News
മരണത്തിന് തൊട്ടു മുമ്പ് അറംപറ്റിയ വാക്ക് “പോകാൻ സമയമായി” അൻസിയുടെയും അഞ്ജനയുടെയും അവസാന നിമിഷം ഇങ്ങനെ… വേദനയോടെ ആരാധകർ
മരണത്തിന് തൊട്ടു മുമ്പ് അറംപറ്റിയ വാക്ക് “പോകാൻ സമയമായി” അൻസിയുടെയും അഞ്ജനയുടെയും അവസാന നിമിഷം ഇങ്ങനെ… വേദനയോടെ ആരാധകർ
ആരാധകർ വലിയ ഞെട്ടലോടെയാണ് മുന്‍ മിസ് കേരള അന്‍സി കബീര്‍, മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജന്‍ എന്നിവർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട വാര്‍ത്ത ശ്രവിച്ചത്. മിസ് കേരള സൗന്ദര്യ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനനാളുകളിലായിരുന്നു അൻസിയും അഞ്ജനയും സൗഹൃദത്തിലാകുന്നത്. റാംപിൽ കടുത്ത മത്സരങ്ങൾ ആയിരുന്നെങ്കിലും ഇരുവരുടെ സൗഹൃദത്തെയും അത് ബാധിച്ചിരുന്നില്ല. കൊച്ചിയിൽ ഒരു പരിപാടിയിൽ പങ്കെടുത്തശേഷം മടങ്ങുമ്പോൾ ഇരുവരും സഞ്ചരിച്ചിരുന്ന കാർ എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻഹോട്ടലിന് മുന്നിൽ അപകടത്തിൽപ്പെടുകയായിരുന്നു.
മരണത്തിലേക്കുള്ള അവസാന യാത്രക്ക് മുമ്പ് അൻസി കബീർ കുറിച്ച വാക്കുകള്‍ അറം പറ്റിയതിന്റെ ആഘാതത്തിലാണ് ആരാധകരും സുഹൃത്തുക്കളും. ‘പോകാനുള്ള സമയമായി’ (It’s time to go) എന്നാണ് അന്‍സി കബീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. യാത്ര പോയ സ്ഥലത്തെ ചെറു വീഡിയോയ്ക്ക് ഒപ്പമായിരുന്നു ആന്‍സിയുടെ ഒറ്റവരി പോസ്റ്റ്. വിശ്വസിക്കാനാകുന്നില്ലെന്നും ഇത് ഒരുപാട് നേരത്തെയാണെന്നുമാണ് അന്‍സിയുടെ മരണത്തില്‍ ദുഃഖം പങ്കുവെച്ച പലരും അവരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്. അന്‍സി ഇത് നേരത്തെ മുന്‍കൂട്ടി കണ്ടിരുന്നുവെന്നും ചിലര്‍ അവരുടെ പോസ്റ്റിന് താഴെ കുറിച്ചു. കൂട്ടുകാരികൾ പ്രഫഷണലിനും മരണത്തിലും ഒന്നിച്ചപ്പോൾ ആർക്കും ഇത് വിശ്വസിക്കാൻ ആകുന്നില്ല. സൗന്ദര്യ മൽസരത്തിൽ തുടങ്ങിയ ഇവരുടെ സൗഹൃദ ബന്ധം മരണത്തിലും ഒന്നിച്ചപ്പോൾ എന്ത് പറഞ്ഞ് കുടുംബത്തേ ആശ്വസിപ്പിക്കും എന്നറിയാതെ തേങ്ങുകയാണ് കൂട്ടുകാർ.
കൊച്ചിയിൽ നിന്ന് അഞ്ജനയുടെ തൃശൂരിലെ വീട്ടിലേയ്ക്ക് മടങ്ങും വഴിയായിരുന്നു അപകടമെന്ന് കാറിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറയുന്നു. കാറിൽ മുന്നിലും പിന്നിലുമായി ഇടതു വശത്തിരുന്ന രണ്ടു പേരുമാണ് മരിച്ചത്. മുൻ സീറ്റിലിരുന്ന യുവതി വാഹനത്തിൽ ഞെരിഞ്ഞമർന്നു. പിന്നിലിരുന്ന യുവതി പുറത്തേയ്ക്കു തെറിച്ചുവീണ് മീഡിയനിൽ തലയിടിച്ചുണ്ടായ പരുക്ക് മൂലമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
പുറക് സീറ്റിൽ ഇരുന്ന അന്‍സി കബീര്‍, അഞ്ജന ഷാജന്‍ എന്നിവർ ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് തെറിച്ച് വന്ന് മുൻ ഗ്ളാസു വരെ തകർത്തു എന്നാണ് കരുതുന്നത്. പിൻ സീറ്റിൽ ഇരുന്ന അന്‍സി കബീര്‍,അഞ്ജന ഷാജന്‍ ഇവർ സീറ്റ് ബെൽറ്റ് ഇട്ടിരുന്നു എങ്കിൽ ദാരുണമായ ദുരന്തത്തിൽ നിന്നും രക്ഷപെടുമായിരുന്നു എന്നും പോലീസ് പറയുന്നു. ബൈക്കിൽ ഇടിച്ചെങ്കിലും യാത്രക്കാരന് കാര്യമായ പരുക്കില്ല. ഡ്രൈവർ സീറ്റിൽ എയർ ബാഗ് ഉണ്ടായിരുന്നതിനാൽ ഡ്രൈവർക്ക് കാര്യമായ പരുക്കുകൾ സംഭവിച്ചില്ല. പിന്നിൽ വലതുവശത്തിരുന്ന യുവാവ് മുന്നിലേയ്ക്കു തെറിച്ചു വീണു തലയ്ക്ക് കാര്യമായി പരുക്കേറ്റിട്ടുണ്ട്. തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് സ്വദേശിനിയാണ് അൻസി കബീർ. തൃശൂർ സ്വദേശിനിയാണ് അൻജന ഷാജൻ. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു. നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരിൽ ഒരാളുടെ അവസ്ഥ ഗുരുതരമാണ്. ഇരുവരും എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലുണ്ട്.