മലയാളികളുടെ ഇഷ്ട നടനാണ് ഇന്ദ്രജിത്ത്. നിരവധി കഥാപാത്രങ്ങളിലൂടെ ആരാധകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് നടൻ. മറ്റ് താരങ്ങളെ അപേക്ഷിച്ച് സോഷ്യല്‍മീഡിയയില്‍ അത്ര സജീവമല്ല ഇന്ദ്രജിത്ത്. വല്ലപ്പോഴും മാത്രമാണ് താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുകള്‍ പങ്കുവെക്കാറുള്ളത്.
ഇപ്പോഴിതാ എന്തുകൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ സജീവമല്ലാത്തത് എന്ന ആരാധകരുടെ സംശയത്തിന് ഒടുവില്‍ മറുപടി നല്‍കിയിരിക്കുകയാണ് താരം.
‘സോഷ്യല്‍ മീഡിയയുടെ ബഹളങ്ങളില്‍ നിന്നും മാറി നില്‍ക്കാനാണ് താത്പര്യം. നടന് എന്ന നിലയില്‍ സിനിമകളെയും കഥാപാത്രങ്ങളെയും കുറിച്ച് പൊതുവേദികളില്‍ സംസാരിക്കുന്നതിന് പ്രശ്നമില്ല.
എന്നാല്‍, താനൊരിക്കലും വ്യക്തിജീവിതം സമൂഹത്തിന് മുന്പില് തുറന്ന് വെക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ ബോധപൂര്‍വം ഒരകലം പാലിക്കുന്നു,’ ഇന്ദ്രജിത് പറയുന്നു.
ദുല്‍ഖര്‍ സല്മാന് നായകനായ പുതിയ ചിത്രം കുറുപ്പാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയത്. രാജീവ് രവിയുടെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനാവുന്ന ‘തുറമുഖം’, ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ‘ആഹാ’, മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ‘റാം’ എന്നിവയാണ് ഇന്ദ്രജിത്തിന്റെതായി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ രംഗത്തെത്തിയിരുന്നത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...