‘എന്തോന്നെടീ നീ ഈ കാണിക്കുന്നതെന്ന്’ അനൂപേട്ടന് ചോദിക്കും’; അതൊക്കെ അഭിനയിക്കുമ്പോള്‍ ഞാന്‍ ചിരിച്ചുപോകും…ചിലപ്പോഴൊക്കെ എനിക്ക് ഒരുപാട് ചീത്ത കേൾക്കും! സുരഭി ലക്ഷ്മി

നടന് അനൂപ് മേനോന് സംവിധാനം ചെയ്യുന്ന പദ്മയില്‍ സുരഭി ലക്ഷ്മി ടൈറ്റില്‍ റോളില്‍ എത്തുകയാണ്. അനൂപ് മേനോന്റെ ഭാര്യയായിട്ടാണ് ചിത്രത്തിൽ എത്തുന്നത്.
തിരക്കഥ ഉള്‍പ്പടെ ഒരുപാട് ചിത്രങ്ങളില്‍ അനൂപേട്ടനൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ പറ്റും എന്ന് താന്‍ കരുതിയിരുന്നില്ലെന്ന് സുരഭി ഒരു ചാനൽ അഭിമുഖത്തിൽ പറയുന്നു. പ്രണയരംഗങ്ങളൊക്കെ അഭിനയിക്കുമ്പോള്‍ തനിക്ക് ചിരി വരുമായിരുന്നെന്നും സുരഭി പറയുന്നു.
നടിയുടെ വാക്കുകളിലേക്ക്..
”ഒരു ഭര്‍ത്താവും ഭാര്യയും സെന്‍ട്രല്‍ ക്യാരക്ടര്‍ ആയിട്ടുള്ള ഹീറോയിന് ഓറിയന്റഡ് ആയിട്ടുള്ള സിനിമയാണ് പദ്മ. അനൂപേട്ടനെ ഒരുപാട് കാലമായിട്ട് എനിക്ക് അറിയാം. പക്ഷേ സിനിമയില്‍ ആ പാട്ടൊക്കെ അഭിനയിക്കുന്ന സമയത്ത് വലിയ പ്രശ്നമായിരുന്നു.
പദ്മ ഒരുപാട് ഇമോഷന്‍സിലൂടെ കടന്നുപോകുന്ന ലേഡിയാണ്. പദ്മയുടെയും രവിയുടേയും റൊമാന്റിക് ജീവിതമൊക്കെ ഈ പാട്ടിലൂടെ കടന്നുപോകുന്നുണ്ട്. അതൊക്കെ അഭിനയിക്കുമ്പോള്‍ ഞാന്‍ ചിരിച്ചുപോകും. ‘എന്തോന്നെടീ നീ ഈ കാണിക്കുന്നതെന്ന്’ അനൂപേട്ടന് ചോദിക്കും. ‘അതല്ല എനിക്ക് ഇതൊന്നും അഭിനയിച്ച് പരിചയമില്ലാത്തതുകൊണ്ടാണെന്ന് ‘ഞാന്‍ പറയും. ചിലപ്പോഴൊക്കെ എനിക്ക് ഒരുപാട് ചീത്തയൊക്കെ കേള്‍ക്കുമായിരുന്നു,” സുരഭി പറഞ്ഞു.
തന്റെ അഭിപ്രായങ്ങൾ പലപ്പോഴും തുറന്ന് പറഞ്ഞ് രംഗത്തെത്താറുള്ള താരമാണ് സാന്ദ്ര തോമസ്. ഇപ്പോഴിതാ ഡബ്ല്യുസിസിയിൽ അംഗമാകാതിരുന്നതിനെ കുറിച്ച് തുറന്ന് പറയുകയാണ് സാന്ദ്ര...
കേരളക്കര ഒന്നാകെ ഉറ്റുനോക്കുന്ന കേസാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം. വർഷങ്ങളായ നടക്കുന്ന കേസ് ഇപ്പോൾ അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. 2017...