News
ആ വീഡിയോ! വിശ്വസിക്കാനാവുന്നില്ല, ഹൃദയം തകർന്ന് സൂര്യ, വേദന മാത്രം…ആശ്വസിപ്പിക്കാനാകാതെ…
ആ വീഡിയോ! വിശ്വസിക്കാനാവുന്നില്ല, ഹൃദയം തകർന്ന് സൂര്യ, വേദന മാത്രം…ആശ്വസിപ്പിക്കാനാകാതെ…
2019ലെ മിസ് കേരള മത്സരത്തിലെ വിജയിയായിരുന്ന അൻസി കബീറും രണ്ടാം സ്ഥാനക്കാരി അഞ്ജന ഷാജനും കൊച്ചി മരിച്ച വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടുണർന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. ബൈക്കിനെ ഇടിക്കാതിരിക്കാൻ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പെട്ടെന്നു വെട്ടിച്ചതാണ് അപകടത്തിനു കാരണമായത്.
കൊച്ചിയിൽനിന്നു അഞ്ജനയുടെ നൽകിയിരിക്കുന്ന മൊഴി. ഇടതുവശം ചേർന്നു പോയ ബൈക്കിൽ ഇടിക്കുന്നത് ഒഴിവാക്കാൻ കാർ വെട്ടിച്ചപ്പോൾ മരത്തിൽ ചെന്നിടിച്ചതാണ് ദുരന്തമായത്. ബൈക്കിൽ ഇടിച്ചെങ്കിലും യാത്രക്കാരന് കാര്യമായ പരുക്കില്ല. കാറിൽ മുന്നിലും പിന്നിലുമായി ഇടതു വശത്തിരുന്ന രണ്ടുപേരുമാണ് മരിച്ചത്. മുൻ സീറ്റിലിരുന്ന യുവതി വാഹനത്തിൽ ഞെരിഞ്ഞമർന്നു. പിന്നിലിരുന്ന യുവതി പുറത്തേയ്ക്കു തെറിച്ചുവീണ് മീഡിയനിൽ തലയിടിച്ചുണ്ടായ പരുക്കുമൂലമാണു മരിച്ചതെന്നു പൊലീസ് പറഞ്ഞു.
ഡ്രൈവർ സീറ്റിൽ എയർ ബാഗ് ഉണ്ടായിരുന്നതിനാൽ ഡ്രൈവർക്ക് കാര്യമായ പരുക്കുകൾ സംഭവിച്ചില്ല. പിന്നിൽ വലതുവശത്തിരുന്ന യുവാവ് മുന്നിലേയ്ക്കു തെറിച്ചു വീണു തലയ്ക്ക് കാര്യമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
മോഡലിംഗ് രംഗത്ത് സജീവമായിരുന്ന അൻസി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ അൻസിയുടെ മരണത്തിൽ നടുക്കം രേഖപ്പെടുത്തിയിരിക്കുകയാണ് മിനി സ്ക്രീനിൽ സജീവമായ ശ്രുതി രജനികാന്തും സൂര്യ മേനോനും.
അൻസിയുടെ മരണ വാർത്ത കേട്ട് വിശ്വസിക്കാനാവുന്നില്ലെന്നാണ് ബിഗ് ബോസ് താരവും മോഡലുമായ സൂര്യ മേനോൻ കമൻറ് ചെയ്തിരിക്കുന്നത്. പോകാൻ സമയമായെന്ന് കുറിച്ച് കഴിഞ്ഞ ദിവസം അൻസി ഇൻസ്റ്റയിൽ പങ്കുവെച്ച ഒരു വീഡിയോയ്ക്ക് താഴെയാണ് സൂര്യയുടെ കമൻറ്.
ഹൃദയം തകർന്നതായുള്ള ഇമോജിയാണ് ചക്കപ്പഴത്തിലൂടെ ശ്രദ്ധ നേടിയ ശ്രുതി രജനികാന്ത് അൻസിയുടെ ഇൻസ്റ്റ വീഡിയോയ്ക്ക് താഴെ പോസ്റ്റ് ചെയ്തിരിക്കുന്നത്. അറം പറ്റിയപോലെയായി പോയി ഈ വീഡിയോ എന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. നിർമ്മാതാവ് ടിആർ ഷംസുദ്ദീനും അൻസിയുടെ മരണത്തിൽ നടുക്കം രേഖപ്പെടുത്തിയിട്ടുണ്ട്
തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ് അൻസി കബീർ. തൃശൂർ സ്വദേശിയാണ് അഞ്ജന ഷാജൻ 2019ൽ നടന്ന മിസ് കേരള മത്സരത്തിലായിരുന്നു ഇരുവരും വിജയികളായത്. ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ വഴി നടന്ന ഓഡിഷനിലൂടെയായിരുന്നു മത്സരാര്‍ഥികളെ കണ്ടെത്തിയിരുന്നത്. അവസാന റൗണ്ടിലെത്തിയ 22 പേരിൽ നിന്നാണ് അൻസി കബീര്‍ മിസ് കേരളയായിരുന്നത്. രണ്ടാം സ്ഥാനക്കാരിയായ ഡോ. അഞ്ജന ഷാജൻ മിസ് ഫോട്ടോജെനിക് എന്ന വിഭാഗത്തിലാണ് ഒന്നാം സ്ഥാനവും നേടിയിരുന്നത്.