ബിനീഷിനെ പുറത്താക്കണം; കട്ട ഷോ കാണിച്ച് സിദ്ധിഖ്, ഇതിൽപരം ഊളത്തരം വേറെ കേട്ടിരിക്കില്ല പഞ്ഞിക്കിട്ട് രേവതി
മയക്കു മരുന്ന് കേസില്‍ അറസ്റ്റില്‍ ആയ ബിനീഷ് കോടിയേരിയെ അഭിനേതാക്കളുടെ സംഘടനായ ‘അമ്മ’യില്‍ നിന്നും പുറത്താക്കുന്നത് സംബന്ധിച്ച് നടന്ന യോഗത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളായിരുന്നു ഉയർന്ന് വന്നത്. അവസാന ഘട്ടത്തിൽ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാനുള്ള തീരുമാനത്തിലാണ് സംഘടന എത്തിയത്. ഇതിന് പിന്നാലെ നടന്‍ സിദ്ദിഖിനെതിരെ വിമര്‍ശനവുമായി വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത് . ബിനീഷിനെ ഉടന്‍ പുറത്താക്കണമെന്നും സസ്‌പെന്‍ഡ് ചെയ്യണമെന്നും അമ്മ ഭാരവാഹി യോഗത്തില്‍ സിദ്ധിഖ്’ എന്ന് കണ്ടു വാര്‍ത്തയില്‍. ഇന്നലത്തെ ദിവസം ഇതില്‍പരം ഊളത്തരം വേറെ കേട്ടിരിക്കില്ലെന്ന് രേവതി കുറിച്ചു.
രേവതിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം
ബിനീഷിനെ ഉടൻ പുറത്താക്കണമെന്നും സസ്‌പെൻഡ് ചെയ്യണമെന്നും A.M.M.A ഭാരവാഹി യോഗത്തിൽ സിദ്ധിഖ് “എന്ന് കണ്ടു വാർത്തയിൽ. ഇന്നലത്തെ ദിവസം ഇതിൽപരം ഊളത്തരം വേറെ കേട്ടിരിക്കില്ല.ജോറായിട്ടുണ്ട് . ഒരു വാൽക്കണ്ണാടി വാങ്ങി സ്വയം അതിൽ നോക്കുന്നത് വളരെ ഗുണം ചെയ്യും എന്ന് ഉറപ്പിച്ച് പറയണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ പ്രതീക്ഷിക്കുന്നു എന്ന് പറയുന്നതാണ് കൂടുതൽ ഉചിതം.. ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്
നേരത്തെ സിദ്ധിഖിനെതിരെ ലൈംഗികാരോപണവുമായി നടി രേവതി സമ്പത്ത് എത്തിയത് സമൂഹ മാധ്യമങ്ങളിലടക്കം ചർച്ചയായിരുന്നു. ലൈംഗിക ബന്ധത്തിന് വഴങ്ങാന്‍ വിസമ്മതിച്ചപ്പോള്‍ നടന്‍ സിദ്ദിഖ് തന്നെ വെല്ലുവിളിച്ചെന്നും 2016ല്‍ സിദ്ദിഖിന്റെ മകന്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ കാസ്റ്റിങ്ങിനായി സമീപിച്ചപ്പോള്‍ നടന്‍ ലൈംഗീകചൂഷണം നടത്താന്‍ ശ്രമിച്ചെന്ന രേവതിയുടെ തുറന്നുപറച്ചിലാണ് വിവാദമായത്. ഇതിന് പിന്നാലെയാണ് സിദ്ധിഖിനെ രൂക്ഷമായി വിമർശിച്ച് ഇപ്പോൾ എത്തിയിരിക്കുന്നത്
സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ബിനീഷിനെതിരെ നടപടി വേണമെന്ന് കമ്മിറ്റിയിലെ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് തര്‍ക്കവും വാക്കേറ്റവും ഉണ്ടായി. ചര്‍ച്ചയുടെ തുടക്കത്തില്‍, വാക്കേറ്റങ്ങള്‍ക്കിടയിലും സംഘടനാ പ്രസിഡന്റ് മോഹന്‍ലാല്‍ മൗനം പാലിച്ചുവെങ്കിലും ബിനീഷിനെതിരെ ഉടന്‍ നടപടി വേണ്ടെന്ന സി.പി.എം എം.എല്‍.എയും ‘അമ്മ’ ഭാരവാഹിയുമായ മുകേഷിന്റെ നിലപാടിനോട് അദ്ദേഹം യോജിക്കുകയായിരുന്നു. തുടര്‍ന്ന് ബിനീഷിനോട് തത്ക്കാലം വിശദീകരണം തേടാമെന്ന മുകേഷിന്റെ നിലപാടും മോഹന്‍ലാല്‍ അംഗീകരിച്ചതോടെ ഈ നിലപാടില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് നടന്‍ സിദ്ദിഖ് രംഗത്തുവന്നു.
ദിലീപിനെതിരെ നടപടിയെടുത്ത സംഘടനയില്‍ നിന്ന് ബിനീഷ് വിഷയത്തില്‍ ഇരട്ട നീതിയുണ്ടാകരുതെന്നായിരുന്നു സിദ്ദിഖ് ആവശ്യപ്പെട്ടത്. നടന്‍ ബാബുരാജും ബിനീഷിനെ പുറത്താക്കണമെന്ന സിദ്ദിഖിന്റെ അഭിപ്രായത്തോട് യോജിച്ചു. ദിലീപിനെ പുറത്താക്കാനുണ്ടായ സാഹചര്യം വ്യത്യസ്തമാണെന്നും ദിലീപിനെതിരെ സംഘടനയില്‍ അംഗമായിരുന്ന നടി പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇതെന്നും മുകേഷും വാദിച്ചു. തുടര്‍ന്ന് തന്റെ നിലപാട് അംഗീകരിക്കാതെ വന്നതോടെ സിദ്ദിഖ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. അതെ സമയം പാര്‍വതിയുടെ രാജി യോഗം അംഗീകരിക്കുകയും ചെയ്തു. ബിനീഷ് കോടിയേരിയെച്ചൊല്ലി വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് അമ്മ സംഘടന.