പ്രണയത്തിന് അതിവരമ്പുകളില്ല… പ്രണയിനിയ്ക്കും ജീവിതപങ്കാളിയ്ക്കൊപ്പം ഗോപി സുന്ദർ! ചിത്രങ്ങള്‍ പങ്കുവച്ച് അഭയ ഹിരണ്മയി
പ്രണയിനിയും ജീവിതപങ്കാളിയും ഗായികയുമായ അഭയ ഹിരണ്‍മയിയ്ക്ക് ഒപ്പമുള്ള ഗോപിസുന്ദറിന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. അഭയയാണ് ചിത്രങ്ങള്‍ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.
ഭാര്യയുമായി വേർപിരിഞ്ഞ് അഭയ്ക്ക് ഒപ്പമാണ് ഗോപി സുന്ദർതാമസിക്കുന്നത്. ഇരുവരും തമ്മിലുള്ള ബന്ധം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച വിഷയമായിരുന്നു. ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചുള്ള അഭയ ഹിരണ്മയിയുടെ വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കി . താനൊരു വിവാഹിതനുമായി പ്രണയത്തിലാണെന്നായിരുന്നു അഭയ വെളിപ്പെടുത്തിയത്
അഭയയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഗോപിസുന്ദർ ഇടയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2017ല്‍ പുറത്തിറങ്ങിയ ഗൂഢാലോചന എന്ന ചിത്രത്തിനു വേണ്ടി ഗോപി സുന്ദര്‍ ഈണമിട്ട ‘കോയിക്കോട്’ എന്ന ഗാനത്തിലൂടെയാണ് അഭയ ഹിരണ്മയി ശ്രദ്ധിക്കപ്പെടുന്നത്.
നാക്കു പെന്റ നാക്കു ടക’, ‘വിശ്വാസം അതല്ലെ എല്ലാം’, ‘മല്ലി മല്ലി ഇഡി റാണീ രാജു’, ‘2 കണ്ട്രീസ്’, ‘ജെയിംസ് ആന്റ് ആലീസ്’, ‘സത്യ’, ‘ഗൂഢാലോചന’ എന്നീ ചിത്രങ്ങളിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ അഭയ പാടിയിട്ടുണ്ട്. ‘
