Connect with us

ഐശ്വര്യ സഹപാഠിയാണോ എന്നായിരുന്നു ജയ ബച്ചൻ ചോദിച്ചത്; ഐശ്വര്യ റായിയും അമ്മായിയമ്മയും തമ്മിലുള്ള ബന്ധം കണ്ടോ?; ബച്ചൻ കുടുംബം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചതിങ്ങനെ!

Malayalam

ഐശ്വര്യ സഹപാഠിയാണോ എന്നായിരുന്നു ജയ ബച്ചൻ ചോദിച്ചത്; ഐശ്വര്യ റായിയും അമ്മായിയമ്മയും തമ്മിലുള്ള ബന്ധം കണ്ടോ?; ബച്ചൻ കുടുംബം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചതിങ്ങനെ!

ഐശ്വര്യ സഹപാഠിയാണോ എന്നായിരുന്നു ജയ ബച്ചൻ ചോദിച്ചത്; ഐശ്വര്യ റായിയും അമ്മായിയമ്മയും തമ്മിലുള്ള ബന്ധം കണ്ടോ?; ബച്ചൻ കുടുംബം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചതിങ്ങനെ!

ഇന്ത്യൻ സിനിമയിൽ തന്നെ ബച്ചൻ കടുംബാംഗങ്ങൾക്ക് ആരാധകർ ഏറെയാണ്. ഇവരുടെ കുടുംബവിശേഷങ്ങളുൾപ്പടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ബിഗ് ബിയുടെ മകനും നടനുമായി അഭിഷേക് ബച്ചൻ ഐശ്വര്യയെ വിവാഹം കഴിച്ചതോടെയാണ് താരകുടുംബം കൂടുതൽ വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയത്.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് ഐശ്വര്യ അഭിഷേക് ബച്ചനെ വിവാഹം കഴിച്ച് ബച്ചൻ കുടുംബത്തിലെ മരുമകളാകുന്നത് . വിവാഹം കഴിഞ്ഞതോടെ പതിവ് നായികമാരെ പോലെ ഐശ്വര്യയും സിനിമയിൽ നിന്നും ഇടവേളയെടുത്തു.. കുടുംബിനിയായി മാത്രം ഐശ്വര്യയെ കണ്ടപ്പോൾ ആരാധകർക്ക് ഏറെ സങ്കടമായിരുന്നു.. അഭിഷേക് ബച്ചനുമായുളള വിവാഹം കഴിഞ്ഞതോടെ ബിഗ് ബി കുടുംബത്തെ കുറിച്ച് നിരവധി കഥകൾ പ്രചരിച്ചിരുന്നു. കുടുംബവും ആഷും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് അധികം ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ചത്.

ഭത്യമാതാവ് ജയാ ബച്ചനുമായുളള ഐശ്വര്യയുടെ പ്രശ്നങ്ങൾ ഗോസിപ്പ് കോളങ്ങളിൽ സ്ഥിരം ചർച്ചയായിരുന്നു. ഇപ്പോഴും ഇതും സംബന്ധമായ ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. എന്നാൽ ഇതൊക്കെ തെറ്റാണെന്നുളള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നത്.

സാധാരണ അമ്മയി അമ്മയേയും മരുമകളേയും പോലെയാണ് ഇവരുടേയും ജീവിതം. പരസ്പരം വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം മാറി ധരിക്കാറുണ്ട്. ജയ ബച്ചന്റെ സാരി ഉടുത്ത് കൊണ്ട് ആഷ് ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പീന്നീട് അതേസാരി ധരിച്ച് ജയ ബച്ചനും വീണ്ടും എത്തിയിരുന്നു. പിങ്ക് നിറത്തിലുളള സാരി ധരിച്ചുള്ള താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

2010 ആണ് ജയ ബച്ചൻ പിങ്ക് നിറത്തിലുളള സാരിയും ഉടുത്ത് പ്രേക്ഷകരുടെ ഇടയിൽ ആദ്യമായി എത്തുന്നത്. 2011 ഇതേ സാരി ഉടുത്ത് ആഷും എത്തിയിരുന്നു. ദുർഗ പൂജയോട് അനുബന്ധിച്ചുളള ചടങ്ങിലാണ് പിങ്ക് സാരിയും ഉടുത്ത് ഐശ്വര്യ എത്തിയത് പിന്നീട് 2014 ൽ ഒരു പുരസ്കാര നിശയിൽ ജയ ബച്ചൻ ഇത സാരിയും ഉടുത്ത് എത്തിയിരുന്നു

ഇവരുടെ അടുപ്പം സൂചിപ്പിക്കുന്ന മറ്റൊരു ചിത്രവും വൈറലായിരിക്കുകയാണ്. 2016 ൽ ഒരു പുരസ്കാരദാന ചടങ്ങിൽ നിന്നുളള ചിത്രമാണിത്. ജയ ബച്ചന്റെ തോളിൽ ചാഞ്ഞ് കിടക്കുന്ന ഐശ്വര്യ റായിയെ ആണ് ചിത്രത്തിൽ കാണുന്നത്. ബച്ചൻ കുടുംബ ഒന്നടങ്കം എത്തിയ പരിപാടിയായിരുന്നു ഇത്. നടി ഐശ്വര്യ റായ്ക്ക് സർബ്ജിത്തിലെ പ്രകടനത്തിന് പുരസ്കാരം ലഭിച്ചിരുന്നു. ഈ പരിപാടി ഹോസ്റ്റ് ചെയ്തത് അഭിഷേക് ബച്ചൻ ആയിരുന്നു. ആഷിനുള്ള പുരസ്കാരം അഭിഷേക് ബച്ചൻ പ്രഖ്യാപിക്കുമെന്ന് നടി കരുതി. എന്നാൽ അതുണ്ടായില്ല. അത് നടിയെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു. ഇതിന് ശേഷം ഭത്യമാതാവ് ജയാ ബച്ചന്റെ തോളിൽ ആഷ് കിടക്കുകയായിരുന്നു. താരങ്ങളുടെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിൽ നിന്ന് വ്യക്തമാണ് ഇരുവരും തമ്മിലുളള അടുപ്പം.

ഒരിക്കൽ മരുമകൾക്ക് വേണ്ടി മാധ്യമപ്രവർത്തകനോട് ജയ ബച്ചൻ കുപിതയായിരുന്നു. വിവാഹം കഴിഞ്ഞതിന് ശേഷം ഇരുവരും ഒന്നിച്ച് ഒരു പാർട്ടയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. ഫോട്ടോയ്ക്ക് പോസ് ചെയ്യാനായി നടിയെ ഫോട്ടോഗ്രാഫർ ‘ഐശ്വര്യ’ എന്ന് വിളിച്ചു. എന്നാൽ ഇത് ജയ ബച്ചന് അത്ര രസിച്ചില്ല.

മാധ്യമപ്രവർത്തകനോട് താരം ചൂടായി സംസാരിക്കുകയായിരുന്നു. ഐശ്വര്യ സഹപാഠിയാണോ എന്നായിരുന്നു ജയ ബച്ചൻ ചോദിച്ചത്. ഇത് അന്ന് ബോളിവുഡിൽ വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞതിന് ശേഷമുളള ഐശ്വര്യ റായിയുടെ മാറ്റത്തെ കുറിച്ചും ജയ ബച്ചൻ ഒരു അഭിമുഖത്തിൽ വാചാലയായിരുന്നു. ഇതിൽ നിന്നൊക്കെ വ്യക്തമാണ് ഇരുവരും തമ്മിലുളള അടുപ്പത്തിന്‌റെ ആഴവും വ്യാപ്തിയും.

about bachan fam

More in Malayalam

Trending

Recent

To Top