Connect with us

‘കുറുപ്പ്’ തിയേറ്ററുകളിൽ നിറഞ്ഞോടുന്നു; ആദ്യ ദിനം നേടിയ കളക്ഷൻ കണ്ടോ? കണ്ണ് തള്ളി മലയാളികൾ

Malayalam

‘കുറുപ്പ്’ തിയേറ്ററുകളിൽ നിറഞ്ഞോടുന്നു; ആദ്യ ദിനം നേടിയ കളക്ഷൻ കണ്ടോ? കണ്ണ് തള്ളി മലയാളികൾ

‘കുറുപ്പ്’ തിയേറ്ററുകളിൽ നിറഞ്ഞോടുന്നു; ആദ്യ ദിനം നേടിയ കളക്ഷൻ കണ്ടോ? കണ്ണ് തള്ളി മലയാളികൾ

ഇന്നലെ പുറത്തിറങ്ങിയ ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. വെള്ളിയാഴ്ച കേരളത്തിലെ തിയേറ്ററുകളിലും മൾട്ടിപ്ലക്‌സുകളിലുമായി 505 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യദിനത്തിൽമാത്രം 2000-ത്തിലേറെ പ്രദർശനങ്ങളാണ് നടന്നത്. ചിത്രം ആറ് കോടിയിലധികം രൂപയാണ് നേടിയെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ‘ഫിയോക്’ അറിയിച്ചിരിക്കുകയാണ്

ഈ വര്‍ഷം ഒരു മലയാളം സിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ ആണിത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തിയത്.

കേരളം ഇന്നും ചർച്ചചെയ്യുന്നത് 37 വർഷമായി ചുരുളഴിയാത്ത ഒരു രഹസ്യത്തെ കുറിച്ചാണ്. ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി നിൽക്കുന്ന സുകുമാര കുറിപ്പ് എന്ന പിടികിട്ടാപുള്ളിയാണ്. ഒരിടവേളയ്ക്ക് ശേഷം സുകുമാര കുറുപ്പ് വാർത്തകളിൽ നിറയുന്നത് ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന സിനിമ എത്തിയതോടെയാണ്. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം മലയാളത്തില്‍ ആദ്യമായി റിലീസ് ചെയ്ത ബിഗ് ബജറ്റ് ചിത്രമാണ് കുറുപ്പ്.സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഒരു കൊലയാളിയെ ന്യായീകരിക്കുന്ന ചിത്രമാണ് കുറുപ്പ് എന്ന നിഗമനം ആരാധകരടക്കം പലർക്കും ആശങ്കയുണ്ടായിരുന്നെങ്കിലും തിരശീലയിൽ എത്തുന്നത് സുകുമാര കുറുപ്പ് എന്ന വ്യക്തിയെ ഹീറോ ആക്കിയോ കഥയെ വളച്ചൊടിച്ചോ, അല്ലെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിരുന്നു. പൂർണമായും യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് ഈ ചിത്രമെന്നും ഈ ലോകം അറിയേണ്ട ഒരുപാട് കാര്യങ്ങൾ ആ സിനിമയ്ക്കകത്ത് ഉണ്ടെന്നും, കുറുപ്പിന്റെ കൈകൊണ്ട് കൊല്ലപ്പെട്ട ചാക്കോയുടെ മകൻ ജിതിൻ ചാക്കോയും പ്രതികരിച്ച് രംഗത്തെത്തിയിരുന്നു

ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്‍. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്.നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

More in Malayalam

Trending

Recent

To Top