സാമന്തയും നാഗചൈതന്യയുടേയും വിവാഹമോചനവർത്തയിൽ പ്രതികരിച്ച് തെലുങ്ക് സൂപ്പര്‍സ്റ്റാറും നാഗചൈതന്യയുടെ പിതാവുമായ നാഗാര്‍ജുന. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് നാഗാര്‍ജുന കുറിപ്പ് പങ്കുവെച്ചത്.
സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹമോചനം നിര്‍ഭാഗ്യകരമാണെന്നായിരുന്നു നാഗചൈതന്യയുടെ പ്രതികരണം. സാമന്ത എന്നും തങ്ങള്‍ക്ക് പ്രിയപ്പെട്ടവളായിരിക്കുമെന്നും നാഗാര്‍ജുന പറഞ്ഞു.
”ഹൃദയവേദനയോടെ ഞാനിത് പറയട്ടെ! ‘സാമി’നും ‘ചൈ’ക്കുമിടയില് സംഭവിച്ചത് നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ്. ഒരു ഭാര്യക്കും ഭര്ത്താവിനുമിടയില് സംഭവിക്കുന്ന കാര്യങ്ങള്‍ തീര്‍ത്തും സ്വകാര്യമാണ്. സാമും ‘ചൈ’യും എനിക്ക് പ്രിയപ്പെട്ടവരാണ്. സാമിനൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ എന്റെ കുടുംബത്തിന് എന്നും വിലയേറിയതായിരിക്കും. അവള് എന്നും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവളായിരിക്കും. ദൈവം അവര്‍ക്ക് രണ്ട് പേര്‍ക്കും കരുത്ത് നല്കട്ടെ,” നാഗാര്‍ജുന ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സാമന്ത തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച കുറിപ്പിലൂടെ വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചത്.
ഏറെ ആലോചനകൾക്കും ചിന്തകൾക്കും ശേഷം ചേയും ഞാനും ഭർത്താവും ഭാര്യയും എന്നുള്ളതിൽ നിന്ന് വേര്‍പിരിഞ്ഞ് സ്വന്തം വഴി പിന്തുടരാൻ തീരുമാനിച്ചിരിക്കുകയാണെന്നാണ് സമാന്ത കുറിപ്പിൽ പറഞ്ഞത്
“ഞങ്ങളുടെ എല്ലാ അഭ്യുദയകാംക്ഷികളോടും, ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ചേയും ഞാനും ഭർത്താവും ഭാര്യയും എന്നതിൽ നിന്ന് വേര്‍പിരിഞ്ഞ് സ്വന്തം വഴിയിൽ നീങ്ങാൻ തീരുമാനിച്ചു, ഒരു ദശാബ്ദത്തിന് മേലായി ഞങ്ങൾ സുഹൃത്തുക്കളായിരുന്നു, അതായിരുന്നു ഞങ്ങളുടെ ബന്ധത്തിന്റെ ആഴം, ഞങ്ങൾക്കിടയിൽ ആ പ്രത്യേക ബന്ധം എപ്പോഴും നിലനിൽക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു ഏറ്റം ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും ഞങ്ങൾ മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും പറയാനുള്ളതിതാണ്, അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദിയെന്നാണ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...