Connect with us

സൂര്യയുടെ ‘ജയ് ഭീ’മിന് ഓസ്‌കര്‍ ബഹുമതി; ഓസ്‌കറില്‍ നിന്ന് അഭിമാനകരമായ ബഹുമതി നേടുന്ന ആദ്യത്തെ തമിഴ് ചിത്രമായി ജയ് ഭീം

Malayalam

സൂര്യ പ്രധാന വേഷത്തിലെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ജയ് ഭീ’മിന് ലോക സിനിമയിലെ പരമോന്നത പുരസ്‌കാരമായ ഓസ്‌കറിന്റെ അംഗീകാരം. ഓസ്‌കര്‍ അക്കാദമി അവാര്‍ഡിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. ജയ്ഭീമിലെ ഒരു രംഗമാണ് ചാനലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ഓസ്‌കറില്‍ നിന്ന് അഭിമാനകരമായ ബഹുമതി നേടുന്ന ആദ്യത്തെ തമിഴ് ചിത്രമാണ് ജയ് ഭീം. ഈ അഭിമാന നിമിഷത്തെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. 2021 നവംബര്‍ 2ന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.

തമിഴ്നാട്ടിലെ ഇരുളര്‍ ജാതിയില്‍ പെട്ട രാജകണ്ണിന്റെ തിരോധാനവുമായി (1993) ബന്ധപ്പെട്ട് നടന്ന നിയമപോരാട്ടമാണ് ജയ് ഭീമിന്റെ പ്രമേയം. മലയാളിയായ ലിജോ മോള്‍ ചിത്രത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. നിരവധി പേരാണ് നടിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നത്.

ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം കഴിഞ്ഞ നവംബറില്‍ 2022 ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിലെ ഇംഗ്ലീഷ് ഇതര ഭാഷാ വിഭാഗത്തിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. രജിഷ വിജയന്‍ ആണ് ചിത്രത്തിലെ മറ്റൊരു നായിക.

More in Malayalam

Trending