Malayalam
ആ വാർത്ത പച്ചക്കള്ളം… ഇനിയെങ്കിലും വിശ്വസിക്കൂ..’അതിന്റെ ഉറവിടം എവിടുന്നാണെന്ന് അറിയില്ല’ ആണയിട്ട് പറയുന്നു! ഒടുവിൽ അതും പുറത്ത്.. നടുങ്ങി ആരാധകർ
ആ വാർത്ത പച്ചക്കള്ളം… ഇനിയെങ്കിലും വിശ്വസിക്കൂ..’അതിന്റെ ഉറവിടം എവിടുന്നാണെന്ന് അറിയില്ല’ ആണയിട്ട് പറയുന്നു! ഒടുവിൽ അതും പുറത്ത്.. നടുങ്ങി ആരാധകർ
ക്യാമറയ്ക്ക് മുന്നിലും പിന്നിലും തിളങ്ങാൻ ചുരുക്കം പേർക്ക് മാത്രമേ സാധിക്കാറുള്ളു… മലയാളസിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ നടന്മാർ സംവിധായകരാകുന്ന കാഴ്ചയ്ക്കാണ് ഇന്ന് സിനിമാലോകം സാക്ഷ്യംവഹിക്കുന്നത്. ചിലത് ഫ്ലോപ്പ് ആകുമെങ്കിലും മറ്റു ചിലത് ഗംഭീര വിജയം നേടാറുണ്ട്. അത് പറയാതിരിക്കാനാവില്ല. തങ്ങളുടെ പ്രിയ താരങ്ങൾ സംവിധാനത്തിലേക്ക് കടക്കുമ്പോൾ ഏറെ ആവേശത്തോടെയും പ്രതീക്ഷയോടെയുമാണ് സിനിമ പ്രേമികൾ അത് ഏറ്റെടുക്കാറുള്ളത്..
കഴിഞ്ഞ ദിവസം ദിലീപ് മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാൻ പോക്കുവെന്നുള്ള വാർത്ത സോഷ്യൽ മീഡിയയിലടക്കം പ്രചരിച്ചിരുന്നു. വാർത്ത കണ്ടതോടെ ഏറെ ആവേശത്തിലായിരുന്നു ആരാധകർ. എന്നാൽ ഈ പ്രചരിക്കുന്നതെല്ലാം വ്യാജ വാർത്തയാണെന്ന് അറിയിക്കുകയാണ് ദിലീപ് ഫാൻസ് അസോസിയേഷൻ ചെയർമാൻ റിയാസ്. ദിലീപ് ഓൺലൈൻ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്
പ്രിയപ്പെട്ടവരെ രണ്ടു ദിവസമായി വാർത്താ മാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിച്ചുകൊണ്ടിരിക്കുന്ന ലാലേട്ടനെ നായകനാക്കി ദിലീപേട്ടൻ സംവിധാനം ചെയ്യുന്ന ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന പുതിയ സിനിമ വരുന്നു എന്ന പേരിൽ വന്നുകൊണ്ടിരിക്കുന്ന വാർത്തയുടെ സത്യം എന്താണെന്ന് അറിയുവാൻ ഞാൻ ദിലീപേട്ടനെ വിളിക്കുകയും അതിന്റെ സത്യാവസ്ഥ എന്താണെന്ന് ദിലീപേട്ടൻ പറയുകയും ചെയ്തു..!!
അങ്ങനെ ഒരു സിനിമ ഞാൻ സംവിധാനം ചെയ്യും എന്നുണ്ടെങ്കിൽ അത് ആദ്യം ലാലേട്ടന്റെ പേജിലും എന്റെ പേജിലും ആന്റണി പെരുമ്പാവൂരിന്റെ പേജിലും പുറത്തു വിട്ടു കൊണ്ടായിരിക്കും അങ്ങനെയൊരു വാർത്ത ഞങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഇങ്ങനെയൊരു വാർത്ത എങ്ങിനെയാണ് പുറത്തു വന്നത് എന്ന് ഞങ്ങൾക്ക് മൂന്നുപേർക്കും അറിയില്ല അതിന്റെ ഉറവിടം എവിടുന്നാണെന്നും അറിയില്ല എന്നാണ് ദിലീപേട്ടൻ പറഞ്ഞത്..!!
നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതാണ് ദിലീപേട്ടനെ കുറിച്ച് പല തെറ്റിദ്ധാരണ പരത്തുന്ന വാർത്തകളും പല മാധ്യമങ്ങളും പുറത്തുവിട്ടുള്ളുതാണ് ഇതിനു മുന്നേയും അതുകൊണ്ടുതന്നെ ഇതുപോലെയുള്ള സത്യമല്ലാത്ത വാർത്തയുടെ പിറകിൽ പോകാതെയിരിക്കുക …!!!! എന്നാണ് ഫേസ്ബുക്കിൽ ഫേസ്ബുക്കിൽ കുറിച്ചത്
അതേസമയം നിരവധി ചിത്രങ്ങളാണ് ദിലീപിന്റേതായി പുറത്തിറങ്ങാനുളളത്. ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്യുന്ന വോയ്സ് ഓഫ് സത്യനാഥനിലാണ് ഇപ്പോൾ നടൻ അഭിനയിച്ചുകൊണ്ടിരിക്കുന്നത്
പഞ്ചാബി ഹൗസ്, പാണ്ടിപ്പട, തെങ്കാശിപ്പട്ടണം, റിങ് മാസ്റ്റർ എന്നിവയ്ക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. അതോടൊപ്പം ദിലീപ്-നാദിർഷാ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കേശു ഈ വീടിന്റെ നാഥനും ഓടിടി റിലീസിന് തയ്യാറെടുക്കുകയാണ്