Connect with us

ഇത് നിയോഗമാണ്!! അപകടത്തിൽ സോണിയെ രക്ഷിക്കാൻ ആ അച്ചന്റെ കൈകൾ; സത്യങ്ങൾ തിരിച്ചറിഞ്ഞ് കിരൺ: മെഗാഎപ്പിസോഡിൽ സോണി പ്രസവിക്കുന്നു, ഇത് പ്രേക്ഷകർ കാത്തിരുന്ന നിമിഷം

Malayalam

ഇത് നിയോഗമാണ്!! അപകടത്തിൽ സോണിയെ രക്ഷിക്കാൻ ആ അച്ചന്റെ കൈകൾ; സത്യങ്ങൾ തിരിച്ചറിഞ്ഞ് കിരൺ: മെഗാഎപ്പിസോഡിൽ സോണി പ്രസവിക്കുന്നു, ഇത് പ്രേക്ഷകർ കാത്തിരുന്ന നിമിഷം

ഇത് നിയോഗമാണ്!! അപകടത്തിൽ സോണിയെ രക്ഷിക്കാൻ ആ അച്ചന്റെ കൈകൾ; സത്യങ്ങൾ തിരിച്ചറിഞ്ഞ് കിരൺ: മെഗാഎപ്പിസോഡിൽ സോണി പ്രസവിക്കുന്നു, ഇത് പ്രേക്ഷകർ കാത്തിരുന്ന നിമിഷം

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരകളിലൊന്നാണ് മൗനരാഗം. കല്യാണിയെന്ന ഊമയായ പെണ്‍കുട്ടിയുടെ ജീവിതകഥ പറയുന്ന പരമ്പര വിജയകരമായി മുന്നേറുകയാണ്. സംസാരശേഷിയില്ലാത്തതിനാല്‍ അച്ഛനും സഹോദരനും അച്ഛമ്മയും കല്യാണിയെ അവഗണിക്കുകയായിരുന്നു. കിരണിന്റെ ഓഫീസില്‍ ജോലിക്ക് പോയതോടെയാണ് കല്യാണിയുടെ ജീവിതം മാറിമറിഞ്ഞത്.

സംസാരശേഷിയില്ലെങ്കിലും കല്യാണിയെ ജീവിതത്തിലേക്ക് കൂടെക്കൂട്ടുകയായിരുന്നു കിരണ്‍. കല്യാണിക്ക് സംസാരശേഷിയില്ലെന്ന സത്യം മറച്ചുവെച്ചായിരുന്നു കിരണ്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. മുറപ്പെണ്ണായ സരയുവാണ് ഈ വാര്‍ത്ത കിരണിന്റെ അമ്മയെ അറിയിക്കുന്നത്. ഇതോടെ കല്യാണി രൂപയുടെ വീട്ടിൽ നിന്നും പുറത്തായിരിക്കുകയാണ്.

മൗനരാഗം പ്രേക്ഷകർ കാത്തിരിക്കുന്നൊരു എപ്പിസോഡാണ് സോണിയുടെ പ്രസവം. ഇന്ന് പ്രസവിക്കും, നാളെ പ്രസവിക്കും എന്ന് പറഞ്ഞ് കാത്തിരിക്കാൻ തുടങ്ങിയിട്ട് ദിവസം കുറെയായി. എന്നാലിപ്പോഴിതാ, ആരാധകർക്ക് സന്തോഷവാർത്തയുമായി ഏഷ്യാനെറ്റ് എത്തിയിരിക്കുകയാണ്. നാളെ അതായത് നവംബർ ഏഴിന് രാത്രി ഏഴ് മണിക്ക് മെഗാ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുകയാണ്. സോണിക്ക് പ്രസവവേദന വന്നതിൽ സന്തോഷം ആരാധകർക്കാണ്.

കഴിഞ്ഞ ആഴ്ചകളിലെ പ്രൊമോയിലൊക്കെ കണ്ട സംഭവത്തെ തന്നെയാണ് നാളെ നടക്കുന്നത്. അമ്പലത്തിൽ പോയി തൊഴുത് പ്രാത്ഥിച്ചിട്ട് തിരികെ വരുമ്പോൾ, പെട്ടെന്നുവെച്ച് സോണിക്ക് ശക്തമായ രീതിയിൽ പ്രസവവേദന ഉണ്ടാകുന്നു.സഹായിക്കാനായി കല്യാണി കുറെ വണ്ടികൾക്ക് കൈ കാണിക്കുന്നുണ്ടെങ്കിലും ആരും തന്നെ നിർത്തുന്നില്ല…

അവസാനം അവിടെ ദൈവ ദൂതനെപോലെ കിരണിന്റെ അച്ഛൻ വരുകയാണ്. സത്യം പറഞ്ഞാൽ ഒരുപാട്, നാളുകൾ കൊണ്ട് തന്റെ രണ്ടു മക്കളെയും സംരക്ഷിക്കുന്നതിന് വേണ്ടി അവരുടെ പിറകെ നടക്കുന്ന അച്ഛനായിരുന്നു ആ ദൈവ ദൂതൻ.

രാഹുൽ ചതിച്ചതുമുതൽ, കിരണിന്റെ അച്ചൻ ഇവരുടെ പിന്നാലെയുണ്ടായിരുന്നു.. കാരണം ആ അച്ഛനറിയാം ഇന്നല്ലെങ്കിൽ നാളെ തനിയ്ക്ക് വന്നത് തന്റെ മക്കൾക്കും വരുമെന്ന് ഏതായാലും അത്, നന്നായി അതുകൊണ്ടല്ലേ… അന്ന് കല്യാണിയെ രക്ഷിക്കാനും ഇപ്പോൾ, സ്വന്തം മകളെ രക്ഷിക്കാനും ആ അച്ഛന് കഴിഞ്ഞത്.

സോണിയെ പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആ അപകടനില തരണം ചെയ്യാൻ സോണിയക്ക് ഒരുപാട് സമയം വേണ്ടി വന്നു. സോണിയക്ക് ക്രിറ്റിക്കൽ സ്റ്റേജ് ആയതുകൊണ്ട്, ആരെങ്കിലും പെട്ടെന്ന് ബ്ലഡ് കൊണ്ട് വരണെമന്ന് ഡോക്ടർ വന്ന് പറയുകയാണ്, കല്യാണിക്ക് ഒന്നും ചെയ്യാനോ പറയാനോ, കഴിയാത്തൊരു അവസ്ഥയിൽ നിൽക്കുവാണ്.. കിരണിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞെങ്കിലും രൂപയും കിരണും കൂടി വന്നു കൊണ്ടിരിക്കുന്നതേയുള്ളൂ… ഒടുവിൽ സംരക്ഷിക്കേണ്ട കൈകൾ തന്നെ സോണിക്ക് ബ്ലഡും നൽകുന്നുണ്ട്.

രാഹുലിന്റെ ചതികളും വഞ്ചനകളും വെളിപ്പെടുത്താനാണ് കിരണിന്റെയും സോണിയുടെയും അച്ചൻ വന്നിരിക്കുന്നത്. രൂപ ഇക്കാര്യങ്ങളൊക്കെ അറിഞ്ഞാൽ വീട്ടിൽ നിന്നും തന്നെ പുറത്താക്കും എന്ന ഭയത്തിൽ ചന്ദ്രസേനൻ തേടി രാഹുൽ ഇപ്പോഴും നടക്കുന്നുണ്ട്. പക്ഷെ, സോണി ആശുപത്രിയിലായതും ഒരാൾ രക്ഷകനായെത്തിയ വിവരമൊന്നും ഈ ബഗാസുരൻ അറിയുന്നില്ല.

കല്യാണി ആണെങ്കിൽ, കിരണിനോട് മാത്രമേ വിളിച്ചു പറയുന്നുള്ളൂ. അവസാനം മകൾ ആശുപത്രിയിൽ ആണെന്നറിഞ്ഞ രൂപയും ക്രിട്ടിക്കൽ സ്റ്റെജിലായ അനിയത്തിയെ കാണാൻ കിരണും ആശുപത്രിയിലേക്ക് ഓടി വരുന്നുണ്ട്. ഇവർ വരുന്നത് കാണുന്ന കിരണിന്റെ അച്ഛൻ അവിടെ നിന്നും ഒളിച്ചു നീങ്ങുന്നത് കല്യാണി ശ്രെദ്ധിക്കുന്നുണ്ട്. ആശുപത്രിയിൽ വന്ന് സോണിയുടെ കാര്യങ്ങളൊക്കെ തിരക്കി കഴിഞ്ഞതിന് ശേഷമാണ് കിരൺ ആ രക്ഷകനെ കുറിച്ച് ചോദിക്കുന്നത്.

അപ്പോൾ, കല്യാണി പറയുന്നുണ്ട്.. ഇവിടെ നിന്നതായിരുന്നു നിങ്ങൾ വന്നപ്പോഴേക്കും അയാൾ എങ്ങോട്ടോ പോയി. നല്ലൊരു മനുഷ്യനാണ് സോണിയക്ക് ബ്ലഡൊക്കെ കൊടുത്ത കാര്യവും സോണി പറയുന്നുണ്ടേ…

ആശുപത്രിയിലെ മുക്കിലും മൂലയിലുമൊക്കെ ആ രക്ഷകനെ തേടിയിട്ട് കണ്ടെത്താൻ കഴിയുന്നില്ല. എങ്കിൽ തന്നെയും ചെറിയൊരു സംശയം കല്യാണിയ്ക്കുണ്ടെ.. വേറൊന്നുമല്ല, അതുവരെയും തന്നോടൊപ്പം നിന്ന് കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്ന അയാൾ കിരണിനെയും രൂപയെയും കണ്ടപ്പോൾ പെട്ടെന്ന് എങ്ങോട്ടേക്കാണ് അപ്രത്യക്ഷമായിരിക്കുന്നത്.

അയാൾ, പോയി കാണുമെന്ന് കരുതി കിരൺ സോണിയുടെ അരികിലേക്ക് പോവുകയാണ്… ഈ സമയത്ത് വീണ്ടും കല്യാണി നോക്കുമ്പോൾ, അയാളവിടെ നിൽക്കുന്നു. സത്യം പറഞ്ഞാൽ കല്യാണിയും കിരണും തന്നെ തിരക്കുന്നു എന്ന മനസ്സിലാക്കിയ ചന്ദ്രസേനൻ മറഞ്ഞു നിൽക്കുകയായിരുന്നു.

അയാളെ കണ്ടപ്പോൾ, തന്നെ എന്തിനാണ് ഒളിച്ചു നിൽക്കുന്നതെന്നും കിരണിനെയും അമ്മയെയും നേരത്തെ പരിചയം ഉണ്ടോ, എന്നൊക്കെ കല്യാണി ചോദിക്കുന്നുണ്ട്. ആദ്യമൊക്കെ കല്യാണിയുടെ ചോദ്യത്തിൽ നിന്നും മാറി നിന്നിരുന്നെങ്കിലും, അവസാനം കല്യാണിയോട് ചന്ദ്രസേനൻ കാര്യങ്ങൾ തുറന്നു പറയുകയാണ്. സ്വന്തം അച്ചനെ മനസ്സിലാക്കത്ത സോണിയുടെയൊക്കെ അവസ്ഥ ഓർത്ത് കല്യാണിക്ക്നല്ല വിഷമാമൊക്കെ വരുന്നുണ്ട്.

ഒളിച്ചിരുന്ന ഇവരെ സംരക്ഷിക്കുന്നതിന് കുറിച്ച് ചോദിക്കുമ്പോൾ, രാഹുലിനെ കുറിച്ചും അയാളുടെ നീചമായ പ്രവൃത്തികളും തന്നെ കൊള്ളാൻ ഒരു ഗുണ്ടയെ അയച്ച് കാര്യങ്ങളൊക്കെ പറയുന്നുണ്ട്. ഇതും കൂടി കേട്ടപ്പോൾ, കല്യാണി പറഞ്ഞു ഇതൊക്കെ എന്തായാലും കിരണിനെ അറിയിക്കണം. ഞാൻ പോയി കിരൺ സാറിനെ വിളിച്ചുകൊണ്ട് വരുന്നതുവരെ ഇവിടെ തന്നെ നിൽക്കണം, സത്യങ്ങളൊക്കെ സർ അറിഞ്ഞാൽ മാത്രമേ, അച്ചനെ രക്ഷിക്കാൻ കഴിയൂ… ഇതും പറഞ്ഞ് കല്യാണി കിരണിന്റെ അടുത്തേക്ക് പോകുന്നുണ്ട്.

ഇവിടെ നിന്നും കിരണിന്റെ അടുത്തേക്ക് പോയ കല്യാണി കിരണിനോട് സോണിയെ രക്ഷിച്ച ആളെ ഞാൻ കണ്ടെത്തി. താഴെ നിൽക്കുന്നുണ്ട്.. ഒന്നു വന്ന് അയാളെ കാണുമോ.. എന്ന് ചോദിക്കുകയാണ്, അതിനെന്താ, തന്റെ സോണിയുടെ ജീവൻ രക്ഷിച്ച ആളല്ലെ.. കിരൺ കാണാതിരിക്കുമോ?? കിരണങ്ങനെ ചന്ദ്രസേനന്റെ അടുത്തേയ്ക്ക് വരികയാണ്.. വർഷങ്ങൾക്ക് ശേഷം സ്വന്തം മകനെ അടുത്ത് കണ്ടതിന്റെ സ്നേഹവും വാത്സല്യവുമൊക്കെ ആ അച്ചന്റെ മുഖത്തുനിന്നും വ്യക്തമായി തന്നെ വായിച്ചു എടുക്കാമായിരുന്നു.

കിരൺ ചിത്രസേന്റെ അടുത്ത് എത്തുമ്പോഴാണ് കല്യാണി ഒരു സർപ്രൈസ് ഉണ്ടെന്നു പറയുന്നത്. എന്താണെന്ന് ചോദിക്കുമ്പോൾ, ഈ നിൽക്കുന്ന ആൾ, സോണിയുടെ രക്ഷകൻ മാത്രമല്ല… നിങ്ങളൊക്കെ തമ്മിൽ വേറൊരു ബന്ധമുണ്ടെന്ന് കല്യാണി പറഞ്ഞു. ഇത് കേട്ടപ്പോൾ തന്നെ കിരണിന് ചെറിയൊരു സംശയമൊക്കെ തോന്നുന്നുണ്ട്, അപ്പോഴേക്കും കല്യാണി പറയും അതെ കിരൺ സർ സംശയിക്കുന്നത് ശെരിയാണ്, സർ ഇടയ്ക്കൊക്കെ കാണാൻ ആഗ്രഹിച്ച ആ അച്ചാണിതെന്ന്. ഇത് കേൾക്കുന്നതെന്നും കിരൺ പൊട്ടിക്കരയുകയുമാണ്.

എന്തായാലും, കിരണിനോട് രാഹുലിനെ കുറിച്ച് പറയുന്നതും ആ അജ്ഞാത കോളിന്റെ ഉടമ താനാണ് എന്നൊക്കെ ചന്ദ്രസേനൻപറയുന്നതുമൊക്കെ ആയിരിക്കും ഇനിയുള്ള എപ്പിസോഡുകളിൽ ആ എപ്പിസോഡിനൊക്കെ ആയിട്ട് കാത്തിരിക്കാം.

More in Malayalam

Trending

Recent

To Top