Malayalam
ആഗ്രഹിച്ചിട്ടും അഭിനയിക്കാന്‍ സാധിക്കാതെ പോയ സിനിമ ഏതാണ്? ദുൽഖറിന്റെ ആ മറുപടി ഞെട്ടിച്ചു
ആഗ്രഹിച്ചിട്ടും അഭിനയിക്കാന്‍ സാധിക്കാതെ പോയ സിനിമ ഏതാണ്? ദുൽഖറിന്റെ ആ മറുപടി ഞെട്ടിച്ചു
ആഗ്രഹിച്ചിട്ടും അഭിനയിക്കാന്‍ സാധിക്കാത്ത സിനിമയേതെന്ന ചോദ്യത്തിന്റെ മറുപടിയുമായി ദുല്‍ഖര്‍ സല്മാന്. ഒരു എഫ് എമ്മിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം അറിയിച്ചത്. അന്ധാദുന്‍ തന്റെ അടുത്ത് എത്തിപ്പെടാതെ പോയ സിനിമയാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്.
’ഞാന്‍ ഇതുവരെ കേട്ട് വേണ്ടെന്ന് വെച്ച ഒരു സിനിമയെ കുറിച്ചും പിന്നീട് വിഷമിച്ചിട്ടില്ല. എന്റെ അടുത്ത് എത്തിപ്പെടാതിരുന്ന ഒരു സിനിമ അന്ധാദുന്‍ ആണ്. എന്നെ കുറിച്ച് അവര്‍ അന്വേഷിച്ചിരുന്നു. പിന്നെ എന്തോ ഒരു മിസ്കമ്യൂണിക്കേഷന്റെ പുറത്താണ് അത് വിട്ട് പോയത്’- ദുല്‍ഖര്‍ പറയുന്നു
ശ്രീറാം രാഘവന് സംവിധാനം ചെയ്ത ചിത്രം അന്ധാദുന്‍ 2018 ലാണ് പുറത്തിറങ്ങിയത്. ആയുഷ്മാന്‍ ഖുറാന, തബു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. കാഴ്ച്ചയില്ലാത്ത പിയാന പ്ലേയറുടെ വേഷമാണ് ആയുഷ്മാന്‍ ഖുറാന അവതരിപ്പിച്ചത്.
അതെ സമയം ദുല്‍ഖര്‍ നായകനായെത്തുന്ന കുറുപ്പ് നവംബര്‍ 12 ന് തിയേറ്ററുകളില്‍ എത്തും. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്നതാണ് ചിത്രം. സിനിമയില്‍ സുകുമാരക്കുറുപ്പിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ്ചിത്രത്തിന്റെ സംവിധായകന്. ശോബിത ധുലിപാല, ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ, സണ്ണി വെയിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.
