സ്റ്റൈല്‍ മന്നന്റെ 170ാം ചിത്രം ജയ് ഭീം സംവിധായകനൊപ്പം!; ലൈക പ്രൊഡക്ഷന്‍സിന്റെ സര്‍പ്രൈസ് പ്രഖ്യാപനത്തിന്റെ ആഹ്ലാദത്തില്‍ ആരാധകര്‍
രജനി കാന്ത് ചിത്രങ്ങള്‍ക്കെല്ലാം തന്നെ വളരെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ആരാധകരെയെല്ലാം ആഹ്ലാദത്തിലാക്കുന്ന പുത്തന്‍ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് രജനികാന്ത്. ജയ് ഭീം എന്ന ഒറ്റച്ചിത്രം കൊണ്ട് ദേശീയ ശ്രദ്ധ നേടിയ ടി.ജെ. ജ്ഞാനവേലിന്റെ ചിത്രത്തിലാണ് രജനികാന്ത് നായകനായി എത്തുന്നത്.
ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. നിര്‍മാതാവ് സുബാസ്‌കരന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ലൈക്ക പ്രൊഡക്ഷന്‍സ് ഈ സര്‍െ്രെപസ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. തലൈവര്‍ 170 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. സ്റ്റൈല്‍ മന്നന്റെ 170ാം ചിത്രം കൂടിയാണിത്. എന്നാല്‍ ഏത് വിഭാഗത്തില്‍പ്പെട്ടതായിരിക്കും ചിത്രമെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അനിരുദ്ധ് ആണ് സംഗീത സംവിധാനം. വീണ്ടും തലൈവരുമായി ഒന്നിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ലൈക്ക പ്രൊഡക്ഷന്‍സ് ട്വീറ്റ് ചെയ്തു. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2024ല്‍ തിയേറ്ററുകളിലെത്തും. ചിത്രത്തിലെ മറ്റ് താരങ്ങളുടേയും അണിയറപ്രവര്‍ത്തകരുടേയും വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിച്ച പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം ഏപ്രില്‍ 28ന് തിയേറ്ററുകളിലെത്തും. നിലവില്‍ നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് രജനികാന്ത്. മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, സുനില്‍, തമന്ന എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിക്കുന്നത്.
