാണ്… ‘ദാസേട്ടന് പിറന്നാളാശംസകളുമായി’ സുബി സുരേഷ്! പോസ്റ്റ് വൈറൽ

Malayalam

സിനിമ മേഖലയിൽ ഉള്ള ആള് തന്നെ ഇതുപോലെ ഒന്നും അറിയാതെ പോസ്റ്റ് ഇടുന്നതു കഷ്ടമാണ്… ‘ദാസേട്ടന് പിറന്നാളാശംസകളുമായി’ സുബി സുരേഷ്! പോസ്റ്റ് വൈറൽ

സിനിമ മേഖലയിൽ ഉള്ള ആള് തന്നെ ഇതുപോലെ ഒന്നും അറിയാതെ പോസ്റ്റ് ഇടുന്നതു കഷ്ടമാണ്… ‘ദാസേട്ടന് പിറന്നാളാശംസകളുമായി’ സുബി സുരേഷ്! പോസ്റ്റ് വൈറൽ

നടിയും അവതാരകയുമായ സുബി സുരേഷ് ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച ഒരു കുറിപ്പും ചിത്രവും സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. ‘ദാസേട്ടന് പിറന്നാളാശംസകള്‍’ എന്ന് കുറിച്ചുകൊണ്ട് ഗാനഗന്ധർ‍വ്വൻ കെ.ജെ യേശുദാസിന്‍റെ ഒരു ചിത്രമാണ് സുബി ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് പങ്കുവെച്ചതോടെ കമന്‍റുകളുമായി നിരവധിപേരാണ് എത്തിയിരിക്കുന്നത്.

ഒരു കൈയ്യബദ്ധം നാറ്റിക്കരുത് !, ദാസേട്ടനല്ല… ഗന്ധർവ്വ ഗാനത്തിന്, പോസ്റ്റ്‌ മുക്കിക്കോ വേഗം, “കാള പെറ്റൂന്ന് കേട്ടു”, ഇന്ന് പിറന്നാൾ അല്ല, മലയാള സിനിമയിൽ അല്ലെങ്കിൽ മലയാളിയുടെ ചെവിയിൽ ഈ നാദ വിസ്മയം പതിച്ചിട്ട് ഇന്നേക്ക് 60 വർഷം തികയുന്നു. സിനിമ മേഖലയിൽ ഉള്ള ആള് തന്നെ ഇതുപോലെ ഒന്നും അറിയാതെ പോസ്റ്റ് ഇടുന്നതു കഷ്ടമാണ്, മുതലാളി പോസ്റ്റ്‌ മുക്കിൻ തുടങ്ങി നിരവധി കമന്‍റുളാണ് പോസ്റ്റിന് താഴെ വന്നിട്ടുള്ളത്. പക്ഷേ ഏറെ നേരമായിട്ടും സുബി പോസ്റ്റിൽ തിരുത്തലുകളൊന്നും വരുത്തുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.

യേശുദാസ് മലയാള സിനിമാ സംഗീത ലോകത്ത് എത്തിയിട്ട് കഴിഞ്ഞ ദിവസമാണ് 60 വര്‍ഷം പിന്നിട്ടത്.

1961 നവംബര്‍ 14ന് രാമന്‍ നമ്പിയത്ത് നിര്‍മിച്ച് കെഎസ് ആന്‍റണി സംവിധാനം ചെയ്ത കാല്‍പാടുകള്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് 21-ാം വയസ്സിൽ യേശുദാസിന്‍റെ ശബ്‍ദം ചെന്നൈയിലെ ഭരണി സ്റ്റുഡിയോയില്‍ ആദ്യമായി റെക്കോര്‍ഡ് ചെയ്തത്. ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടിയായിരുന്നു യേശുദാസ്‌ ചലച്ചിത്ര സംഗീത ലോകത്ത്‌ ഹരിശ്രീ കുറിച്ചത്. പിന്നീട് മലയാളവും കടന്ന് ലോകത്തെ ഒട്ടുമിക്ക ഭാഷകളിലുമായി അമ്പതിനായിരത്തിലേറെ ഗാനങ്ങൾ പാടി ഗാനഗന്ധർവ്വനായി അദ്ദേഹം മാറുകയായിരുന്നു.

More in Malayalam

Trending

Recent

To Top