Connect with us

ലാലേട്ടനെ ചൂല് കൊണ്ട് പൊതിരെ തല്ലി.. ഒടുവിൽ തലകറങ്ങി വീണു! ആ നടുക്കുന്ന വെളിപ്പെടുത്തൽ വീണ്ടും

Malayalam

ലാലേട്ടനെ ചൂല് കൊണ്ട് പൊതിരെ തല്ലി.. ഒടുവിൽ തലകറങ്ങി വീണു! ആ നടുക്കുന്ന വെളിപ്പെടുത്തൽ വീണ്ടും

ലാലേട്ടനെ ചൂല് കൊണ്ട് പൊതിരെ തല്ലി.. ഒടുവിൽ തലകറങ്ങി വീണു! ആ നടുക്കുന്ന വെളിപ്പെടുത്തൽ വീണ്ടും

നാടകങ്ങളിലൂടെ സിനിമയിലേക്കെത്തി നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമായ കുളപ്പുള്ളി ലീല നൂറിലേറെ സിനിമകളിൽ ഇതിനകം അഭിനയിച്ചുകഴിഞ്ഞിരിക്കുകയാണ്. മലയാളവും കടന്ന് ഇപ്പോൾ തമിഴിൽ സജീവ സാന്നിധ്യമായിരിക്കുകയാണ് നടി. തമിഴില്‍ സുകുമാരിയും മനോരമയും എല്ലാം ഒഴിച്ചിട്ടവേഷങ്ങളിലേക്കാണ് കുളപ്പുള്ളി ലീല നടന്നു കയറിയത്. മരുത് എന്ന വിശാല്‍ ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ ശ്രദ്ധ നേടിയ കുളപ്പുള്ളി ലീല രജനികാന്തിനൊപ്പം അണ്ണാത്തെ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ അഭിമാനത്തില്‍ നില്‍ക്കുകയാണ്. അതിന് മുമ്പ് വിജയ് നായകനായ മാസ്റ്ററിലും അഭിനയിച്ചിരുന്നു. തനിയ്ക്ക് കിട്ടിയ ഓസ്‌കാറാണ് അണ്ണാത്തെ എന്ന ചിത്രമെന്നാണ് നടി പറഞ്ഞത്.

അണ്ണാത്തെ എന്ന ചിത്രത്തില്‍ അഭിനയിച്ച സന്തോഷം പങ്കിടവെ ലീല തന്റെ ആദ്യ ചിത്രത്തെ കുറിച്ച് വീണ്ടും വാചാലയായി. കമല്‍ സംവിധാനം ചെയ്ത അയാള്‍ കഥ എഴുതുകയാണ് എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നന്ദിനി എന്നിവര്‍ക്കൊപ്പമായിരുന്നു കുളപ്പുള്ളി ലീലയുടെ തുടക്കം. നാടക വേദിയില്‍ നിന്നാണ് തന്നെ സംവിധായകന്‍ കണ്ടെത്തിയത് എന്നും നടി പറഞ്ഞു.

ഓഫീസില്‍ നിന്നും വരുന്ന തഹസില്‍ദാറിന്റെ ജീപ്പിന് വേണ്ടി ഓടി വന്ന് ഗേറ്റ് തുറക്കുന്നതിയാരുന്നുവത്രെ ആദ്യത്തെ ഷോട്ട്. ഒറ്റ ടേക്കിന് തന്നെ ഓകെയായി. എല്ലാവരും കൈയ്യടിച്ചപ്പോഴും നന്നായില്ല എന്ന് തന്നെയായിരുന്നു കരുതിയത് എന്ന് ലീല പറയുന്നു. പിന്നീട് ചിത്രത്തില്‍ മോഹന്‍ലാലിനെ ചൂല് കൊണ്ട് തല്ലിയ രംഗത്തെ കുറിച്ചും കുളപ്പുള്ളി ലീല സംസാരിക്കുകയുണ്ടായി

അങ്ങനെ ഒരു രംഗം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ, സാറെ അത് ബുദ്ധിമുട്ടാവും എന്ന് പറഞ്ഞു.അത് കേട്ടു കൊണ്ട് വന്ന മോഹന്‍ലാല്‍ ചോദിച്ചു, എന്താ പ്രശ്‌നം. ചൂല് കൊണ്ട് തല്ലുന്ന രംഗം ബുദ്ധിമുട്ടാണ് എന്ന് പറയുന്നു എന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍, ‘എന്തിനാ മടിയ്ക്കുന്നത്. കേരളത്തില്‍ നിന്നല്ല, ഇന്ത്യയില്‍ ഒരാളും എന്നെ ഇതുവരെ ചൂല് കൊണ്ട് അടിച്ചിട്ടില്ല. ആ ക്രഡിറ്റ് ചേച്ചിയ്ക്ക് ഇരിക്കട്ടെ’ എന്ന് ലാല്‍ സര്‍ പറഞ്ഞു

പുതിയ ചൂല്‍ ഒക്കെയാണ് എന്നാലും തല്ലാന്‍ എനിക്ക് മനസ്സ് വന്നില്ല. റിഹേഴ്‌സലിന്റെ സമയത്ത് ഒന്നും ഞാന്‍ ചൂല് കൊണ്ട് തൊട്ടില്ല. എന്താ ചേച്ചീ തല്ലാത്തത് എന്ന് ലാല്‍ സര്‍ ചോദിച്ചു. ചേച്ചി ഒരു ആര്‍ട്ടിസ്റ്റ് അല്ലേ, ഇനി തല്ലിയില്ലെങ്കില്‍ എനിക്ക് ദേഷ്യം വരും കേട്ടോ എന്ന് പറഞ്ഞു. ആ രംഗത്ത് സൂക്ഷിച്ചു നോക്കിയാല്‍ കാണാം, എനിക്ക് തല്ലാന്‍ വേണ്ടി അല്പം തോള് ചരിച്ചു തരികയാണ് അദ്ദേഹം. ഒരുപാട് ഓടി ചുറ്റി വന്ന് തല്ലുന്നായിരുന്നു രംഗം. ഒറ്റ ടേക്കില്‍ ഓകെ ആയി. പക്ഷെ അത് കഴിഞ്ഞപ്പോഴേക്കും ഞാന്‍ തലകറങ്ങി വീണു. കണ്ണില്‍ ചൂലിന്റെ കണ്ണിയൊക്കെ പോയിരുന്നു- കുളപ്പുള്ളി ലീല പറയുന്നു

1998-ൽ അയാള്‍ കഥയെഴുതുകയാണ് എന്ന മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് ലീല സിനിമയിലേക്കെത്തിയത്. പിന്നീട് സൂത്രധാരൻ, കസ്തൂരിമാൻ, ബെസ്റ്റ് ആക്ടര്‍, താന്തോന്നി അറുപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വള്ളിക്കുടിലിലെ വെള്ളക്കാരൻ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. മുത്തു, സെമ്മൊഴി, മരുത്, നീ എൻപത്, നാച്ചിയാര്‍ തുടങ്ങിയ തമിഴ് സിനിമകളിലും ഇവര്‍
അഭിനയിച്ചിട്ടുണ്ട്. അതോടൊപ്പം നയന്‍‌താര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ”ഐരാ”യിൽ ശ്രദ്ധേയ വേഷത്തിൽ കുളപ്പുള്ളി ലീലയും എത്തുന്നുണ്ട്.

More in Malayalam

Trending

Recent

To Top