Malayalam
അപ്രതീക്ഷിതമായി ആ മരണവാർത്ത; ദുഃഖം താങ്ങാനാകാതെ ചെമ്പൻ വിനോദ്; ആദരാഞ്ജലികൾ നേർന്ന് സോഷ്യൽ മീഡിയ
അപ്രതീക്ഷിതമായി ആ മരണവാർത്ത; ദുഃഖം താങ്ങാനാകാതെ ചെമ്പൻ വിനോദ്; ആദരാഞ്ജലികൾ നേർന്ന് സോഷ്യൽ മീഡിയ
നടൻ ചെമ്പൻ വിനോദ് ജോസിന്‍റെ പിതാവ് മാളിയേക്കൽ ജോസ് അന്തരിച്ചു. ചെമ്പൻ തന്നെയാണ് സോഷ്യൽമീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംസ്കാരം നവംബർ 13ന് വൈകിട്ട് നാല് മണിക്ക് അങ്കമാലി ബസിലിക്ക പള്ളിയിൽ വെച്ച് നടക്കും. ഭാര്യ: ആന്നിസ്. മക്കൾ: ചെമ്പൻ വിനോദ് ജോസ്, ഉല്ലാസ് ജോസ്, ദീപ ജോസ് എന്നിവരാണ്.
2010-ൽ ‘നായകൻ’ എന്ന സിനിമയിലൂടെ സിനിമാലോകത്തേക്ക് എത്തിയയാളാണ് ചെമ്പൻ വിനോദ് ജോസ്. ശേഷം ആമേൻ, ടമാർ പഠാർ, സപ്തമശ്രീ തസ്കര, ഒപ്പം, ഈമയൗ, ജല്ലിക്കട്ട്, ട്രാൻസ് തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായി. 2017ൽ അങ്കമാലി ഡയറീസിലൂടെ തിരക്കഥാകൃത്തായും സാന്നിധ്യമറിയിച്ചു.
‘ഈമയൗ’ എന്ന സിനിമയിലെ അഭിനയത്തിന് 2018ല്‍ ഐഎഫ്എഫ്‍ഐയില്‍ മികച്ച നടനുള്ള പുരസ്‍കാരവും ചെമ്പൻ വിനോദ് ജോസിന് ലഭിക്കുകയുണ്ടായി. ചുരുളി, അജഗജാന്തരം, പത്തൊമ്പതാം നൂറ്റാണ്ട്, ഭീമന്‍റെ വഴി തുടങ്ങിയവയാണ് ചെമ്പന്‍റേതായി ഇറങ്ങാനിരിക്കുന്ന സിനിമകള്‍. ‘ഭീമന്‍റെ വഴി’യുടെ തിരക്കഥയൊരുക്കുന്നതും ചെമ്പനാണ്.
