Connect with us

‘ഈ ഡ്രസ്സ് ചേഞ്ചും ബാത്ത്റൂം കമന്റ്‌സും ഒഴിവാക്കണം; എന്റെ കൊച്ചനുജത്തിയാണ് അവൾ സദാചാരവാദികള്‍ക്ക് മറുപടിയുമായി മുടിയന്‍

Malayalam

ഉപ്പും മുകളും പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറുകയായിരുന്നു ഋഷി എസ് കുമാറും ശിവാനിയും. മുടിയന്‍ വിഷ്ണു എന്ന കഥാപാത്രമായി വേഷമിടുന്ന റിഷിയുടെ സഹോദരി ആയാണ് ശിവാനി എത്തുന്നത്

ശിവാനിക്ക് ഒപ്പമുള്ള റിഷിയുടെ യൂട്യൂബ് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോളിതാ വീഡിയോയ്ക്ക് നേരെ എത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഋഷി.ബാലതാരമായ ശിവാനിയെയും വെറുതെ വിടാത്ത സദാചാര ആങ്ങളമാരോട് പ്രതികരിച്ചിരിക്കുകയാണ് താരം

‘ഈ ഡ്രസ്സ് ചേഞ്ചും ബാത്ത്റൂം കമന്റ്‌സും ഒഴിവാക്കണം. അത് എന്റെ കൊച്ചനുജത്തിയാണ്. ആര്‍ക്കാണെങ്കിലും ആ ലോജിക്ക് മനസിലാക്കാവുന്നതേ ഉള്ളൂ. ദയവായി ബഹുമാനിക്കാന്‍ പഠിക്കൂ. നിങ്ങളുടെ സ്‌നേഹത്തിനു നന്ദി. വീഡിയോ ആസ്വദിക്കൂ’ എന്നാണ് റിഷിയുടെ പ്രതികരണം.

ഹാന്‍ഡ്കഫ് ചലഞ്ച് എന്ന വീഡിയോയ്ക്ക് താഴെ കമന്റ് സെക്ഷനിലാണ് റിഷി തന്റെ പ്രതികരണം അറിയിച്ചത്. റിഷിക്കും ശിവാനിക്കും പിന്തുണയുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

More in Malayalam

Trending

Recent

To Top