Connect with us

മരക്കാര്‍ അറബിക്കടലിന്റെ സിംഹവും ജയ് ഭീമും ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ നിന്നും പുറത്ത്

Malayalam

മരക്കാര്‍ അറബിക്കടലിന്റെ സിംഹവും ജയ് ഭീമും ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ നിന്നും പുറത്ത്

മരക്കാര്‍ അറബിക്കടലിന്റെ സിംഹവും ജയ് ഭീമും ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ നിന്നും പുറത്ത്

ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ നിന്നും മോബന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹവും സൂര്യയുടെ ജയ് ഭീമും പുറത്ത്. ഇരു ചിത്രങ്ങളും ജനുവരി 21ന് ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിട്ട മത്സര പട്ടികയില്‍ ഇടം പിടിച്ചിരുന്നു.

ഇന്നലെ വൈകുന്നരമാണ് 94-ാമത് അക്കാദമി ഓസ്‌കാര്‍ അവാര്‍ഡിനുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചത്. 276 ചിത്രങ്ങള്‍ക്കൊപ്പമാണ് മരക്കാറും ജയ് ഭീമും ഇടം നേടിയത്.

അതേസമയം ഇന്ത്യന്‍ ഡോക്യുമെന്റി റൈറ്റിംഗ് വിത്ത് ഫയര്‍ നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഹോളിവുഡ് താരങ്ങളായ ലെസ്ലി ജോര്‍ദ്ദാനും ട്രേസി എല്ലിസ് റോസും ചേര്‍ന്നാണ് ഓസ്‌കാര്‍ നോമിനേഷന്‍സ് പ്രഖ്യാപിച്ചത്. വിജയികളെ ഈ വരുന്ന മാര്‍ച്ച് 27ന് ലോസാഞ്ചലസിലെ ഡോള്‍ബി തീയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍വെച്ച് പ്രഖ്യാപിക്കും.

മികച്ച നടന്‍, നടി, ചിത്രം തുടങ്ങി 23 വിഭാഗങ്ങളിലേക്കുള്ള നോമിനേഷനുകളാണ് ഇന്നലെ പ്രഖ്യാപിച്ചത്. സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് വെസ്റ്റ് സൈഡ് സ്റ്റോറി എന്ന സിനിമയിലൂടെ മികച്ച സംവിധായകനുള്ള നോമിനേഷന്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

More in Malayalam

Trending