Connect with us

പുത്തന്‍ ഗെറ്റപ്പിലെത്തി ആരാധകരെ വീണ്ടും ഞെട്ടിച്ച് മോഹന്‍ലാല്‍; ഇത്തവണ എത്തിയിരിക്കുന്നത് ‘എലോണ്‍ ലുക്കില്‍’

Malayalam

പുത്തന്‍ ഗെറ്റപ്പിലെത്തി ആരാധകരെ വീണ്ടും ഞെട്ടിച്ച് മോഹന്‍ലാല്‍; ഇത്തവണ എത്തിയിരിക്കുന്നത് ‘എലോണ്‍ ലുക്കില്‍’

പുത്തന്‍ ഗെറ്റപ്പിലെത്തി ആരാധകരെ വീണ്ടും ഞെട്ടിച്ച് മോഹന്‍ലാല്‍; ഇത്തവണ എത്തിയിരിക്കുന്നത് ‘എലോണ്‍ ലുക്കില്‍’

വ്യത്യസ്തമായ ലുക്കുകളില്‍ എത്തി ആരാധകരെ ഞെട്ടിക്കാറുള്ള താരമാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ താരത്തിന്റെ പുത്തന്‍ ലുക്കാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘എലോണ്‍’ എന്ന ചിത്രത്തിന്റെ ബിഹൈന്‍ഡ് ദ സീന്‍സ് വീഡിയോയിലാണ് മോഹന്‍ലാല്‍ പുത്തന്‍ ഗെറ്റപ്പില്‍ എത്തിയിരിക്കുന്നത്.

വസ്ത്രധാരണത്തിലും ഹെയര്‍ സ്റ്റൈലിലുമുള്ള മാറ്റങ്ങള്‍ താരത്തിന്റെ പുതിയ വീഡിയോയില്‍ കാണാം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പുറത്തുവിട്ടത്. ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

12 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണിത്. രാജേഷ് ജയറാം ആണ് തിരക്കഥ എഴുതുന്നത്. അഭിനന്ദന്‍ രാമാനുജമാണ് ഛായാഗ്രഹണം. സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്. 2009ല്‍ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ് ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ അവസാനം റിലീസ് ചെയ്ത ചിത്രം.

ഈ കോംമ്പോ ഒന്നിച്ച ആറാം തമ്പുരാന്‍, താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി, റെഡ് ചില്ലീസ് എന്നീ സിനിമകളെല്ലാം ഹിറ്റ് ആയിരുന്നു. കാത്തിരിപ്പ് അവസാനിച്ചു എന്നു തുടങ്ങുന്ന കുറിപ്പോടെയായിരുന്നു ഷാജി കൈലാസിനൊപ്പം വീണ്ടും ഒന്നിക്കുന്ന സന്തോഷം മോഹന്‍ലാല്‍ പങ്കുവച്ചത്.

More in Malayalam

Trending

Recent

To Top