Malayalam
സുമിത്ര കേസ് പിന്‍വലിച്ച് നന്മ മരം ആകരുത്; വീണ്ടും റേറ്റിങ്ങിൽ ഒന്നാമതെത്തിയ കുടുംബവിളക്ക് പരമ്പര ക്ളീഷേ സ്റ്റോറി ആക്കരുതെന്ന അഭ്യർത്ഥനയുമായി പ്രേക്ഷകർ!
സുമിത്ര കേസ് പിന്‍വലിച്ച് നന്മ മരം ആകരുത്; വീണ്ടും റേറ്റിങ്ങിൽ ഒന്നാമതെത്തിയ കുടുംബവിളക്ക് പരമ്പര ക്ളീഷേ സ്റ്റോറി ആക്കരുതെന്ന അഭ്യർത്ഥനയുമായി പ്രേക്ഷകർ!
സാന്ത്വനത്തെ പിന്നിലാക്കി വീണ്ടും റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഏഷ്യാനെറ്റ് പരമ്പര കുടുംബവിളക്ക്. സുമിത്രയെ കള്ളക്കേസില്‍ കുടുക്കിയതും പിന്നാലെ വേദിക തന്നെ ആ കേസില്‍ അകത്ത് പോയതുമെല്ലാം പ്രേക്ഷകര്‍ വിചാരിച്ചിരുന്നത് പോലയൊണ്. ഈ സീരിയലിന്റെ വിജയം അതാണെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്.
മുന്‍പും സീരിയലിലെ കഥയില്‍ മാറ്റം വരുത്തണമെന്നുള്ള പ്രേക്ഷകരുടെ അഭ്യര്‍ഥന അതുപോലെ സ്വീകരിക്കുന്ന അണിയറ പ്രവര്‍ത്തകരാണ് കുടുംബവിളക്കിനുള്ളത്. കഥയില്‍ ട്വിസ്റ്റ് കൊണ്ട് വരുന്നത് കൊണ്ട് തന്നെ മാസങ്ങളോളം റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തായിരുന്നു കുടുംബവിളക്ക്.
ഇപ്പോഴിതാ വീണ്ടുമൊരു മാറ്റം കുടുംബവിളക്കിന് വേണമെന്ന് ആവശ്യപ്പെടുകയാണ് ആരാധകര്‍. കേസില്‍ കുടുങ്ങിയ വേദിക പുറത്ത് വരാന്‍ സകല അടവും പ്രയോഗിക്കാന്‍ തുടങ്ങി. കേസില്‍ ഭര്‍ത്താവായ സിദ്ധാര്‍ഥും ഉണ്ടായിരുന്നതായി കള്ളമൊഴി പറയുമെന്ന ഭീഷണിയാണ് വേദിക ഉയര്‍ത്തുന്നത്.
ഇതോടെ സുമിത്ര എന്ത് ചെയ്യണമെന്ന് അറിയാതെ പ്രതിസന്ധിയിലാവും. തെറ്റ് ചെയ്യാത്ത സിദ്ധാര്‍ഥ് കൂടി ജയിലിലേക്ക് പോവേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനേ സുമിത്ര ശ്രമിക്കുകയുള്ളു. അങ്ങനെ എങ്കില്‍ സുമിത്രയെ വീണ്ടുമൊരു നന്മമരമായി ചിത്രീകരിക്കുന്നതിലേക്ക് എത്തുമെന്ന് ചൂണ്ടി കാണിക്കുകയാണ് ആരാധകര്‍.
വേദിക തന്ത്രപരമായി സിദ്ധാര്‍ഥിനെയും ഈ കേസില്‍ വലിച്ചിറക്കും. ആ കാരണത്താല്‍ സുമിത്ര കേസ് പിന്‍വലിക്കാന്‍ നിര്‍ബന്ധിത ആവുകയും ചെയ്യും. ഇതോട വീണ്ടും നന്മമരത്തിന്റെ ഇമേജില്‍ സുമിത്ര ആരാധകരെ പോലും നിരാശരാക്കിയേക്കും എന്നാണ് ചിലര്‍ പറയുന്നത്. സുമിത്രയെ കുടുക്കിയ കള്ളക്കേസില്‍ വേദികയെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും വേദിക ജയിലില്‍ കിടന്നു നരകിക്കാന്‍ പോവുകയൊന്നും ഇല്ല.
സിദ്ധാര്‍ഥിന്റെ അവസ്ഥ ഓര്‍ത്ത് സുമിത്ര കേസ് പിന്‍വലിക്കും. പോയത് പോലെ തന്നെ വേദിക തിരികെ വീട്ടിലേക്കും വരും. ഇങ്ങനെയുള്ള ചില അവസരങ്ങളിലാണ് നമ്മള് ഫാന്‍സു പോലും നിരാശപ്പെട്ടു പോകുന്നതെന്നാണ് പ്രൊമോ വീഡിയോ പുറത്തുവന്നപ്പോൾ ആരാധകർ പ്രതികരിക്കുന്നത്.
വേദിക കുറച്ച് കാലം ജയിലില്‍ തന്നെ കിടക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ ആണ് കൂടുതല്‍ പേരും. പക്ഷേ ഇത്തവണയും അതിനുള്ള സാധ്യത ഇല്ലെന്നാണ് അറിയുന്നത്. വേദികയെ ഏത് വിധേനയും രക്ഷിക്കും എന്ന കടുത്ത തീരുമാനത്തിലാണ് സിദ്ധുവിന്റെ സഹോദരി ശരണ്യ. വേദികയ്ക്ക് വേണ്ടി സഹായങ്ങളുമായി ശരണ്യയാണ് രംഗത്തുള്ളത്. അത് നടക്കാതെ കുറച്ച് ദിവസത്തേക്ക് എങ്കിലും വേദികയ്ക്ക് ജാമ്യം കിട്ടാതെ ജയിലില്‍ കിടക്കണമെന്ന് തന്നെയാണ് പ്രേക്ഷകരുടെ ആഗ്രഹം.
വേദിക സുമിത്രയെ കുറെ വേദനിപ്പിച്ചത് അല്ലേ? ഒരു തെറ്റും അങ്ങോട്ട് ചെയ്തിട്ടില്ല. വേദികയാണ് സുമിത്രയുടെ കുടുംബം തകര്‍ത്തതും ഭര്‍ത്താവിനെ തട്ടി എടുത്തതുമെല്ലാം. എന്നിട്ടും പക കാണിക്കുന്നതിന്റെ കാരണമാണ് മനസിലാവാത്തത്. ഇത്രത്തോളം വേദിക ദ്രോഹിച്ചിട്ടും സുമിത്രയ്ക്ക് അതില്‍ കുഴപ്പമില്ലെന്ന് പറയുന്നതിലും ന്യായമില്ല. ഇനി വേദികയും കുറച്ചു വേദനിക്കട്ടെ. സുമിത്ര വിചാരിക്കാതെ വേദിക ഇനി എന്തൊക്കെ ചെയ്തിട്ടും കേസില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല. അത് മനസിലാക്കി പ്രവര്‍ത്തിക്കണം.
മിക്കവാറും വേദിക പുറത്തു വരാതിരിക്കാന്‍ സിദ്ധാര്‍ഥ് ഈ കുറ്റം ഏറ്റെടുത്ത് കൂട്ട് പ്രതിയായി പോകാന്‍ പോലും തയ്യാറാവും. കാരണം സിദ്ധാര്‍ഥ് ഇപ്പോള്‍ ഒരു ശക്തമായ വ്യക്തിയായി മാറിയിരിക്കുകയാണ്. ഇനി അഥവ സുമിത്ര കേസ് പിന്‍വലിച്ച് വേദിക പുറത്ത് വരികയാണെങ്കില്‍ സിദ്ധു അവരെ വീട്ടില്‍ കയറ്റരുത്. അല്ലെങ്കില്‍ വാടക വീട് വേദികയ്ക്ക് കൊടുത്ത് സുമിത്ര താമസിക്കുന്ന തറവാട് വീട്ടിലേക്ക് സിദ്ധു താമസം മാറണം. ഭര്‍ത്താവ് കുടുംബത്തിനൊപ്പം സന്തോഷത്തോടെ കഴിയുന്നത് കണ്ട് വേദിക സ്വയം തിരുത്തട്ടേ എന്നിങ്ങനെയൊക്കെയാണ് പ്രേക്ഷകർ പറയുന്നത്.
about kudumbavilakku
