Connect with us

നന്നായി അറിയില്ലെങ്കിലും മൃദുല നല്ലപോലെ ശ്രമിക്കുന്നുണ്ട്; യുവയും മൃദുലയും പങ്കുവെച്ച പുത്തൻ വീഡിയോ കണ്ടോ?

Malayalam

നന്നായി അറിയില്ലെങ്കിലും മൃദുല നല്ലപോലെ ശ്രമിക്കുന്നുണ്ട്; യുവയും മൃദുലയും പങ്കുവെച്ച പുത്തൻ വീഡിയോ കണ്ടോ?

നന്നായി അറിയില്ലെങ്കിലും മൃദുല നല്ലപോലെ ശ്രമിക്കുന്നുണ്ട്; യുവയും മൃദുലയും പങ്കുവെച്ച പുത്തൻ വീഡിയോ കണ്ടോ?

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് മൃദുല വിജയിയുടേത്. കുറച്ച് നാളുകളാണ് മൃദുല വിജയിയുടെ ജീവിത്തതിൽ ഒരുപാട് മാറ്റങ്ങളാണ് സംഭവിച്ചത്. എല്ലാം പങ്കുവെക്കാനും എന്നും ജീവിത്തിലുടനീളം കൂട്ടിനുമായി അടുത്തിടെയാണ് യുവ കൃഷ്ണയെ മൃദുല വിജയി ജീവത്തിലേക്ക് ചേർത്തത്. മിനിസ്ക്രീൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന താരവിവാഹമായിരുനുന്ന ഇവരുടേത്. നേരത്തെ ഇരുവർക്കും പരിചയം ഉണ്ടായിരുന്നുവെങ്കിലും അറേഞ്ചിഡ് മ്യാരാജ് ആയിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവാണ് യുവയും മൃദുലയും. ഇവർക്ക് സ്വന്തമായി ഒരു യുട്യൂബ് ചാനലും ഉണ്ട്. തങ്ങളുടെ സീരിയൽ വിശേഷങ്ങളും കുടുംബവിശേഷങ്ങളുമെല്ലാം ഇതിലൂടെയാണ് ആരാധകരിൽ എത്തുന്നത്. ഇൻസ്റ്റഗ്രാമിലും മൃദുല സജീവമാണ്. ലൊക്കേഷൻ ചിത്രങ്ങൾക്കൊപ്പം തങ്ങളുടെ പുതിയ ചിത്രങ്ങളും നടി പോസ്റ്റ് ചെയ്യാറുണ്ട്. ഇത് സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്. ഇപ്പോഴിത പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് യുവയും മൃദുലയും.

ഒരു പാചക വീഡിയോയുമായിട്ടാണ് ഇരുവരും എത്തിയത്. ചപ്പാത്തിയും തക്കാളി കറിയുമായിരുന്ന മൃദുല ഉണ്ടാക്കിയത്. യുവയാണ് വീഡിയോ എടുത്തിരിക്കുന്നത്. പാചകം വലിയ രീതിയില്‍ അറിയില്ലെന്ന് ആദ്യം പറഞ്ഞിരുന്നു. എന്നാല്‍ പുള്ളിക്കാരി നന്നായി ശ്രമിക്കുന്നുണ്ടെന്നാണ് ഭാര്യയുടെ പാചകത്തെ കുറിച്ച് യുവ പറയുന്നത്. എന്നെ ഹെൽപ് ചെയ്തില്ലല്ലോ എന്നുള്ള പരാതിയും മൃദുല പറയുന്നുണ്ട്.

പുതിയ വീട്ടിലെ ഷിഫ്റ്റിംഗിനെ കുറിച്ചും മൃദുല വീഡിയോയിൽ പറയുന്നുണ്ട്. വീട് മാറിയതിനെ കുറിച്ച് യുവ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വർക്കുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്താണ് ഇരുവരും വാടകയ്ക്ക് താമസിക്കുന്നത്. പാചകത്തിനോടൊപ്പം വീട്ടിൽ അധികസാധനങ്ങളൊന്നും ഇല്ലെന്നും മൃദുല പറയുന്നുണ്ട്. ”ഈ വീട്ടില്‍ അധികം നില്‍ക്കാറില്ലാത്തതിനാല്‍ ഒരുപാട് സാധനങ്ങളൊന്നും മേടിച്ചിട്ടില്ല . പാചകത്തിനിടെയുള്ള രസകരമായ സംഭവങ്ങളും വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്.

കടുക് വറുക്കുന്നതിനിടയിലെ രസകരമായ സംഭവവും യുവ വീഡിയോയില്‍ കാണിച്ചിരുന്നു. കടുകും പൊട്ടും അവളും ഞെട്ടും അതാണ് ഇവിടത്തെ സ്ഥിതിയെന്നാണ് മൃദുലയെ ട്രോളി കൊണ്ട് യുവ പറയുന്നത്. അകലെ മാറി നിൽക്കുന്ന മൃദുലയേയും കാണിത്തുന്നുണ്ട്. . മൃദുല ചപ്പാത്തിയുണ്ടാക്കുന്നതിനെക്കുറിച്ചും യുവ പറഞ്ഞിരുന്നു. ഒടുവിലായി ഇരുവരും ഫുഡ് ടേസ്റ്റ് ചെയ്യുന്നതും വീഡിയോയില്‍ കാണുന്നുണ്ട്.

തെറ്റ് പറയാനായില്ല, നന്നായിട്ടുണ്ട്. അത്രയും എക്‌സ്പ്രഷനൊന്നും ഇടണ്ട, വീഡിയോ കുളമാക്കരുതെന്നും യുവ മൃദുലയോട് പറയുന്നുണ്ടായിരുന്നുണ്ട്. താരങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. നിങ്ങൾ രണ്ടാളും കൊള്ളാട്ടെ എന്നാണ് പ്രേക്ഷകർ പറയുന്നത്. തുടക്കം മുതൽ അവസാനം വരെ ചിരിച്ചു മടുത്തുവെന്നും വീഡിയോയ്ക്ക് ചുവടെ കമന്റ് എത്തിയിരുന്നു

സീ കേരളം സംപ്രക്ഷക്ഷണം ചെയ്ത പൂക്കാലം വരവായി എന്ന പരമ്പരയിലാണ് മൃദുല ഏറ്റവും ഒടുവിലായി എത്തിയത്. ദിവസങ്ങൾക്ക് മുൻപാണ് സീരിയൽ അവസാനിച്ചത്. പുതിയ പരമ്പരയിലേയ്ക്കുളള തയ്യാറെടുപ്പിലാണ് താരം മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന തുമ്പപ്പൂവ് ആണ് നടിയുടെ പുതിയ പരമ്പര. വീണ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.

സീരിയലിന്റെ പ്രെമോ വീഡിയേ പുറത്ത് വന്നിട്ടുണ്ട്. സീരിയലിന്റെ പ്രമോഷന്റെ ഭാഗമായ യുവയ്ക്കൊപ്പം തുമ്പപ്പൂവിന്റെ ലൊക്കേഷനിൽ മൃദുല എത്തുന്ന ഒരു വീഡോയോ പുറത്ത് വന്നിരുന്നു. വീണയായി എത്തുന്ന മൃദുലയെ പരിചയപ്പെടുത്തുകയായിരുന്നു യുവ. സംഗീത മോഹനാണ് തുമ്പപ്പൂവിന് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവിലാണ് യുവ അഭിനയിക്കുന്നത്. മനു എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്.

about mridva

More in Malayalam

Trending

Recent

To Top