Connect with us

ഞാൻ ഒരു തികഞ്ഞ ഈശ്വര വിശ്വാസിയാണ്; പക്ഷെ ഒരാളുണ്ട്, ആരെയും വെറുതെ വിടില്ല; നെഞ്ചത്തു കൈവെച്ച്‌ പറയുന്നു എന്റെ അയ്യന്‍; അല്ലങ്കിലും സുരേഷ് ഗോപി മാസ്സല്ലേയെന്ന് ആരാധകർ

Malayalam

നടനായും, രാഷ്രീയ പ്രവർത്തകനായും,മനുഷ്യ സ്നേഹിയായും മലയാളികളുടെ പ്രിയപെട്ടവനാണ് നടൻ സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് കാലം അടുത്തതോടെ താരം വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. ഇപ്പോൾ ഇതാ ബിജെപി ആനുകൂല രാഷ്ട്രീയ മാറ്റത്തിനുള്ള സമയമാണ് കേരളത്തിലെന്ന് സുരേഷ് ഗോപി. മാധ്യമങ്ങളോട് പ്രതികരിക്കവെ തന്റെ വിശ്വാസങ്ങൾ അദ്ദേഹം പങ്ക് വച്ചത്. ഇരുമുന്നണികളും ആരോപണങ്ങളില്‍ പെട്ടിരിക്കുന്ന കാര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

എന്നാല്‍ ‘അന്വേഷണങ്ങള്‍ എങ്ങനെയായി തീരുമെന്നും അതിന്റെ പരിണിതഫലങ്ങള്‍ എന്താകുമെന്നും ഇപ്പോള്‍ വ്യക്തമല്ല . പക്ഷെ ഞാന്‍ തികഞ്ഞ ഈശ്വര വിശ്വാസിയാണ്. ഒരാളുണ്ട്, ആരെയും വെറുതെ വിടില്ല. ഞാന്‍ സ്ഥാനാര്‍ഥിയല്ല. അതുകൊണ്ട് നെഞ്ചത്തു കൈവെച്ച്‌ പറയുന്നു- ‘എന്റെ അയ്യന്‍, എന്റെ അയ്യൻ’ സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലെവിടെയൊക്കെ ബി.ജെ.പിയ്ക്ക് ഭരണം ലഭിക്കുന്നുവോ അവിടെയൊക്കെ മികവ് നേരിട്ട് കാണാം. അതുതന്നെയാണ് മറ്റ് പാര്‍ട്ടികള്‍ ഭയക്കുന്നത്. അതിനാല്‍ ജനങ്ങളുടെ ശത്രുക്കളെ നിഗ്രഹിക്കേണ്ടതുണ്ടെങ്കില്‍ ഈ തിരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക് അതിനുള്ള അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ കാര്യത്തില്‍ താര സംഘടനയായ ‘അമ്മ’ എടുത്തുചാടി ഒരു തീരുമാനം എടുക്കേണ്ടതില്ലെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. വിഷയത്തില്‍ കുറ്റവാളി ആരെന്ന് തീരുമാനിക്കേണ്ടത് നിയമമാണ്. അതിനുശേഷം സംഘടന തീരുമാനം എടുത്താല്‍ മതിയെന്നും അദേഹം പറഞ്ഞു. യൗവനം മുഴുവനും സിനിമാ വ്യവസായത്തിന് വേണ്ടി സമര്‍പ്പിച്ചതിന് ശേഷം ഒരു പ്രായത്തിലേക്കെത്തുന്നവര്‍ക്ക് അന്നത്തിനും മരുന്നിന്നുമുള്ള പണം നല്‍കുന്ന സംഘടനയാണിത്. എടുത്തു ചാടിയൊരു തീരുമാനമെടുത്തിട്ട് അത് തിരുത്തേണ്ടി വരികയും വിവാദമാദമാവുകയും ചെയ്തിട്ടുണ്ട്. അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ല, സുരേഷ് ​ഗോപി കൂട്ടിച്ചേര്‍ത്തു.

More in Malayalam

Trending

Recent

To Top