Connect with us

‘ടൊവിനോ’യുടെ മേക്കപ്പ് ആർട്ടിസ്റ്റായ കഥ; ലൂസിഫർ സിനിമയിൽ സൂക്ഷിച്ചു നോക്കിയാൽ നിങ്ങൾക്ക് എന്നെ കണ്ടുപിടിക്കാം; കുടുംബവിളക്ക് താരം ആതിര മാധവ് പറയുന്നു!

Malayalam

‘ടൊവിനോ’യുടെ മേക്കപ്പ് ആർട്ടിസ്റ്റായ കഥ; ലൂസിഫർ സിനിമയിൽ സൂക്ഷിച്ചു നോക്കിയാൽ നിങ്ങൾക്ക് എന്നെ കണ്ടുപിടിക്കാം; കുടുംബവിളക്ക് താരം ആതിര മാധവ് പറയുന്നു!

‘ടൊവിനോ’യുടെ മേക്കപ്പ് ആർട്ടിസ്റ്റായ കഥ; ലൂസിഫർ സിനിമയിൽ സൂക്ഷിച്ചു നോക്കിയാൽ നിങ്ങൾക്ക് എന്നെ കണ്ടുപിടിക്കാം; കുടുംബവിളക്ക് താരം ആതിര മാധവ് പറയുന്നു!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരി27 ന് ആരംഭിച്ച സീരിയൽ സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. ബംഗാളി സീരിയലായ ശ്രീമേയിയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. മലയാളത്തിൽ കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ , മറാത്തി എന്നീ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മികച്ച സ്വീകാര്യതയാണ് സീരിയലുകൾക്ക് ലഭിക്കുന്നത്. ആതിര മാധവും പരമ്പരയിൽ മികച്ച ഒരു കഥാപാത്രമായിട്ടെത്തുന്നുണ്ട്.

സോഷ്യൽമീഡിയകളിലും സജീവമായ ആതിരയുടെ എല്ലാവിശേഷങ്ങളും അറിയാൻ ആരാധകർക്ക്
ഇഷ്ടമാണ്. കഴിഞ്ഞ വർഷമാണ് ആതിര വിവാഹിതയായത്. കൊവിഡ് പ്രതിസന്ധികൾക്കിടയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു വിവാഹം. അതിനാൽ തന്നെ ചുരുക്കം ചില സുഹൃത്തുക്കളും സീരിയൽ രം​ഗത്തെ സഹതാരങ്ങളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. രാജീവ് മേനോനെയാണ് ആതിര വിവാഹം ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടേയും വിവാഹം.

കഴിഞ്ഞ ദിവസം ​ഗായകൻ എം.ജി ശ്രീകുമാർ അവതാരകനായ അമൃത ടിവിയിലെ പാടാം നേടം പരിപാടിയിൽ പങ്കെടുക്കാൻ ആതിര എത്തിയിരുന്നു. സിനിമാ-സീരിയൽ ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമെല്ലാം ഷോയിൽ താരം മനസ് തുറന്നു. അക്കൂട്ടത്തിൽ പൃഥ്വിരാജ് സിനിമ ലൂസിഫറിൽ അഭിനയിച്ചതിന്റെ വിശേഷങ്ങളും ഷൂട്ടിങ് അനുഭവങ്ങളും താരം പങ്കുവെച്ചു.

വളരെ ചെറിയ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചതെന്നും ടൊവിനോയുടെ മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു തന്റെ കഥാപാത്രമെന്നും ആതിര മാധവ് വെളിപ്പെടുത്തി. നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന ഭ​ഗത് മാനുവൽ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ വഴിയാണ് താൻ പൃഥ്വിരാജിനെ കാണാൻ പോയതെന്നും ഷൂട്ടിങ് സെറ്റിൽ എത്തിയപ്പോൾ എന്താണ് കഥാപാത്രമെന്ന് അറിയില്ലായിരുന്നുവെന്നും ആതിര പറഞ്ഞു. ‘ശംഖുമുഖം ഉദയാപാലസിൽ ചെന്നാണ് പൃഥ്വിരാജിനെ കണ്ടത്. അദ്ദേഹം തന്നെ കണ്ടതും ഒരാളെ വിളിപ്പിച്ച് കഥാപാത്രത്തിന് ചേർന്ന് വസ്ത്രം നൽകാൻ പറഞ്ഞു.

അപ്പോഴും എന്താണ് കഥാപാത്രമെന്ന് എനിക് ഐഡിയ ഇല്ലായിരുന്നു. ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റിന്റെ വേഷമായിരുന്നു അത്. വലിയ റോളൊന്നുമായിരുന്നില്ല. അറിയാവുന്നവർക്ക് സൂക്ഷിച്ച് നോക്കിയാൽ മാത്രമെ ലൂസിഫറിൽ എന്നെ കണ്ടുപിടിക്കാൻ സാധിക്കൂ. ചെറിയ വേഷമായിരുന്നുവെങ്കിലും ലൂസിഫറിന്റെ ഭാ​ഗമായപ്പോൾ ഒരുപാട് പേരെ പരിചയപ്പെടാനും പലകാര്യങ്ങൾ പഠിക്കാനും സാധിച്ചു. ചെറിയ വേഷമാണങ്കിലും ഞാൻ എന്നും ലൂസിഫറിലെ കഥാപാത്രത്തെ കുറിച്ച അഭിമാനത്തോടെ മാത്രമെ പറയാറുള്ളൂ’ ആതിര മാധവ് പറഞ്ഞു.

കുടുംബവിളക്കിൽ അനന്യ എന്ന കഥാപാത്രത്തെയാണ് ആതിര മാധവ് അവതരിപ്പിക്കുന്നത്. അടുത്തിടെ ഇൻസ്റ്റാ​ഗ്രാമിൽ തന്നെ തേടിയെത്തിയ മോശം ചോദ്യത്തിന് സ്റ്റോറിയിലൂടെ കൃത്യമായി മറുപടി നൽകി ആതിര മാധവ് കൈയ്യടി വാങ്ങിയിരുന്നു. കന്യകയാണോ എന്ന് ചോദിച്ചയാൾക്കാണ് കുറിക്കുകൊള്ളുന്ന മറുപടി ആതിര നൽകിയത്. സമൂഹമാധ്യമത്തിൽ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുന്ന സെലിബ്രിറ്റികളായ സ്ത്രീകൾക്ക് നേരെ പലപ്പോഴും അസഭ്യവും മോശം കമന്റുകളും ചോദ്യങ്ങളും എത്തുന്നത് ഇപ്പോൾ നിത്യസംഭവമാണ്.

കൃത്യമായി ഇതിനെതിരെ പ്രതികരിച്ചാലും ചിലർ പിന്നെയും സോഷ്യൽമീഡിയയിൽ ഇത്തരം കമന്റുകളുമായി വീണ്ടും വരും. ഇൻസ്റ്റ​ഗ്രാമിൽ ആതിര നേരിടേണ്ടി വന്ന അനുചിതമായ ചോദ്യവും അതിന് ആതിര നൽകിയ മറുപടിയുമാണ് നിമിഷ നേരം കൊണ്ട് വൈറലാവുകയും ചെയ്തിരുന്നു.

about athira madhav

More in Malayalam

Trending

Recent

To Top