Connect with us

ചെറുപ്പക്കാരും ഊർജസ്വലരുമായിരുന്ന പെൺകുട്ടികൾക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചത് മഹത്തായ കാര്യമായി ഞാൻ കാണുന്നു; അഞ്ജനക്കും ആന്‍സിക്കും ആദരാഞ്ജലികളുമായി ദുല്‍ഖര്‍

Malayalam

വാഹനാപകടത്തിൽ മരണപ്പെട്ട മിസ് കേരള 2019 അൻസി കബീർ, മിസ് കേരള 2019 റണ്ണറപ്പ് ഡോ.അൻജന ഷാജൻ എന്നിവരെ അനുസ്മരിച്ച് നടൻ ദുൽഖർ സല്‍മാൻ. ഈ ചെറുപ്പക്കാരായ ഊര്‍ജ്ജസ്വലരായ പെണ്‍കുട്ടികള്‍ക്കൊപ്പം ജോലി ചെയ്യാനുള്ള അവസരം ലഭിച്ചത് വലിയ അംഗീകാരമായി കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മരിച്ച അഞ്ജന സല്യൂട്ട് എന്ന തന്റെ പുറത്തിറങ്ങാന്‍പോകുന്ന സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ടെന്നും അന്‍സി ഒരു പരസ്യ ചിത്രത്തില്‍ തന്നോടൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും നടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘ചെറുപ്പക്കാരും ഊർജസ്വലരുമായിരുന്ന പെൺകുട്ടികൾക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചത് മഹത്തായ കാര്യമായി ഞാൻ കാണുന്നു. സല്യൂട്ട് എന്ന സിനിമയിൽ അൻജന ഒരു ചെറിയ വേഷം ചെയ്തിരുന്നു. അൻസി എന്നോടൊപ്പം ഒരു ടിവി പരസ്യം ചെയ്തു. പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോകുന്ന അവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും േവണ്ടി ഞാൻ പ്രാർഥിക്കുന്നു.’–ദുൽഖർ പറയുന്നു.

കൊച്ചിയിൽ ഒരു പരിപാടിയിൽ പങ്കെടുത്തശേഷം മടങ്ങുമ്പോൾ അൻജനയും ആൻസിയും സഞ്ചരിച്ചിരുന്ന കാർ എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻഹോട്ടലിനു മുന്നിൽ അപകടത്തിൽപ്പെടുകയായിരുന്നു. ഇടതുവശം ചേർന്നു പോയ ബൈക്കിൽ ഇടിക്കുന്നത് ഒഴിവാക്കാൻ കാർ വെട്ടിച്ചപ്പോൾ മരത്തിൽ ചെന്നിടിച്ചതാണ് ദുരന്തമായത്. നാലുപേരാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

More in Malayalam

Trending

Recent

To Top