പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നയന താര എന്ന ആരാധിക എഴുതുന്ന എഴുതുകയാണ് നയനയുടെ ഋഷ്യം. പരമ്പരയിൽ പ്രേക്ഷകർ മിസ് ചെയ്യുന്ന ഋഷിയുടെയും സൂര്യയുടെയും പ്രണയത്തിന്റെ സാക്ഷാത്ക്കരമാണ് ഈ എഴുത്തുകളിൽ നിറയെ,,,
ഇപ്പോഴിതാ, സൂര്യയും ഋഷിയും അതിരപ്പള്ളിയിൽ എത്തിയിരിക്കുകയാണ്. ടിക്കറ്റ് എടുത്ത് അവർ അകത്തേയ്ക്ക് നടന്നു… സൂര്യയ്ക്ക് വല്ലാത്ത സന്തോഷം തോന്നി.. ഒട്ടും പ്രതീക്ഷിച്ചതല്ല.. ഇങ്ങനെയുള്ള യാത്രകളൊന്നും ഓർമ്മയിൽ പോലും സൂര്യയ്ക്ക് ഉണ്ടായിട്ടില്ല.. കേട്ടിട്ടുണ്ട്.. സിനിമയിൽ കണ്ടിട്ടുണ്ട്.. അതല്ലാതെ…. അവളുടെ ജീവിതത്തിൽ പുസ്തകങ്ങൾക്ക് മാത്രമായിരുന്നു…
നേർത്ത മഴ പൊടിയുന്നുണ്ട്… എങ്കിലും ആരും തന്നെ കുടകൾ എടുത്തിരുന്നില്ല.. അവർക്കു മുൻപിലും പിറകിലുമായി അകലത്തിൽ ആളുകൾ ഉണ്ട്.. ഋഷി സ്വതവേയുള്ള ഗൗരവത്തോടെ തന്നെയാണ് നടപ്പ്.. ചുറ്റിനും പച്ചപ്പ്.. ഒരു ചെറിയ കൈവരിയും ചെറിയ നടവഴിയുമാണ്.. അവർ മിണ്ടാതെ നടന്നു.. കുറച്ചു ദൂരം ചെന്നപ്പോൾ വഴിയരികിൽ കുരങ്ങന്മാർ വന്നു..
ഋഷിയുടെ പേടി കണ്ട് സൂര്യ പൊട്ടിച്ചിരിച്ചു..” എന്റെ സാറേ.. ഇതിലേ വാ.. ചിരപരിചിതമായ ഇടമെന്ന പോലെ അവൾ ഋഷിയെ വിളിച്ചു.. ഋഷിയും അവളോടൊപ്പം ചിരിച്ചു..അവർക്കരികിലൂടെ, മധുവിധുവിൽ എന്നോണം ചേർന്ന് നടക്കുന്നവരും കമിതാക്കളും ഒക്കെ നടന്നുപോകുന്നുണ്ട്.ഋഷി സൂര്യയെ നോക്കി.. ഒപ്പം നടന്നിരുന്നവൾ മതിമറന്നു കാഴ്ചകൾ കണ്ട് മുമ്പേ നടപ്പുണ്ട്..
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള് ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...