അഭ്യൂഹങ്ങൾക്ക് വിരാമം; അനുവും തങ്കുവും തമ്മിൽ പ്രണയത്തിലോ? ആ മറുപടി ഞെട്ടിച്ചു
സ്റ്റാര്‍ മാജിക് പരിപാടിയിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപെട്ടവരായി മാറുകയായിരുന്നു അനുവും തങ്കച്ചനും . കൗണ്ടര്‍ കോമഡികള്‍ കൊണ്ട് സമ്പന്നമായ ഷോയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഷോ യില്‍ മിമിക്രി താരം തങ്കച്ചനും അനുവും തമ്മിലുള്ള കോമ്പിനേഷനാണ് കൂടുതലും ശ്രദ്ധേയം. എന്നാല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് പറയുന്നത് സത്യമാണോ എന്ന് സംശയിക്കുന്നവരാണ് പ്രേക്ഷകര്‍. ഇപ്പോൾ ഇതാ സ്റ്റാര്‍ മാജിക് കൊണ്ട് വന്ന മാറ്റങ്ങളെ കുറിച്ച് വനിത ഓൺലൈനിൽ നൽകിയ അഭിമുഖത്തിൽ അനു മനസ്സ് തുറക്കുകയാണ്
”താനും തങ്കച്ചനും ഒരേ നാട്ടിൽ നിന്നുള്ളവരാണ്. ഞങ്ങള്‍ തമ്മില്‍ നല്ല കൂട്ടാണ്. സ്റ്റാര്‍ മാജിക്കിലെ ഓണ്‍സ്‌ക്രീന്‍ പരിപാടിയില്‍ മാത്രമേ ഞങ്ങള്‍ തമ്മിലുള്ള പ്രണയകഥ ഉള്ളു. പ്രോഗ്രാമില്‍ തമാശയുണ്ടാക്കാന്‍ വേണ്ടി മാത്രമുള്ള ഒന്നാണത്. എന്നാല്‍ കുറച്ച് പേരെങ്കിലും അത് നെഗറ്റീവായി എടുത്തിട്ടുണ്ട്. തങ്കച്ചനെ കല്യാണം കഴിച്ചില്ലെങ്കില്‍ നിന്നെ ശരിയാക്കും. എന്നൊക്കെ പലരും ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയക്കാറുണ്ടെന്നും അനു പറയുന്നു. ഒരിക്കൽ സ്റ്റാർ മാജിക്കിലെ വാലന്റൈന്‍സ് ഡേ എപ്പിസോഡില്‍ ഓഡിയന്‍സിനിടയില്‍ നിന്ന് ഒരു പയ്യന്‍ എനിക്ക് ഒരു റോസാപ്പൂ കൊണ്ടു വന്ന് തന്നു. ആ എപ്പിസോഡില്‍ അത് രസകരമായി മാറുകയും ചെയ്തിരുന്നു.
പക്ഷേ, എപ്പിസോഡ് വന്നു കഴിഞ്ഞപ്പോള്‍, ‘തങ്കച്ചനെ തേച്ചാലുണ്ടല്ലോ നിന്റെ ഇന്‍സ്റ്റഗ്രാം ഞങ്ങള്‍ പൂട്ടിക്കും എന്നൊക്കെ പറഞ്ഞുള്ള മെസേജുകളാണ് വന്നത്. മറ്റ് ചിലരുടെ ഉപദേശം വേറെ തരത്തിലാണ്. നിന്നെക്കാള്‍ പ്രായം കൂടിയ ഒരാളുമായിട്ടുള്ള ഇത്തരം തമാശകള്‍ നിന്റെ ജീവിതം തന്നെ നശിപ്പിക്കും. ഭാവിയില്‍ ദോഷം ചെയ്യും. കല്യാണം കഴിക്കാന്‍ ആരും വരില്ല, എന്നൊക്കെ പറയുന്നവരുമുണ്ട് അക്കൂട്ടത്തിൽ.. പക്ഷേ ഞാനിതിനെ ഒന്നും അത്ര ഗൗരവ്വമായി കാണുന്നില്ല. എന്റെ വീട്ടുകാരും ഇതുവരെ അതിനെ കുറിച്ച് നെഗറ്റീവ് ആയി സംസാരിച്ചിട്ടില്ല. കുറേ പേര്‍ ഞങ്ങളുടെ കെമിസ്ട്രി ഇഷ്ടമാണെന്ന് പറയാറുണ്ട്. തങ്കച്ചന്‍ ചേട്ടന് ഞാനൊഒരു അനിയത്തിയെ പോലെയാണ്. തിരിച്ച് എനിക്കും മൂത്ത ചേട്ടനോടുള്ള ബഹുമാനവും സ്വതന്ത്ര്യവുമാണെന്നും അനു വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു
