Connect with us

ജീവിതത്തില്‍ ദൈവം തരുന്ന വേദനകൾക്ക് ഓരോ ഉദ്ദേശമുണ്ട്; നമ്മളെ തളര്‍ത്താനല്ല മറിച്ചു അത്‌ നമ്മെ പറക്കാന്‍ പഠിപ്പിക്കുന്നു!

Malayalam

ജീവിതത്തില്‍ ദൈവം തരുന്ന വേദനകൾക്ക് ഓരോ ഉദ്ദേശമുണ്ട്; നമ്മളെ തളര്‍ത്താനല്ല മറിച്ചു അത്‌ നമ്മെ പറക്കാന്‍ പഠിപ്പിക്കുന്നു!

ജീവിതത്തില്‍ ദൈവം തരുന്ന വേദനകൾക്ക് ഓരോ ഉദ്ദേശമുണ്ട്; നമ്മളെ തളര്‍ത്താനല്ല മറിച്ചു അത്‌ നമ്മെ പറക്കാന്‍ പഠിപ്പിക്കുന്നു!

സ്നേഹമായാലും സൗഹൃദം ആയാലും ബഹുമാനമായാലും ആത്മാർത്ഥത ഇല്ലെങ്കിൽ എല്ലാത്തിനും ഒരു പേരേയുള്ളു…അത് അഭിനയമാണെന്ന് നടന്‍ സന്തോഷ് പണ്ഡിറ്റ്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് താരത്തിന്റെ നിരീക്ഷണം

ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൻെറ പൂർണ്ണ രൂപം

പണ്ഡിറ്റിന്റെ വചനങ്ങളും ബോധോദയങ്ങളും..
സ്നേഹമായാലും സൗഹൃദം ആയാലും ബഹുമാനമായാലും ആത്മാർത്ഥത ഇല്ലെങ്കിൽ എല്ലാത്തിനും ഒരു പേരേയുള്ളു..അഭിനയം പ്രതിക്ഷിച്ചിടത്തു നിന്നും ലഭിക്കുമ്പോഴും ആഗ്രഹിക്കുന്നവര്‍ക്ക് കൊടു ക്കുമ്പോഴുമാണ് സ്നേഹമെന്ന വാക്കിന് ഭംഗി ഉണ്ടാകുന്നത് . കാലില്‍ ഒരു മുള്ള് കൊണ്ട ഒരു കുഞ്ഞു പക്ഷി വേദനകൊണ്ട് പുളയുന്നു.. പക്ഷേ അതിനു ആ വേദന സാരമേയല്ല.കാരണം മുള്ള് കൊണ്ടത് കാലില്‍ ആണ് പക്ഷേ ചിറകിനു ശക്തി ഉള്ളടത്തോളം അത് പറന്നുയരുക തന്നെ ചെയ്യും.

അതുപോലെ നമ്മുടെ ജീവിതത്തില്‍ ദൈവം തരുന്ന വേദനകള്‍ക്ക് വ്യക്തമായ ഓരോ ഉദ്ദേശം ഉണ്ട്. നമ്മളെ തളര്‍ത്താനല്ല മറിച്ചു അത്‌ നമ്മെ പറക്കാന്‍ പഠിപ്പിക്കുകയാണ് ചെയ്യുന്നത് . വേദനകള്‍ നോക്കി കരയാനല്ല മറിച്ചു നമ്മെ നമ്മുടെ ചിറകിന്റെ ശക്തി തിരിച്ചറിയിക്കുവാനാണ് പ്രശ്നങ്ങള് തരുന്നത്. ചേര്‍ത്തു നിര്‍ത്താന്‍ ആളുണ്ടായിട്ട് കാര്യമില്ല. ചേര്‍ന്നു പോവുന്ന മനസ്സു കൂടി വേണം. അല്ലെങ്കില്‍ എത്ര ചേര്‍ന്ന് നടന്നാലും ഒറ്റപ്പെട്ടപോലെയാകും. കുറേ കാലങ്ങള്‍ ഒരുമിച്ചു ജീവിച്ചിട്ടും ഒറ്റപ്പെട്ടു പോയവര്‍ ധാരാളമില്ലേ? ചേര്‍ത്തു നിര്‍ത്താം മനസ്സുകൊണ്ടും കൂടെ – പങ്കാളിയായാലും, മാതാപിതാക്കളായാലും, മക്കളായാലും, സുഹൃത്തായാലും.
ആകാശം മുട്ടോളം പറന്നുയരുക..

(വാല് കഷ്ണം. സ്നേഹിക്കുന്നവര്‍ ചതിക്കുന്നതിനേക്കാള്‍ ഫീലിംഗ് ആണ് 2 മണിക്കുര്‍ mobile ചാര്‍ജ് ചെയ്യാന്‍ വെച്ചിട്ട് സ്വിച്ച്‌ ഇടാന്‍ മറന്നുപോകുന്നത്..)

Continue Reading
You may also like...

More in Malayalam

Trending

Recent

To Top