Malayalam
പുനീതിന്റെ മരണത്തിൽ ആരാധകർ അക്രമാസക്തമായേക്കുമെന്ന് വിവരം: എല്ലാ തിയേറ്ററുകളുമടക്കാൻ നിർദേശം; അതീവ ജാഗ്രതയിൽ കർണാടകം !
പുനീതിന്റെ മരണത്തിൽ ആരാധകർ അക്രമാസക്തമായേക്കുമെന്ന് വിവരം: എല്ലാ തിയേറ്ററുകളുമടക്കാൻ നിർദേശം; അതീവ ജാഗ്രതയിൽ കർണാടകം !

ഇതിഹാസ നടൻ രാജ്കുമാറിന്റെ മകനായ പുനീത് രാജ്കുമാറിന്റെ മരണത്തെ തുടർന്ന് കർണാടകയിൽ അതീവ ജാഗ്രത. ആരാധകർ അക്രമാസക്തമായേക്കുമെന്ന വിവരത്തെ തുടർന്ന് സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളുമടയ്ക്കാൻ സർക്കാർ നിർദേശം നൽകി.
ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരുവിലെ വിക്രം ആശുപത്രിയിൽ ചികിത്സയിലായിരുന്നു പുനീത്. കർണാടക മുഖ്യമന്ത്രി അടക്കമുള്ളവർ താരത്തെ സന്ദർശിക്കുകയും ചെയ്തിരുന്നു . അൽപസമയം മുമ്പാണ് മരണവിവരം സിനിമാ ലോകം അറിഞ്ഞത് . ഇൻഡസ്ട്രിയിൽ അപ്പു എന്നാണ് താരത്തെ അറിയപ്പെടുന്നത്.
1985ൽ ബെട്ടഡ ഹൂവു എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് പുനീത് സിനിമയിലേക്കെത്തുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ലഭിക്കുകയും ചെയ്തു. തുടർന്ന് കർണാടക സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.2002ൽ പുറത്തിറങ്ങിയ അപ്പു എന്ന ചിത്രത്തിലൂടെയാണ് പുനീത് സൂപ്പർ താരപദവിയിലേക്ക് ഉയരുന്നത്.
അപ്പു സിനിമയിൽ നിന്നാണ് താരത്തിന് അപ്പു എന്ന ഓമനപ്പേര് ആരാധകർ കൊടുത്തത് . അഭി, വീര കന്നഡിഗ, അജയ്, അരശ്, റാം, ഹുഡുഗാരു, അഞ്ജനി പുത്ര എന്നിങ്ങനെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ താരം അഭിനയിച്ചു . യുവരത്ന എന്ന ചിത്രമാണ് ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രം .
about puneeth
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...