Connect with us

പ്രണയം തേടി ഏഴാം ഭാഗം; കുഞ്ഞു തലയിലെ വലിയ ചോദ്യങ്ങൾ; വിഷ്ണുവുമായിട്ടുള്ള പ്രണയം ഞങ്ങളുടെ ദൈവങ്ങൾ സമ്മതിക്കുമോ?; സനയുടെ ആദ്യ പ്രണയം ഇവിടെ തുടങ്ങുന്നു!

Malayalam

പ്രണയം തേടി ഏഴാം ഭാഗം; കുഞ്ഞു തലയിലെ വലിയ ചോദ്യങ്ങൾ; വിഷ്ണുവുമായിട്ടുള്ള പ്രണയം ഞങ്ങളുടെ ദൈവങ്ങൾ സമ്മതിക്കുമോ?; സനയുടെ ആദ്യ പ്രണയം ഇവിടെ തുടങ്ങുന്നു!

പ്രണയം തേടി ഏഴാം ഭാഗം; കുഞ്ഞു തലയിലെ വലിയ ചോദ്യങ്ങൾ; വിഷ്ണുവുമായിട്ടുള്ള പ്രണയം ഞങ്ങളുടെ ദൈവങ്ങൾ സമ്മതിക്കുമോ?; സനയുടെ ആദ്യ പ്രണയം ഇവിടെ തുടങ്ങുന്നു!

സന പതിവിലും ഉല്സാഹത്തോടെ റസിയമ്മയ്ക്ക് അരികിൽ വന്നു വഴിയിൽ കണ്ട കാഴ്ചകൾ പറഞ്ഞുതുടങ്ങി.. റസിയമ്മയ്ക്ക് സനയുടെ മാറ്റം മനസിലായി എങ്കിലും പ്രത്യേകതകൾ ഉണ്ടെന്ന ഭാവം റസിയമ്മ കാണിച്ചില്ല. അങ്ങനെ റസിയമ്മ തന്നെ സൂത്രത്തിൽ പരീക്ഷ നല്ലതായിരുന്നോ ? എന്നൊക്കെ തിരക്കി…

അപ്പോൾ സന വിഷ്ണു തന്നോട് പറഞ്ഞ ആൾ ദി ബെസ്റ്റും തന്നിൽ നിന്നും ചോദിച്ചു വാങ്ങിയ ആൾ ദി ബെസ്റ്റും ഓർത്തു. എന്നിട്ട്, “പരീക്ഷ അടിപൊളി ആയിരുന്നുമ്മാ… അതല്ലേ എനിക്കിത്ര സന്തോഷം…”വീണ്ടും റസിയമ്മയ്ക്ക് ഒപ്പം ആട്ടിൻ കുട്ടിയെ വാരിയെടുത്ത് ഉമ്മ വെച്ചുകൊണ്ട് നിന്നപ്പോൾ, റസിയമ്മ… ആരായിരുന്നു നിന്റെ അടുത്ത് ഇരുന്നത് എന്ന് ചോദിച്ചു.

സന പെട്ടന്ന് വിഷ്ണു അടുത്തുവന്നിരുന്നു സംസാരിച്ചത് ഓർത്തു. പക്ഷെ അത് എന്തോ വലിയ അപരാധമായി തോന്നിയ സന റസിയമ്മയിൽ നിന്നും ആ സംഭവം ഒളിച്ചു വച്ചു… എന്നിട്ട് എടുത്തിരുന്നത് സൗമ്യ ആണ്… അവൾ നല്ല പഠിക്കുന്ന കുട്ടിയാ അതുകൊണ്ട് എന്നോട് ഒന്നും ചോദിച്ചില്ല… ഞാനും ഒന്നും ചോദിച്ചില്ല.. എല്ലാം അറിയുന്ന ചോദ്യങ്ങൾ ആയിരുന്നുമ്മാ…

ഹും …. എന്നാൽ പോയി അടുത്ത പരീക്ഷയ്ക്ക് ഉള്ളത് പഠിക്ക്.. റസിയമ്മ എന്തൊക്കെയോ സംശയിച്ചു കൊണ്ട് പറഞ്ഞു..

അടുത്ത പരീക്ഷ മറ്റന്നാൾ അല്ലയോ… ഇന്ന് റെസ്റ്റ് ആണ്. നാളെ തുടങ്ങാം.. അതും പറഞ്ഞ് ഒരു ചിത്രശലഭത്തെപ്പോലെ അവൾ ആടിന് അരികിലും പശുക്കൾക്കരുകിലും പിന്നെ ചെടികളുടെ ഇടയിലുമൊക്കെ ഓടി നടന്നു..

പശുക്കൾക്കായി വാപ്പി നട്ടുവളർത്തിയ ഒരു പുൽ തോട്ടമുണ്ട്. വീടിന് അല്പം അകലെയായിട്ടാണ്… എങ്കിലും വീട്ടിൽ നിന്നും നോക്കിയാൽ കാണുന്ന ദൂരത്തിലാണത്. അവൾ അവിടെ ചെന്നാൽ പുല്ലിനിടയിലൂടെ പതിയെ നടക്കും… അവളുടെ തോളൊപ്പം പൊക്കമുണ്ട് ഓരോ പുൽച്ചെടിക്കും .അതിലൂടെ നടക്കുമ്പോൾ അവൾ സ്വയം ഒരു കഥ മിനഞ്ഞെടുക്കാറുണ്ട്…

എന്നും അവൾ ഉണ്ടാക്കുന്ന കഥയിൽ….. സ്വയം അവളൊരു കൂട്ടം തെറ്റി കാട്ടിൽ അകപ്പെട്ട പെൺകൊടിയാണ്… എന്നാൽ അന്ന് ആ പുൽമേട്ടിലൂടെ നടന്നപ്പോൾ ആ കാട്ടിൽ അവളെക്കൂടാതെ ആരോ ഒളിഞ്ഞിരിക്കുന്നതായി അവൾ സങ്കൽപ്പിച്ചു… അല്പം ഭയത്തോടെ ആ പുൽച്ചെടികൾ മെല്ലെ ഇളക്കി മാറ്റി നടന്നു…..

അവൾ ആരെയോ തേടുന്നതുപോലെ ആ പുൽത്തോട്ടം ആകെ നോക്കി. ഇരുട്ട് പടർന്നു പിടിച്ചിട്ടില്ലെങ്കിലും അവൾ അവിടെമെല്ലാം കറുത്തിരുണ്ടു എന്ന ഭാവത്തിൽ നടക്കുകയാണ്…. “സനാ….. ബാങ്കിന് സമയമായി…. മതി അകത്തുകയറ്‌…” റസിയമ്മയുടെ വിളി അവളെ ശരിക്കും അപ്പോൾ ഭയപ്പെടുത്തി….

പൂർണ്ണമായ നോവൽ ആസ്വദിക്കാം വീഡിയോയിലൂടെ!

about neha novel

More in Malayalam

Trending

Recent

To Top