Connect with us

എനിക്ക് മറച്ചുപിടിക്കാൻ ഒന്നുമില്ല.. എനിക്കൊരു മോളുണ്ടെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്.. ഞാൻ ദൈവത്തോട് നല്ല ഒരു സുഹൃത്തിനെ ചോദിച്ചു, ദൈവം എനിക്ക് എന്റെ മകളെ അയച്ചു തന്നു; ലേഖയുടെ വാക്കുകൾ വീണ്ടും വൈറൽ

Malayalam

എനിക്ക് മറച്ചുപിടിക്കാൻ ഒന്നുമില്ല.. എനിക്കൊരു മോളുണ്ടെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്.. ഞാൻ ദൈവത്തോട് നല്ല ഒരു സുഹൃത്തിനെ ചോദിച്ചു, ദൈവം എനിക്ക് എന്റെ മകളെ അയച്ചു തന്നു; ലേഖയുടെ വാക്കുകൾ വീണ്ടും വൈറൽ

എനിക്ക് മറച്ചുപിടിക്കാൻ ഒന്നുമില്ല.. എനിക്കൊരു മോളുണ്ടെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്.. ഞാൻ ദൈവത്തോട് നല്ല ഒരു സുഹൃത്തിനെ ചോദിച്ചു, ദൈവം എനിക്ക് എന്റെ മകളെ അയച്ചു തന്നു; ലേഖയുടെ വാക്കുകൾ വീണ്ടും വൈറൽ

എംജി ശ്രീകുമാറിനെ എവിടെ എപ്പോള്‍ കണ്ടാലും നിഴലായി ഒരാള്‍ കൂടെ ഉണ്ടാകാറുണ്ട് അദ്ദേഹത്തിന്റെ പ്രിയതമ ലേഖാ ശ്രീകുമാര്‍. അവാര്‍ഡ് നിശകളിലും സ്റ്റേജ് ഷോകളിലും ഇന്റര്‍വ്യൂകളിലും ശ്രീകുമാറിനൊപ്പം ലേഖയും ഉണ്ടാകും. ലേഖയെ ചുറ്റിപ്പറ്റി നിരവധി അഭിപ്രായങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇപ്പോഴിതാ ലേഖ പങ്കുവച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്

ഒരിക്കൽ റിയാലിറ്റി ഷോയിൽ വച്ച് പറഞ്ഞ അതെ ഉത്തരമാണ് തന്റെ സൗന്ദര്യ രഹസ്യത്തിനു മറുപടിയായി ലേഖ നൽകിയത്. എപ്പോഴും സ്നേഹിക്കുന്ന ഭർത്താവ് കൂടെയുണ്ടെങ്കിൽ നമ്മുടെ മുഖത്ത് ആ സന്തോഷം ഉണ്ടാകും. എപ്പോഴും വീട്ടിൽ തല്ലു കൂട്ടലും ബഹളവും ആണെങ്കിൽ അത് സ്ത്രീയുടെ പ്രസരിപ്പ് കുറയ്ക്കും എന്നാണ് ലേഖ മറുപടി നൽകിയത്.

2000 ലാണ് ഇരുവരും വിവാഹിതർ ആകുന്നത്. അതിനു മുൻപ് ലിവിങ് റിലേഷനിൽ ആയിരുന്നു. “ഇന്നേ വരെ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ഇനി ഒരു പ്രശ്നവും ഉണ്ടാവുകയും ഇല്ല. ഇത് വലിയൊരു അഹങ്കാരമായി പറയുന്നതല്ല. അവളുടെ സന്തോഷത്തിൽ ഞാനും, എന്റെ സന്തോഷത്തിൽ അവളും കൈ കടത്താറില്ല. എനിക്ക് ഇഷ്ട്ടം ഉള്ളതൊക്കെ അവൾ ചെയ്തു തരുന്നുണ്ട്. അവൾക്ക് ഇഷ്ടമുള്ളത് ഞാനും”, എന്നാണ് ഒരിക്കൽ ശ്രീകുമാർ പറഞ്ഞത്.

എനിക്ക് എന്റേതായ വ്യക്തിത്വം ഉണ്ട്. പക്ഷെ എന്റെ ഭർത്താവാണ് എന്റെ അവസാന വാക്ക്. ഞാൻ അതിൽ വിശ്വസിക്കുന്നു. ശ്രീക്കുട്ടൻ ഒരു കാര്യം ഇല്ലാതെ അത് വേണ്ട ചെയ്യരുത് എന്ന് പറയില്ല. രണ്ടാമത് എനിക്ക് എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. ചില സമയം ചില കാര്യങ്ങൾ അദ്ദേഹം ചെയ്യരുത് എന്ന് പറയുമ്പോൾ ആദ്യം വിഷമം തോന്നിയാലും അവിടെയാണ് അണ്ടർസ്റ്റാന്ഡിങ്. അതാണ് ദാമ്പത്യത്തിലെ വിജയം-
എന്നാണ് ലേഖയുടെ പക്ഷം.

മകളെ കുറിച്ചും ലേഖ വാചാലയായി. “ശ്രീകുട്ടന് പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞു. ഇനി എന്നെ കുറിച്ചാകട്ടെ എന്ന് തീരുമാനിച്ചിട്ടുണ്ടാകാം. എനിക്ക് മറച്ചുപിടിക്കാൻ ഒന്നുമില്ല. എനിക്കൊരു മോളുണ്ടെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. കല്യാണം കഴിഞ്ഞു അമേരിക്കയിലാണ്. ഞങ്ങൾ ഹാപ്പിയാണ് അവരും ഹാപ്പി”, എന്നാണ് വിവാദങ്ങൾക്ക് ലേഖ പ്രതികരിച്ചത്.

ഞാൻ ദൈവത്തോട് നല്ല ഒരു സുഹൃത്തിനെ ചോദിച്ചു. ദൈവം എനിക്ക് എന്റെ മകളെ അയച്ചു തന്നു എന്ന ക്യാപ്‌ഷൻ അടങ്ങിയ ഒരു ചിത്രമാണ് ലേഖ പങ്കുവച്ചത്. ഒപ്പം എല്ലാ മാതൃദിനത്തിനും, പെൺകുട്ടികളുട ദിനത്തിലും ലേഖ ആശംസകളും സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്. അവധിക്കാലങ്ങളിൽ മകളുടെ അടുത്തേക്ക് എംജിയും ലേഖയും പോകാറുണ്ട് എന്നും ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്.

ആദ്യ വിവാഹത്തെക്കുറിച്ചും മുൻപൊരിക്കൽ ലേഖ പറഞ്ഞിട്ടുണ്ട്. “ശ്രീകുട്ടന്റെ പാട്ടു കേട്ടെടുത്ത തീരുമാനം ഒന്നും ആയിരുന്നില്ല ഞങ്ങളുടെ വിവാഹം. പരസ്പരം പൂർണ്ണമായും മനസിലാക്കിയ ശേഷം എടുത്ത തീരുമാനം ആയിരുന്നു ഇതെന്നും ലേഖ പറയുന്നു. ജീവിതത്തിൽ മുൻപ് ഒരു അനുഭവം ഉണ്ടായിരുന്നു. രണ്ടാമതും ആ തെറ്റ് ആവർത്തിക്കരുത്. അതുകൊണ്ടുതന്നെ വേണ്ടത്ര മുൻകരുതൽ എടുത്തിരുന്നു”

Continue Reading
You may also like...

More in Malayalam

Trending