Connect with us

ആരുടെമൊക്കെയോ വിവരദോഷം കൊണ്ടാണ് ആ കസേരയിൽ താങ്കള്‍ ഇരിക്കുന്നത്.. നാറ്റിക്കരുത്, ആ കസേരയേയും പ്രസ്ഥാനത്തേയും; സംവിധായകൻ എം. പത്മകുമാർ

News

നടൻ ജോജു ജോർജിനെ ‘തെരുവ് ഗുണ്ടയെന്ന്’ വിളിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ സംവിധായകൻ എം. പത്മകുമാർ. ഇരിക്കുന്ന കസേരയേയും പ്രസ്ഥാനത്തെയും നാറ്റിക്കരുതെന്നാണ് രൂക്ഷമായ ഭാഷയിൽ പത്മകുമാർ പറഞ്ഞത്.

ജോജുവിന്റെ വൈദ്യപരിശോധനാഫലം പുറത്തു വന്നു. നെഗറ്റീവാണ്.. രാവിലെ കൊച്ചിയിലെ സ്വന്തക്കാരുടെ അഴിഞ്ഞാട്ടം ന്യായീകരിക്കാന്‍ ശ്രീ സുധാകരന്‍ജി ഒരു പത്ര സമ്മേളനം വിളിക്കുകയും മദ്യപിച്ച ഒരു തെരുവ് ഗുണ്ടാ എന്ന് ജോജുവിനെ വിശേഷിപ്പിക്കുകയും ചെയ്യുന്നതു കണ്ടു. ഒന്നേ പറയാനുള്ളു.”

”കുമ്പളത്തു ശങ്കുപ്പിള്ളയും ആര്‍. ശങ്കറും സി.കെ. ഗോവിന്ദന്‍ നായരും വി.എം. സുധീരനും ഒക്കെ ഇരുന്ന കസേരയിലാണ് ആരുടെമൊക്കെയോ വിവരദോഷം കൊണ്ട് താങ്കള്‍ ഇരിക്കുന്നത്. നാറ്റിക്കരുത്, ആ കസേരയേയും പ്രസ്ഥാനത്തേയും” എന്നാണ് എം പത്മകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

മുണ്ടും മാടിക്കെട്ടി സമരക്കാര്‍ക്കു നേരെ ഗുണ്ടയെ പോലെ പാഞ്ഞടുക്കുകയായിരുന്നു ജോജു ജോര്‍ജെന്ന് കെ സുധാകരന്‍ പറഞ്ഞത്. ഗുണ്ടയെ പോലെയാണ് നടന്‍ പെരുമാറിയതെന്നും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ജോജു ജോര്‍ജിനെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

മദ്യപിച്ചാണ് ജോജു ബഹളമുണ്ടാക്കിയതെന്ന കോൺഗ്രസ് വാദം പരിശോധനാ ഫലം വന്നതോടെ അടിസ്ഥാനരഹിതമായ ആരോപണമായി മാറി. ബി. ഉണ്ണിക്കൃഷ്ണൻ ഉൾപ്പടെയുള്ള ചലച്ചിത്ര പ്രവർത്തകർ ജോജുവിന് ശക്തമായി പിന്തുണയുമായി രംഗത്തു വന്നിട്ടുണ്ട്. ജോജുവിനെതിരെ കേസ് ഫയൽ ചെയ്യാഞ്ഞ പൊലീസ് അക്രമികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

More in News

Trending