News
‘കാന്താര’യില്‍ നായകനാകേണ്ടിയിരുന്നത് പുനീത് രാജ്കുമാര്‍; അവസാനം എല്ലാം മാറി മറിഞ്ഞത് ഇങ്ങനെ!
‘കാന്താര’യില്‍ നായകനാകേണ്ടിയിരുന്നത് പുനീത് രാജ്കുമാര്‍; അവസാനം എല്ലാം മാറി മറിഞ്ഞത് ഇങ്ങനെ!
കന്നഡയില്‍ നിന്നും എത്തി പാന്‍ ഇന്ത്യന്‍ തരത്തില്‍ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘കാന്താര’. ഇപ്പോഴിതാ അന്തരിച്ച നടന്‍ പുനീത് രാജ്കുമാറിനോട് കാന്താരയുടെ കഥ പറഞ്ഞിരുന്നുവെന്ന് പറയുകയാണ് സംവിധായകനും നടനുമായ റിഷബ് ഷെട്ടി. വ്യത്യസ്തമായ കഥകള്‍ അവതരിപ്പിക്കാന്‍ പുനീത് എപ്പോഴും ആഗ്രഹിച്ചിരുന്നു.
എന്നാല്‍ അദ്ദേഹത്തിന്റെ മറ്റ് സിനിമകള്‍ കാരണമാണ് കാന്താരയില്‍ പിന്മാറിയത് എന്ന് സംവിധായകന്‍ ഒരഭിമുഖത്തില്‍ പറഞ്ഞു. ഒരിക്കല്‍, പുനീത് റിഷബിനെ വിളിച്ച് അദ്ദേഹത്തെ സിനിമയുമായി മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതാണ് സിനിമ എടുക്കാന്‍ കൂടുതല്‍ കാലതാമസം വേണ്ടി വന്നത്.
ചിത്രീകരണത്തിലുടനീളം റിഷബ് പുനീതുമായി സംസാരിച്ചിരുന്നു. സിനിമയുടെ ചില സ്റ്റില്ലുകള്‍ കാണിച്ചു. ‘ശിവ എന്ന കഥാപാത്രമായി എനിക്ക് അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, എന്നാല്‍ പുനീത് ആ വേഷത്തിന് ഭംഗിയായി ചേരുമെന്നാണ് തോന്നിയത്, പ്രത്യേകിച്ച് എരുമയോട്ടത്തിന്റെ രംഗങ്ങളില്‍,’ റിഷബ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു പുനീത് രാജ്കുമാര്‍ അന്തരിച്ചത്. 46 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 46കാരനായ പുനീതിന്റെ മരണം. രാവിലെ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ അസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ആദ്യം സമീപത്തുള്ള ഒരു ആശുപത്രിയിലും പിന്നാലെ വിക്രം ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഏറെ വൈകാതെ മരണവാര്‍ത്തയും എത്തി.