Connect with us

”ഞാൻ എന്താണോ അതെ സ്റ്റൈൽ ആയിരുന്നു കഥാപാത്രത്തിന് ആവശ്യം; അപർണ്ണയെ പരിചയപ്പെടുത്തി സ്വാതി നിത്യാനന്ദ്; ഇനി പ്രണയവർണ്ണങ്ങളുടെ കാലം!

Malayalam

”ഞാൻ എന്താണോ അതെ സ്റ്റൈൽ ആയിരുന്നു കഥാപാത്രത്തിന് ആവശ്യം; അപർണ്ണയെ പരിചയപ്പെടുത്തി സ്വാതി നിത്യാനന്ദ്; ഇനി പ്രണയവർണ്ണങ്ങളുടെ കാലം!

”ഞാൻ എന്താണോ അതെ സ്റ്റൈൽ ആയിരുന്നു കഥാപാത്രത്തിന് ആവശ്യം; അപർണ്ണയെ പരിചയപ്പെടുത്തി സ്വാതി നിത്യാനന്ദ്; ഇനി പ്രണയവർണ്ണങ്ങളുടെ കാലം!

മഴവിൽ മനോരമ പരമ്പരയായിരുന്ന ഭ്രമണത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സ്വാതി നിത്യാനന്ദ്. ഹരിത എന്ന കഥാപാത്രത്തെ ആയിരുന്നു സീരിയലിൽ അവതരിപ്പിച്ചത്. പിന്നീട് 2020 ൽ സംപ്രേക്ഷണം ചെയ്ത നാമം ജപിക്കും വീട് എന്ന പരമ്പരയിലാണ് നടി രണ്ടാമത് അഭിനയിക്കുന്നത്. 2020 ഒക്ടോബർ26 ന് ആരംഭിച്ച പരമ്പര ജൂലൈ 24 ന് അവസാനിക്കുകയായിരുന്നു. സ്വാതിയുടെ അപർണ്ണ എന്ന കഥാപാത്രവും ഹരിതയെ പോലെ ശ്രദ്ധ നേടിയതായിരുന്നു.

ഇപ്പോഴിതാ മറ്റൊരു പരമ്പരയുമായി താരം വീണ്ടും എത്തുകയാണ്. ഇക്കുറി സീ കേരളത്തിലൂടെയാണ് സ്വാതി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. സീകേരളം ഉടൻ ആരംഭിക്കാൻ പോകുന്ന പ്രണയവർണ്ണങ്ങളാണ് നടിയുടെ ഏറ്റവും പുതിയ പരമ്പര. അപർണ്ണ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. നടൻ റിച്ചാർഡ് നായകനായി എത്തുന്നത്. സുമംഗലീ ഭവ പരമ്പരയ്ക്ക് ശേഷം റിച്ചാർഡ് നായകനാവുന്ന പരമ്പരയാണിത്.

പ്രണയവർണ്ണങ്ങളുടെ പ്രെമോ വീഡിയോ സോഷ്യൽ മീഡിയയിൽ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിലും വൈറലാണ് . പേര് പോലെ തന്നെ പ്രണയ പശ്ചാത്തലത്തിലൊരുങ്ങുന്ന പരമ്പരയാവുമെന്നാണ് സൂചന. പ്രമോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിത പ്രണയവർണ്ണങ്ങളിലെ അപർണ്ണയെ കുറിച്ച് മനസ് തുറക്കുകയാണ് സ്വാതി നിത്യാനന്ദ്. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ കഥാപാത്രത്തിനെ കുറിച്ചും സീരിയലിനെ കുറിച്ചുമൊക്കെ നടി മനസ് തുറക്കുന്നത്. താൻ എന്താണോ അതേ സ്റ്റൈൽ ആണ് അപർണ്ണക്കെന്നും സ്വതി പറയുന്നത്.

കഥാപാത്രത്തെ കുറിച്ച് സ്വാതി പറയുന്ന വാക്കുകൾ വായിക്കാം…

“പ്രണയവർണങ്ങളിൽ ഞാൻ അവതരിപ്പിക്കാൻ പോകുന്ന കഥാപാത്രത്തിന്റെ പേര് അപർണ്ണ എന്നാണ്. സീ യിൽ തന്റെ ആദ്യത്തെ പ്രൊജക്റ്റാണിത്. മഴവിൽ മനോരമയിൽ ആണ് ഇത് വരെ പ്രോജക്ടുകൾ ചെയ്തുകൊണ്ടിരുന്നത്. അതിനും മുൻപേ ഏഷ്യാനെറ്റിൽ ആയിരുന്നു. സീരിയലിൽ ഹീറോയിൻ വേഷത്തിലാകും താൻ എത്തുക.

ഒരു ഫാഷൻ ഡിസൈനറുടെ കഥയാണ് പ്രണയവർണ്ണങ്ങൾ. സിദ്ധാർഥും അപർണ്ണയും ആണ് ഇതിലെ കേന്ദ്ര കഥാപാത്രങ്ങൾ. സിദ്ധാർഥ് വളരെ തിരക്കേറിയ ഒരു ഫാഷൻ ഡിസൈനറാണ്. അപർണ്ണ ഒരു സാധാരണ കുടുംബത്തിലെ കുട്ടിയാണ്. അപർണ്ണയ്ക്ക് സിദ്ധാർത്ഥിന്റെ സ്ഥാപനത്തിൽ പോയി ഫാഷൻ ഡിസൈനിങ് പഠിക്കണമെന്നും അവിടെ ജോലിചെയ്യണം എന്നുമാണ് ആഗ്രഹം. അതിനായി ഒരുപാട് ഹാർഡ് വർക്ക് ചെയ്യുന്ന കുട്ടി കൂടിയാണ് അപർണ്ണ. അപർണ്ണ എന്ന കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നത്. നടൻ റിച്ചാർഡ് ആണ് സിദ്ധാർത്ഥ് ആയി എത്തുന്നത്.

ഹിറ്റ് സംവിധായകൻ കെകെ രാജീവ് ആണ് സീരിയൽ സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിനോടൊപ്പം സീരിയൽ ചെയ്യുന്നതിന്റെ അനുഭവവും നടി പങ്കുവെയ്ക്കുന്നുണ്ട്. കെകെ രാജീവ് സാറിനോടൊപ്പം വർക്ക് ചെയ്യാൻ കഴിയുന്നത് തന്റെ ഭാഗ്യമാണെന്നാണ് സ്വാതു പറയുന്നത്.” സാറിന്റെ കൂടെ എന്റെ സെക്കൻഡ് പ്രോജക്റ്റ് ആണ്. ആദ്യത്തേത് സൂര്യയിൽ സംപ്രേക്ഷണം ചെയ്തു വന്നിരുന്ന അയലത്തെ സുന്ദരി ആയിരുന്നു. അതിൽ കുറച്ചു ഭാഗത്തായിരുന്നു ഞാൻ. ഇതിൽ നായികയായിട്ടാണ്എത്തുന്നത്. അദ്ദേഹത്തിന്റെ പ്രൊജക്റ്റിൽ നായികയായി എത്താൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും താരം പറയുന്നു. .

ഭയങ്കര വെറൈറ്റി ആയ ഒരു സബ്‌ജക്റ്റാണ് ഇതെന്നാണ് വടി പറയുന്നത് . ബംഗാളി ഷോയുടെ റീമേക്കാണിത്. അപർണ്ണ എന്ന കഥാപാത്രത്തെ കുറിച്ചും അഭിമുഖത്തിൽ നടി പറയുന്നുണ്ട്. ”ഞാൻ എന്താണോ അതെ സ്റ്റൈൽ ആയിരുന്നു കഥാപാത്രത്തിന് ആവശ്യം. പിന്നെ കോസ്റ്റ്യൂമിൽ ആണെങ്കിലും കുറച്ചൊക്കെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നല്ലാതെ വലിയ മാറ്റങ്ങൾ ഒന്നും തന്നെയില്ല. ഇത് വരെയും എന്റെ ഒപ്പം ഉണ്ടായിരുന്ന പ്രേക്ഷകർ ഇനിയും കൂടെ ഉണ്ടാകും എന്ന വിശ്വാസത്തിലാണുള്ളത്. അപ്പോൾ കൂടെയുണ്ടാകണം ഞങ്ങളുടെ ഒപ്പമെന്നും സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സ്വാതി പറയുന്നു.

about swathy

More in Malayalam

Trending