Malayalam
പൊതുവെ തന്റെ ചിത്രങ്ങള്‍ കണ്ടാല്‍ അദ്ദേഹം അഭിപ്രായം പറയാറില്ല; എന്നാൽ ഇത്തവണ അത് മാറി; ദുൽഖർ പറയുന്നു
പൊതുവെ തന്റെ ചിത്രങ്ങള്‍ കണ്ടാല്‍ അദ്ദേഹം അഭിപ്രായം പറയാറില്ല; എന്നാൽ ഇത്തവണ അത് മാറി; ദുൽഖർ പറയുന്നു
‘കുറുപ്പ്’ പ്രിവ്യു കണ്ട ശേഷം മമ്മൂട്ടി പങ്കുവച്ച അഭിപ്രായത്തെ കുറിച്ച് പറഞ്ഞ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. കുറുപ്പ് റിലീസിനോട് അനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പൊതുവെ തന്റെ ചിത്രങ്ങള്‍ കണ്ടാല്‍ അദ്ദേഹം അഭിപ്രായങ്ങളൊന്നും പറയാറില്ലെങ്കിലും ഇക്കുറി പറഞ്ഞു. ഇതൊരു സിനിമാറ്റിക് എക്‌സ്പീരിയന്‍സ് ആയെന്ന് പറഞ്ഞെന്ന് ദുൽഖർ പറഞ്ഞു.
അതേസമയം, സിനിമാപ്രേമികളില്‍ പലരും പങ്കുവച്ച ആശങ്ക പോലെ സുകുമാരക്കുറുപ്പിനെ തങ്ങള്‍ ഗ്ലോറിഫൈ ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. ഇതൊരു വലിയ ബജറ്റ് സിനിമയാണ്. ആളുകള്‍ക്ക് എന്റര്‍ടെയ്‌നിംഗ് കൂടി ആയിരിക്കണം എന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
പക്ഷേ സിനിമ കാണുമ്പോള്‍ കുറുപ്പിനെ ഗ്ലോറിഫൈ ചെയ്തതായി തോന്നില്ല. ഒരു ബയോപിക് പോലത്തെ സിനിമയാണ്. ഒരുപാട് കാലഘട്ടങ്ങളും കഥാപാത്രത്തിന്റെ വിവിധ പ്രായങ്ങളുമുണ്ട്. കേട്ട കഥകളും ഫിക്ഷനും ഉണ്ടാവും. യഥാര്‍ഥ പേരുകള്‍ ഉപയോഗിച്ചിട്ടില്ല. ഒരു സിനിമയായിട്ടു തന്നെ കാണണമെന്നാണ് അഭ്യര്‍ഥന.
കുറുപ്പിനുവേണ്ടി ഒരു വര്‍ഷത്തേക്ക് മറ്റു സിനിമകളൊന്നും താന്‍ ചെയ്തിട്ടില്ല. ഒരു രീതിയിലും കോംപ്രമൈസ് ചെയ്യാത്ത സിനിമയാണ് എന്നും ദുല്‍ഖര്‍ വ്യക്തമാക്കി. നവംബര്‍ 12ന് ആണ് കുറുപ്പ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. എന്ത് നഷ്ടം സംഭവിച്ചാലും കുറുപ്പ് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.
