Malayalam
പ്രേക്ഷക പ്രതികരണം ഭയന്ന് സഹതാരങ്ങളെ പുഞ്ചിരിയോടെ ചേര്‍ത്തുപിടിച്ചു നില്ക്കുന്ന ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യേണ്ടിവന്ന വില്ലന്‍ നടന്‍; വൈറലായി ജയ് ഭിം താരങ്ങളുടെ ചിത്രം !
പ്രേക്ഷക പ്രതികരണം ഭയന്ന് സഹതാരങ്ങളെ പുഞ്ചിരിയോടെ ചേര്‍ത്തുപിടിച്ചു നില്ക്കുന്ന ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യേണ്ടിവന്ന വില്ലന്‍ നടന്‍; വൈറലായി ജയ് ഭിം താരങ്ങളുടെ ചിത്രം !
നടൻ സൂര്യ പ്രധാന വേഷത്തിലെത്തുന്ന ‘ജയ് ഭീം’ എന്ന തമിഴ് സിനിമയാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. സഹനത്തിന്റെയും പോരാട്ടത്തിന്റെയും കഥ പറയുന്ന ചിത്രം, ഒരു സിനിമ ആയിരുന്നിട്ടുകൂടി കാഴ്‌ചക്കാരുടെ ഉള്ളുലക്കുന്നതാണ് . എന്നാൽ, ഇത് ഒരു നടന്ന സംഭവത്തെ ആസ്പദമാക്കിയുള്ള ആവിഷ്ക്കാരം ആണെന്ന് അറിഞ്ഞതോടെ എങ്ങനെ പ്രതികരിക്കണം എന്നറിയാത്ത അവസ്ഥയിലായിരുന്നു പ്രേക്ഷകർ.
മദ്രാസ് ഹൈക്കോടതിയിലെ മുൻ ജഡ്ജിയായ ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതാനുഭവങ്ങളാണ് സിനിമയുടെ കഥയ്ക്ക് ആധാരമായ സംഭവം . ചിത്രത്തിൽ സൂര്യയാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയിലെ പോലീസുകാരുടെ വേഷം അവതരിപ്പിച്ച നടനെ ആരും സിനിമ കണ്ടിറങ്ങിയാൽ വെറുത്തുപോകും. ആ വെറുപ്പ് പക്ഷെ അദ്ദേഹത്തിന്റെ അഭിനയത്തിന് കിട്ടുന്ന അംഗീകാരമാണ്.
ഇപ്പോഴിതാ, സിനിമയിൽ നിന്നുള്ള താരങ്ങളുടെ ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പ്രേക്ഷക പ്രതികരണം ഭയന്ന് സഹതാരങ്ങളെ പുഞ്ചിരിയോടെ ചേര്‍ത്തുപിടിച്ചു നില്ക്കുന്ന ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യേണ്ടിവന്ന വില്ലന്‍ നടന്‍ എന്ന തലക്കെട്ടോടെയാണ് ചിത്രം വൈറലാകുന്നത്.
SI.ഗുരുമൂര്‍ത്തിയെ അവതരിപ്പിച്ച കലാകാരന്‍ – നടനും സംവിധായകനുമായ തമിഴ് പ്രശംസാര്‍ഹമായ മികച്ച പ്രകടനമാണ് ജയ് ഭിം എന്ന ചിത്രത്തില്‍ ഉടനീളം കാഴ്ച്ചവച്ചിരിക്കുന്നത്.12 വര്‍ഷത്തോളം പോലീസുദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിട്ടുള്ള ‘തമിഴ് ‘ ഡയറക്ടര്‍ വെട്രിമാരന്‍റെ അസിസ്റ്റന്‍റായി വിസാരണൈ, അസുരന്‍ എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുകയും അസുരനില്‍ ചെറിയൊരു വേഷം അവതരിപ്പിച്ചു കാണികളെ ഭീതിപ്പെടുത്തുകയും ചെയ്തിരുന്നു .
പ്രദര്‍ശനത്തിനൊരുങ്ങുന്ന ‘വിക്രം പ്രഭു ‘നായകനായ ടാണാക്കാരന്‍ ആണ് തമിഴിന്‍റെ ആദ്യ സംവിധാന സംരംഭം.പോലീസ് ട്രയിനിംഗ് കോളേജിലെ മനുഷ്യത്വ രഹിതമായ പീഡനവും വിവേചനവും ഉദ്യോഗാര്‍ത്ഥികളിലേല്പിക്കുന്ന ആഘാതം ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ടാണാക്കാരന്‍..
രാജ്കിരണിനെ ഓര്‍മ്മിപ്പിക്കുന്ന മുഖവും ശരീരവും അഭിനയചാതുരിയുമുള്ള തമിഴിന് .., നടന്‍ എന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും വളരെയേറെ വ്യത്യസ്ഥങ്ങളായ സിനിമകളെയും കഥാപാത്രങ്ങളെയും നമ്മുക്ക് സമ്മാനിക്കാനാകട്ടെ എന്ന് ആശംസിക്കുന്നു..” എന്ന കുറിപ്പോടെയാണ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.
about jai bhim
