നരേന്ദ്രമോഡി തിരുവനന്തപുരത്തു വരുമ്പോള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നത് അദ്ദേഹമായിരിക്കും; കൃഷ്ണകുമാറിന്റെ വാക്ക് പൊന്നാകുമോ?
രാഷ്ട്രീയത്തിൽ വ്യക്തമായ കാഴ്ചപ്പാടുള്ള നടനാണ് കൃഷ്ണകുമാര്‍. താന്‍ ബിജെപി അനുഭാവി ആണെന്നും നരേന്ദ്ര മോദിയെ തനിക്ക് പ്രിയപ്പെട്ട നേതാവ് ആണെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശതെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ബിജെപി സ്ഥാനാർത്ഥികളുടെ പ്രചരണ വേദികളിൽ സജീവമായിരിക്കുകയാണ് താരം
ഒരോ ദിവസവും പ്രചരണത്തിന്റെ വിവരങ്ങള്‍ കൃഷ്ണകുമാര്‍ തന്നെ ഫേസ്ബുക്കില്‍ കുറിക്കാറുമുണ്ട്. കൃഷ്ണകുമാറിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രധാനമന്ത്രി ശ്രി നരേന്ദ്രമോഡി തിരുവനന്തപുരത്തു വരുമ്പോള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നത് ബിജെപി യുടെ മെയര്‍ ആയിരിക്കുമെന്ന് കൃഷ്ണകുമാര്‍ കുറിച്ചു.
കുറിപ്പിന്റെ പൂർണ്ണ രൂപം
ഇന്നലെ ബിജെപി സ്ഥാനാർഥികളുടെ രണ്ടു വേദികളിൽ പങ്കെടുത്തു. വാഴോട്ട്കൊണവും, പേരൂർക്കടയും. കുമാരി ദേവി കാർത്തികയും, ശ്രീമതി ലാലി ശ്രീകുമാറുമാണ് സ്ഥാനാർഥികൾ. വളരെ നല്ല സ്ഥാനാർഥികൾ. പ്രവർത്തകരുടെ ആവേശവും സദസ്സിന്റെ പ്രതികരണവും സൂചിപ്പിക്കുന്നത് വരുന്ന നിയമ സഭ തിരഞ്ഞെടുപ്പിന്നു പ്രചാരണത്തിന് നമ്മുടെ ആദരണീയനായ പ്രധാനമന്ത്രി ശ്രി നരേന്ദ്രമോഡി തിരുവനന്തപുരത്തു വരുമ്പോൾ വിമാനത്താവളത്തിൽ സ്വീകരിക്കുന്നത് ബിജെപി യുടെ മെയർ ആയിരിക്കും. 🙏 🚩 നമ്മൾ ജയിക്കും നമ്മൾ ഭരിക്കും
