Connect with us

ഞാന്‍ മരിച്ചാല്‍ എന്റെ ചടങ്ങുകളൊക്കെ നിങ്ങള്‍ തന്നെ ചെയ്താല്‍ മതി., അല്ലാതെ നിങ്ങളുടെ ഭര്‍ത്താക്കന്മാരെ കൊണ്ടൊന്നും ചെയ്യിക്കരുത് എന്ന് അച്ഛൻ പറയും ; അഹാന കൃഷ്‌ണ

Movies

ഞാന്‍ മരിച്ചാല്‍ എന്റെ ചടങ്ങുകളൊക്കെ നിങ്ങള്‍ തന്നെ ചെയ്താല്‍ മതി., അല്ലാതെ നിങ്ങളുടെ ഭര്‍ത്താക്കന്മാരെ കൊണ്ടൊന്നും ചെയ്യിക്കരുത് എന്ന് അച്ഛൻ പറയും ; അഹാന കൃഷ്‌ണ

ഞാന്‍ മരിച്ചാല്‍ എന്റെ ചടങ്ങുകളൊക്കെ നിങ്ങള്‍ തന്നെ ചെയ്താല്‍ മതി., അല്ലാതെ നിങ്ങളുടെ ഭര്‍ത്താക്കന്മാരെ കൊണ്ടൊന്നും ചെയ്യിക്കരുത് എന്ന് അച്ഛൻ പറയും ; അഹാന കൃഷ്‌ണ

മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ തന്റേതായ ഒരു ഇടം കണ്ടെത്തിയ താരമാണ് അഹാന കൃഷ്‌ണ. നടൻ കൃഷ്ണകുമാറിന്റെ മകളായതുകൊണ്ട് തന്നെ ആളുകൾക്ക് കൂടുതൽ ഇഷ്ടമാണ് താരത്തിനെ. ഇൻസ്റ്റാഗ്രാമിലും മറ്റും അഹാനയോടൊപ്പം തന്നെ താരത്തിന്റെ കുടുംബത്തെയും ഫോളോ ചെയ്യുന്നവരാണ് അധികവും.

അച്ഛന്‍ കൃഷ്ണ കുമാര്‍ നേരത്തെ തന്നെ നടന്‍ എന്ന നിലയില്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. ഇപ്പോഴിതാ അഹാനയുടെ സഹോദരിമാരും താരങ്ങളായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട് അഹാനയും സഹോദരിമാരും. ഇപ്പോഴിതാ ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ അഭിമുഖത്തെക്കുറിച്ച് മനസ് തുറക്കുകയാണ് അഹാന.

തുല്യതയുടെ ലോകത്താണ് താന്‍ വളര്‍ന്നുവന്നതെന്നാണ് അഹാന പറയുന്നത്. തന്റെ വീട്ടില്‍ നിന്നുമാണ് ഇത്തരം കാര്യങ്ങള്‍ പഠിച്ചതെന്നും അഹാന പറയുന്നു. തന്നോട് ഒരിക്കലും പെണ്‍കുട്ടിയായത് കൊണ്ട് അത് ചെയ്യരുത് ഇത് ചെയ്യരുത് ആരും പറഞ്ഞിട്ടില്ലെന്നും അത്തരം വേര്‍തിരുവുകള്‍ തന്റെ വീട്ടിലുണ്ടായിരുന്നില്ലെന്നും പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

‘ചെറുപ്പത്തില്‍ അച്ഛന്‍ തമാശക്ക് പറയുമായിരുന്നു ഞാന്‍ മരിച്ചാല്‍ എന്റെ ചടങ്ങുകളൊക്കെ നിങ്ങള്‍ തന്നെ ചെയ്താല്‍ മതിയെന്ന്. അല്ലാതെ നിങ്ങളുടെ ഭര്‍ത്താക്കന്മാരെ കൊണ്ടൊന്നും ചെയ്യിക്കരുതെന്ന്. ഞങ്ങള്‍ അങ്ങനെയാണ് വളര്‍ന്നത്. ഒരിക്കലും പെണ്‍കുട്ടിയായത് കൊണ്ട് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊന്നും ഞങ്ങളോട് പറഞ്ഞിട്ടില്ല” എന്നാണ് അഹാന പറയുന്നത്. പിന്നാലെ അച്ഛന്‍ തങ്ങളെ മരം കയറ്റിപ്പിക്കുമായിരുന്നുവെന്നും അഹാന പറയുന്നുണ്ട്.

എന്റെ അച്ഛന്റെ പ്രിയ വിനോദമായിരുന്നു നമ്മളെ കൊണ്ട് മരത്തില്‍ കയറ്റിക്കുന്നത്. ഞാന്‍ കയറില്ലായിരുന്നു. പക്ഷെ നമ്മളെ നിര്‍ബന്ധിക്കുമായിരുന്നു. കൊച്ചിലെ മരത്തിലിരിക്കുന്ന ഫോട്ടോയൊക്കെ ഇപ്പോവും ഞങ്ങളുടെവീട്ടിലുണ്ടെന്നും താരം പറയുന്നു. ഞങ്ങള്‍ വളര്‍ന്നത് തുല്യതയുടെ ലോകത്താണ്. അത് ഉറപ്പായും നമ്മുടെ ചിന്താഗതികളില്‍ പ്രതിഫലിക്കും. ഇതുകൊണ്ടൊക്കെ തന്നെ ഞങ്ങള്‍ എല്ലാവരും ആത്മവിശ്വാസമുള്ള വ്യക്തികളായിട്ടാണ് വളര്‍ന്നതെന്നാണ് താരം പറയുന്നത്.

ഞങ്ങളുടെ വീട്ടില്‍ അച്ഛനും അമ്മയും നാല് പിള്ളേരും മാത്രമെയുള്ളു. അച്ഛന്‍ വീട്ടിലില്ലാത്തപ്പോള്‍ ഞങ്ങള്‍ നാലുപേരാണ് ഉണ്ടാവുക. അപ്പോള്‍ എന്തെങ്കിലും അത്യാവശ്യം വന്നാല്‍ ഞാനോ എന്റെ അനിയത്തിമാരോ ഡ്രൈവ് ചെയ്ത് പോയി കാര്യം നടത്തണം. അല്ലാതെ അയ്യോ അപ്പുറത്തെ വീട്ടിലെ ചേട്ടന്മാര്‍ വല്ലം ഉണ്ടോയെന്ന് നോക്കാന്‍ പറ്റില്ലല്ലോ എന്നാണ് അഹാന പറയുന്നത്. പെണ്‍കുട്ടികള്‍ എല്ലാ കാര്യത്തിലും പ്രാപ്തരാണെന്നാണ് അഹാന അഭിപ്രായപ്പെടുന്നത്.

എന്തെങ്കിലും കാര്യം ചെയ്യാന്‍ നമ്മള്‍ ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്ന കാര്യത്തിന് പ്രസക്തിയില്ലെന്നും അഹാന പറയുന്നു. അതേസമയം, അനിയത്തി ഹന്‍സികക്ക് ഏതാണ്ട് പത്ത് വയസുള്ളപ്പോള്‍ തന്നെ എന്താണ് ഫെമിനിസം എന്നൊക്കെ അറിയാമെന്നും അഹാന പറയുന്നുണ്ട്. അവള്‍ കണ്ട് വളരുന്നത് അങ്ങനെയായിരുന്നുവെന്നാണ് അതിനുള്ള കാരണമായി അഹാന പറയുന്നത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

More in Movies

Trending

Recent

To Top