Malayalam
ലാലേട്ടന്റെ മകളുടെ വേഷത്തില്‍ വന്നശേഷം പിന്നെ ഇപ്പോഴാണ്, അതും യൂത്ത് ഐക്കൺ ടൊവിനോയ്ക്ക് ഒപ്പം; സീതാ കല്യാണം കഴിഞ്ഞുള്ള ധന്യാ മേരി വർഗീസിന്റെ സന്തോഷത്തിന് ആശംസകളുമായി ആരാധകർ !
ലാലേട്ടന്റെ മകളുടെ വേഷത്തില്‍ വന്നശേഷം പിന്നെ ഇപ്പോഴാണ്, അതും യൂത്ത് ഐക്കൺ ടൊവിനോയ്ക്ക് ഒപ്പം; സീതാ കല്യാണം കഴിഞ്ഞുള്ള ധന്യാ മേരി വർഗീസിന്റെ സന്തോഷത്തിന് ആശംസകളുമായി ആരാധകർ !
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ധന്യ മേരി വര്‍ഗീസ്. സിനിമയിൽ നിന്നും സീരിയലിലേക്ക് എത്തിയപ്പോഴാണ് കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി ധന്യ മാറിയത്. നടന് ജോണാണ് ധന്യയുടെ ഭര്‍ത്താവ്. ദമ്പതികള്‍ക്ക് ഒരു മകനുമുണ്ട്. ധന്യയും ജോണും അടുത്തിടെയാണ് അഭിനയത്തില്‍ വീണ്ടും സജീവമായത്. എന്നാല്‍ ഇരുവരുടെയും ജീവിതത്തില്‍ വലിയ പ്രതിസന്ധി നേരിട്ട സമയമുണ്ടായിരുന്നു കടന്നുപോയത് . ബിസിനസുകാരനായ ജോണ്‍ റിയല്‍ എസ്റ്റേറ്റ് കേസില്‍ കുടുങ്ങിയിരുന്നു. ധന്യയുടെ പേരിലും കേസുണ്ടായി. ഏറെ നാൾ നീണ്ട കേസിനും പോരാട്ടത്തിനും ഒടുവിലാണ് അത്തരം നൂലാമാലകളിൽ നിന്നെല്ലാം രക്ഷപ്പെട്ട് വീണ്ടും സിനിമയിലും സീരിയലിലും സജീവമായത്.
സ്വപ്നം കൊണ്ട് ഒരു തുലാഭാരം എന്ന ചിത്രത്തിലൂടെയാണ് ധന്യ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. 2012ലാണ് നടന് ജോണ്‍ ജേക്കബുമായി ധന്യയുടെ വിവാഹം നടന്നത്. ഡാൻസ് പരിപാടിയിലും മറ്റും കണ്ട് ജോണു ധന്യയും സുഹൃത്തുക്കളായി ശേഷം പ്രണയത്തിലായതോടെയാണ് ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായത്.
നവംബർ പതിനാല് ഇരുവരുടേയും വിവാഹ നിശ്ചയം നടന്നതിന്റെ പത്താം വാർഷികമായിരുന്നു. പത്താം വാർഷികത്തിൽ പത്ത് വർഷം ഓർമകളിലൂടെ പിന്നോട്ട് സഞ്ചരിച്ച് വിവാഹനിശ്ചയം നടന്ന ദിവസത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് ധന്യയും ജോണും. ‘ഞങ്ങളുടെ വിവാഹനിശ്ചയം പത്ത് വർഷം മുമ്പ് മറ്റൊരു നവംബർ 14ന് ആയിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം പത്ത് വർഷം ഒരു തുടക്കം മാത്രമാണ്. നിങ്ങൾ എന്നോടൊപ്പമുള്ളിടത്തോളം… ഏറ്റവും മികച്ചത് വരാനിരിക്കുന്നതേയുള്ളൂവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഈ പ്രത്യേക ദിനത്തിലെ ക്ലിക്കുകൾക്ക് നന്ദി’ ധന്യയും ജോണും ഇരുവരുടേയും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
പ്രതിസന്ധി ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മോട്ടിവേഷന്‍ നല്‍കിയത് ജോണാണെന്നും താൻ നന്നായി പ്രാര്‍ഥിക്കുന്ന ആളായത് കൊണ്ട് കൂടുതലും പ്രാര്‍ത്ഥനകളിലൂടെയാണ് പോയതെന്നും അടുത്തിടെ ധന്യ പറഞ്ഞിരുന്നു. മറ്റുള്ളവരുടെ പ്രശ്നങ്ങളിലേക്ക് നോക്കി നമ്മുടെ പ്രശ്നങ്ങള്‍ വളരെ ചെറുതാണെന്ന് മനസിലാക്കാനും അത് പരിഹരിക്കാനാകുന്നത് ആണെന്നും കരുതിയാണ് താനും ജോണും പ്രതിസന്ധികളെ അതിജീവിച്ച് കടന്നുപോയതെന്നും ധന്യ പറഞ്ഞിരുന്നു. പ്രതിസന്ധികൾക്കെല്ലാം ശേഷം തിരികെ മിനിസ്ക്രീനിൽ സജീവമായപ്പോൾ സീതാകല്യാണം എന്ന ഏഷ്യാനെറ്റിലെ പരമ്പരയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി ധന്യ മേരി വർഗീസ് വീണ്ടും ശ്രദ്ധനേടി. നിരവധി സിനിമകളിലടക്കം ധന്യ വേഷമിട്ടെങ്കിലും സീതാകല്യാണത്തിലെ സീതയായിരുന്നു പ്രേക്ഷകരില്‍ പലരുടെയും ഇഷ്ട കഥാപാത്രം.
നായികയായും സഹനടിയായുമൊക്കെ മലയാള സിനിമയിൽ ധന്യ മേരി വർഗീസ് വേഷമിട്ടിട്ടുണ്ട്. തലപ്പാവ്, റെഡ് ചില്ലീസ്, ദ്രോണ തുടങ്ങിയവയാണ് ധന്യയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ. അടുത്തിടെ പുറത്തിറങ്ങിയ ടൊവിനോ തോമസ് സിനിമ കാണെക്കാണെയിലും ശ്രദ്ധേയമായ വേഷം ധന്യ മേരി വർഗീസ് അവതരിപ്പിച്ചിരുന്നു. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ധന്യ അഭിനയിച്ച സിനിമ കൂടിയായിരുന്നു കാണെക്കാണെ.
’10 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിന് മുന്നില്‍ വരാന്‍ പേകുന്നതിന്റെ ആവേശത്തിലാണ് ഞാന്‍. വെള്ളിത്തിരയില്‍ ഞാന്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത് ലാലേട്ടന്റെ മകളുടെ വേഷത്തില്‍ ആയിരുന്നു. ഇപ്പോള്‍ യൂത്ത് ഐക്കണ്‍സ് ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരോടൊപ്പം ഒരു ചെറിയ വേഷം ചെയ്യാന്‍ പോകുകയാണ്’ എന്നാണ് കാണെക്കാണെ സിനിമയിൽ അഭിനയിച്ച സന്തോഷം പങ്കുവെച്ച് ധന്യ മേരി വർഗീസ് കുറിച്ചത്.
മലയാളത്തിന് പുറമെ തമിഴിലും ധന്യ മേരി വർഗീസ് അഭിനയിച്ചിട്ടുണ്ട്. വൈരം എന്ന സിനിമയിലെ പശുപതിയുടെ മകളായുള്ള ധന്യയുടെ പ്രകടനം താരത്തിന്റെ സിനിമാ ജീവിത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. ധന്യയുടെ ഭർത്താവ് ജോണും മലയാള സിനിമയിൽ നിരവധി വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
about koodevide
